Connect with us

ഇയാളെ ഒക്കെ എടുത്ത് കിണറ്റില്‍ ഇടാനാണ് തോന്നുന്നത്…. മോഹന്‍ലാലിന്റെ തീപ്പൊരി പ്രസംഗത്തെ വിമര്‍ശിച്ച് ICU admin

Malayalam Breaking News

ഇയാളെ ഒക്കെ എടുത്ത് കിണറ്റില്‍ ഇടാനാണ് തോന്നുന്നത്…. മോഹന്‍ലാലിന്റെ തീപ്പൊരി പ്രസംഗത്തെ വിമര്‍ശിച്ച് ICU admin

ഇയാളെ ഒക്കെ എടുത്ത് കിണറ്റില്‍ ഇടാനാണ് തോന്നുന്നത്…. മോഹന്‍ലാലിന്റെ തീപ്പൊരി പ്രസംഗത്തെ വിമര്‍ശിച്ച് ICU admin

ഇയാളെ ഒക്കെ എടുത്ത് കിണറ്റില്‍ ഇടാനാണ് തോന്നുന്നത്…. മോഹന്‍ലാലിന്റെ തീപ്പൊരി പ്രസംഗത്തെ വിമര്‍ശിച്ച് ICU admin

ഇയാളെ ഒക്കെ എടുത്ത് കിണറ്റില്‍ ഇടാനാണ് തോന്നുന്നതെന്ന് ഇന്റര്‍നാഷണല്‍ ചളി യൂണിയന്‍ അഡ്മിന്‍ കെ.എസ്.ബിനു. ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മോഹന്‍ലാലിന്റെ തീപ്പൊരി പ്രസംഗത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു. മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് മുറവിളി കൂട്ടിയവര്‍ക്കുള്ള ചുട്ട മറുപടി കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. എട്ടു മിനിറ്റോളം നീണ്ടു നിന്ന അദ്ദേഹത്തിന്റെ പ്രസംഗം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായികഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് കെ.എസ്.ബിനു. ഒരു കലാകാരന്‍ എത്ര കണ്ട് മഹത്തായൊരു മനുഷ്യനായിരിക്കണമെന്ന് പ്രകാശ് രാജ് കാണിച്ചു തന്നപ്പോള്‍ മോഹന്‍ലാല്‍ തന്റെ വിവരദോഷികളായ ഫാന്‍സിന്റെ കൈയ്യടി വാങ്ങാനും ചില കണക്കുകള്‍ തീര്‍ക്കാനും മാത്രമായാണ് ഈ അവസരം ഉപയോഗിച്ചതെന്ന് ബിനു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ.എസ്.ബിനുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

സംസ്ഥാന അവാര്‍ഡ് വിതരണ ചടങ്ങിന്റെ മുഖ്യാതിഥിയായി ക്ഷണിക്കപ്പെടുക എന്നതൊക്കെ ഒരു കലാകാരനെ സംബന്ധിച്ച് എത്ര അപൂര്‍വ്വമായ അവസരമാണ്. ആ വിശിഷ്ട വേദിയില്‍ മുഖ്യാതിഥിയായി ചെന്ന് ശ്രീ മോഹന്‍ലാല്‍ ഏകദേശം എട്ട് മിനിട്ടോളം സംസാരിച്ചിട്ടുണ്ട്. സ്വന്തം ചരിത്രത്തിലും യാത്രയിലും തുടങ്ങിയ ലാല്‍ ആ എട്ടുമിനിട്ട് ആകെ മൊത്തം വിനിയോഗിച്ചത് ആ ഇടവും കൈയ്യേറിയ തന്റെ ഫാന്‍സിന്റെ കൈയ്യടിയുടെ അകമ്പടിയോടെ ഞാനിവിടെത്തന്നെ കാണും എന്ന തന്റെ ടിപ്പിക്കല്‍ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളുടെ ക്ലീഷേ മാസ്സ് ഡയലോഗ് അടിക്കാന്‍ മാത്രമാണ്. (അവിടെയെങ്കിലും ഈ ഫാന്‍സ് വെട്ടുക്കിളികള്‍ക്ക് അല്‍പം അലമ്പ് കുറച്ചൂടേ? എന്തൊരു ബഹളം!) വേദി അതായതുകൊണ്ട് അദ്ദേഹം സ്വരത്തില്‍ അല്‍പം വിനയം കലര്‍ത്തിയെന്ന് മാത്രം. എങ്കിലും ആ പ്രസംഗത്തിന്റെ, ആ ഡയലോഗിന്റെ നെറ്റ് എഫക്ട് മാസ്സ് തന്നെയാണ്, മാത്രമാണ്.

തന്റെ പ്രവര്‍ത്തനരംഗം ഇത്രയധികം കലുഷിതമായിരുന്ന കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത്, മിണ്ടേണ്ട സമയങ്ങളിലൊക്കെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് പഴം വിഴുങ്ങിയിരുന്ന മനുഷ്യനാണ് ഇപ്പോള്‍ പൊതു സമക്ഷത്തില്‍ ഇത്ര പരിഹാസ്യമായ വീരസ്യം വിളമ്പുന്നത്. ഒരുകാലത്ത് ഏറ്റവുമധികം ഇഷ്‌പ്പെടുകയും ആരാധന തോന്നുകയുമൊക്കെ ചെയ്തിരുന്ന കലാകാരനോട് ഇത്രയധികം അവജ്ഞ തോന്നുന്നതില്‍ സങ്കടമുണ്ട്. പക്ഷേ പറയാതെ വയ്യ, ഇതുപോലെ മറ്റൊരു വിശിഷ്ട വേദിയില്‍, കഴിഞ്ഞ IFFK യുടെ മുഖ്യാതിഥിയായി വന്ന്, ആ വേദിയുപയോഗിച്ച് പ്രകാശ് രാജ് പറഞ്ഞ ഹെവി രാഷ്ട്രീയം ഒക്കെ ഓര്‍ക്കുമ്പോഴാണ് ഇയാളെയൊക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്!

