Malayalam
എല്ലാ മേഖലയിലുമുള്ള പ്രശ്നങ്ങളേ ഇവിടെയും ഉള്ളൂ, wcc യിലെ പ്രധാന നടി തന്നെ പ്രശ്‌നങ്ങൾ ഇല്ലെന്ന് പറഞ്ഞു; എല്ലാവരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറ്റില്ലെന്ന് സജി നന്ത്യാട്ട്
എല്ലാ മേഖലയിലുമുള്ള പ്രശ്നങ്ങളേ ഇവിടെയും ഉള്ളൂ, wcc യിലെ പ്രധാന നടി തന്നെ പ്രശ്‌നങ്ങൾ ഇല്ലെന്ന് പറഞ്ഞു; എല്ലാവരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറ്റില്ലെന്ന് സജി നന്ത്യാട്ട്
രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകളും സജീവമായിട്ടുണ്ട്. സിനിമാ മേഖലയെ ആരെ ഞെട്ടിച്ചുകൊണ്ടായിരുന്നു റിപ്പോർട്ട് പുറത്തെത്തിയത്. രാഷ്ട്രീയ മേഖലയിലും ചർച്ചകൾ സജീവമാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് ദുരൂഹമാണെന്നും സിനിമയെ ഒന്നടങ്കം മോശമാക്കരുതെന്നും അദ്ദേഹം പറയുന്നു. ഏകപക്ഷീയമായ റിപ്പോർട്ടാണിത്. സിനിമയിൽ സജീവമല്ലാത്തവരെ പറഞ്ഞു പഠിപ്പിച്ച് പറയിപ്പിച്ചതാണ്. എല്ലാ മേഖലയിലും ഉള്ള പ്രശ്‌നങ്ങൾ തന്നെയാണ് സിനിമ മേഖലയിലും ഉള്ളത്.
പതിനായിരക്കണക്കിന് പേര് പ്രവർത്തിക്കുന്ന മേഖലയാണിത്. എല്ലാവരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറയാൻ പറ്റില്ല. ഡബ്ല്യുസിസിയിലെ പ്രധാന നടി തന്നെ പ്രശ്‌നങ്ങൾ ഇല്ലെന്ന് പറഞ്ഞു. ഐസിസിയിൽ പരാതികൾ ഒന്നും വന്നിട്ടില്ല .ഹേമ കമ്മിറ്റി ചർച്ച ജനറൽബോഡി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇതിന് പിന്നാലെ ഫിലിം ചേംബർ എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സജി നന്ത്യാട്ടിന്റെ പ്രസ്താവന ഫിലിം ചേംബറിന്റേതല്ലെന്നും അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നുമാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ പറഞ്ഞത് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ച വേണം. ഇനി നടക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
233 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്ത് വിടാൻ കഴിയില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കിത്തന്നെയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുത്. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു.
വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.
