Malayalam Breaking News
ബിഗ് ബജറ്റ് സൂപ്പർസ്റ്റാർ ചിത്രത്തിലേക്ക് വൻ തുക നൽകാമെന്ന ക്ഷണം നിരസിച്ച് സായി പല്ലവി ..
ബിഗ് ബജറ്റ് സൂപ്പർസ്റ്റാർ ചിത്രത്തിലേക്ക് വൻ തുക നൽകാമെന്ന ക്ഷണം നിരസിച്ച് സായി പല്ലവി ..
By
ബിഗ് ബജറ്റ് സൂപ്പർസ്റ്റാർ ചിത്രത്തിലേക്ക് വൻ തുക നൽകാമെന്ന ക്ഷണം നിരസിച്ച് സായി പല്ലവി ..
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സായ് പല്ലവി . മലയാളത്തിനും തമിഴിനും തെലുങ്കിനും പ്രിയങ്കരിയാണ് സായ് പല്ലവി. നിരവധി അവസരങ്ങൾ ഉള്ളത് കൊണ്ട് തന്നെ സായ് പല്ലവിക്കെതിരെ വിവാദങ്ങളും സജീവമാണ് .
ഏറ്റവുമൊടുവിലായി തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസ് നായകനാകുന്ന ചിത്രത്തിലേക്ക് നായികാ കഥാപാത്രമാകാനുള്ള ക്ഷണം സായ് നിഷേധിച്ചതാണ് വാർത്തകളിൽ നിറയുന്നത്. സിനിമ ഉപേക്ഷിക്കാനുള്ള കാരണം വളരെ വ്യത്യസ്തമാണ് .
വെറുതേ ഒരു സിനിമയിൽ വന്നു പോകാനും നായകന്റെ നിഴലായ നായികയാകാനും താൻ ഒരുക്കമല്ലെന്നാണ് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ സായ് പല്ലവി പ്രഖ്യാപിക്കുന്നത്. പുതിയതായി എത്തിയ ചിത്രത്തിലും തന്റെ കഥാപാത്രത്തിന് കാര്യമായൊന്നും ചെയ്യാനില്ലെന്ന കാരണത്താൽ താരം ഈ അവസരം വേണ്ടെന്നു വച്ചതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒരു കൊമേഴ്സ്യൽ എന്റർടെയ്നറായി ഒരുക്കുന്ന ചിത്രത്തിനായി സായ്ക്ക് വലിയ തുക പ്രതിഫലം ഓഫർ ചെയ്തിരുന്നുവത്രേ. എന്നാൽ കഥാപാത്രത്തിന് പ്രാമുഖ്യം നല്കി അത് ഉപേക്ഷിക്കുകയായിരുന്നു.
ചിയാൻ വിക്രമിന്റെ മകൻ ധ്രുവിനൊപ്പം സായ് പല്ലവി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുമെന്ന് പുതിയ വാർത്തകൾ ഇതിനൊപ്പം പുറത്ത് വരുന്നുണ്ട്. തിരക്കഥ താരത്തിന് ഇഷ്ടമായെന്നും എന്നാൽ ഔദ്യോഗികമായി കരാറിൽ ഇതുവരെ ഒപ്പുവച്ചിട്ടില്ലെന്നുമാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ശേഖർ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ തമിഴിലും തെലുങ്കിലും പുറത്തിറങ്ങും.
sai pallavi reject big budget movie
