Malayalam Breaking News
ഫൈൻ അടച്ചിട്ട് ലൈൻ അടിപ്പിച്ച ജിമ്മിയെ കാണാൻ ഇനി നാല് ദിവസം കൂടി; സകലകലാശാല എത്തുന്നു
ഫൈൻ അടച്ചിട്ട് ലൈൻ അടിപ്പിച്ച ജിമ്മിയെ കാണാൻ ഇനി നാല് ദിവസം കൂടി; സകലകലാശാല എത്തുന്നു
ഫൈൻ അടച്ചിട്ട് ലൈൻ അടിപ്പിച്ച ജിമ്മിയെ കാണാൻ ഇനി നാല് ദിവസം കൂടി; സകലകലാശാല എത്തുന്നു
ഫൈൻ അടച്ചിട്ട് ലൈൻ അടിക്കാൻ പഠിപ്പിച്ച സകലകലാശാലയിലെ ജിമ്മിയെ കാണാൻ ഇനി നാല് ദിവസം കൂടി കാത്തിരുന്നാൽ മതി. വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിച്ച ചിത്രം സകലകലാശാല ജനുവരി നാലിന് തീയേറ്ററുകളിൽ എത്തും. പ്രേക്ഷകർ വളരെ ആകാംഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് സകലകലാശാല.
ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന ചിത്രം മികച്ച ഒരു ക്യാമ്പസ് എന്റെർറ്റൈനെർ ആണ്. ചിത്രത്തിലെ നായകൻ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജനാണ്. നായികയായി എത്തുന്നത് മാനസ രാധാകൃഷ്ണനാണ്. ധര്മജന് ബോള്‍ഗാട്ടി,ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി,സുഹൈദ് കുക്കു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്.
വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി മുത്തേടനാണ് ചിത്രത്തിന്റെ നിർമ്മാണം. സകലകലാശാലയുടെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടിനി ടോമാണ്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്.
ചിത്രത്തിലെ “പണ്ടാര കാലൻ മത്തായി” എന്ന ഗാനത്തിലെ “ലൈൻ അടിച്ചാൽ ഫൈൻ അടിക്കുമെന്ന് അച്ചൻ പറഞ്ഞു ഫൈൻ അടിച്ചിട്ട് ലൈൻ അടിക്കുമെന്ന് ഞങ്ങൾ പറഞ്ഞു ” എന്ന ഗാനം വൻ ഹിറ്റ് ആയിരുന്നു. ടിക്ക് ടോക്കിലൂടെ നിരവധി പേരാണ് ഈ ഗാനവുമായി വന്ന് ലൈക്കും ഷെയറും വാരിക്കൂട്ടിയത്.
Sakalakalashala Movie coming soon