താന്‍ നില്‍ക്കുന്ന വിലപ്പെട്ട വേദിയും തനിക്ക് ലഭിച്ച സ്ഥാനവും എത്ര മാഹാത്മ്യത്തോടെ, എത്ര ശ്രദ്ധയോടെ, എത്ര ആദരവോടെ വേണം ഉപയോഗിക്കേണ്ടതെന്നും, ഒരു കലാകാരന്‍ എത്രകണ്ട് മഹത്തായൊരു മനുഷ്യനായിരിക്കണമെന്നും പ്രകാശ് രാജ് കാണിച്ചു തന്നപ്പോള്‍ ഇവിടെയൊരാള്‍ തന്റെ വിവരദോഷികളായ ഫാന്‍സിന്റെ കൈയ്യടി വാങ്ങാനും ചില കണക്കുകള്‍ തീര്‍ക്കാനും മാത്രമായി ആ അവസരം ഉപയോഗിച്ച്, തന്നെയും, തന്റെ വേദിയെയും തന്നെ ക്ഷണിച്ചവരെയും തറയ്ക്ക് താഴേയ്ക്കും താഴ്ത്തി കളഞ്ഞിട്ട് ഞെളിഞ്ഞു നില്‍ക്കുന്നു!

മോഹന്‍ലാലിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാം-

എല്ലാ സിനിമാ കലാകാരന്മാരെയും സംബന്ധിച്ച ധന്യമായ ചടങ്ങ് ആണിത്. ഞങ്ങളുടെ പ്രയത്‌നത്തിന് കിട്ടുന്ന പരമമായ ആദരം. അങ്ങനെ ആദരിക്കപ്പെട്ടവരാണ് എന്റെ മുന്നില്‍ ഇരിക്കുന്നത്. എന്നെ ഈ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ നിങ്ങള്‍ കാണിച്ച സൗമനസ്യത്തിന് ശിരസ്സ് നമിച്ച് നന്ദി പറയുന്നു. ഏറ്റവും പ്രിയപ്പെട്ട എന്റെ മണ്ണിലാണ് ഈ പരിപാടി നടക്കുന്നത്. ഞാന്‍ പഠിച്ച് കളിച്ച് വളര്‍ന്ന തിരുവനന്തപുരം.രാജാവും പ്രജകളും ഒരുപോലെ സ്‌നേഹം പങ്കിട്ട് വളര്‍ന്ന എന്റെ നഗരം. എന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം ഈ നഗരത്തിലാണ് ചെലവഴിച്ചത്. അച്ഛന്റെയും അമ്മയുടെയും ജ്യേഷ്ഠന്റെയും എനിക്ക് എല്ലാം എല്ലാം ആയ സുഹൃത്തുക്കളുടെയും നഗരം.


എന്റെ അച്ഛന്‍ ഓഫീസ് ഫയല്‍ പിടിച്ച് ഒരായുഷ്‌കാലം നടന്നത് ഈ നഗരത്തിന്റെ വഴികളിലൂടെയാണ്. എന്റെ അമ്മ ആരോഗ്യകാലത്ത് ക്ഷേത്രത്തില്‍ പോയിരുന്നത് ഈ നഗര വീഥികളിലൂടെയാണ്. ഒടുവില്‍ എന്റെ അച്ഛനും ജ്യേഷ്ഠ സഹോദരനും ഞങ്ങളെ പിരിഞ്ഞ് പഞ്ചഭൂതങ്ങളിലേയ്ക്ക് ലയിച്ചതും ഈ ദേശത്ത് തന്നെ. എന്റെ വിവാഹം നടന്നതും എന്റെ മക്കള്‍ക്ക് മലയാളത്തിന്റെ മൊഴിയും കാറ്റും വെയിലും മഴയും നല്‍കിയത് ഈ തിരുവനന്തപുരമാണ്. ഒരുനാള്‍ അപ്രതീക്ഷിതമായി എന്റെ മുഖത്ത് ക്ലാപ് ബോര്‍ഡ് വെച്ചതും ഈ നഗരവീഥിയില്‍ തന്നെ. അന്ന് തേച്ചതാണ് ഈ മുഖച്ച് ഛായം. 40 വര്‍ഷം നീണ്ട യാത്രയുടെ തുടക്കവും. എവിടെ വരെ എന്നുവരെ എന്നെനിക്കറിയില്ല. അതറിയാതെ യാത്ര ചെയ്യുന്നതാണ് യാത്രയുടെ ആനന്ദം. ഞാനിപ്പോഴും ആ ആനന്ദ യാത്രയിലാണ്.

ഏതൊരു കലാകാരനെയും സംബന്ധിച്ചും പുരസ്‌കാരങ്ങള്‍ പ്രചോദനങ്ങളാണ്. എനിക്കും അങ്ങനെ തന്നെ. സംസ്ഥാന ദേശീയ പുരസ്‌കാരങ്ങളില്‍ ഞാന്‍ അഭിനയിച്ച ചിത്രങ്ങളും ഉണ്ടാകാറുണ്ട്. ചിലതവണ അവ എന്നെ അനുഗ്രഹിച്ചു. പലതവണ വഴിമാറിയും പോയി. അവാര്‍ഡുകള്‍ ലഭിക്കാതെ ആകുമ്പോള്‍ അത് ലഭിച്ച ആളോട് ഇതുവരെ അസൂയ തോന്നിയിട്ടില്ല. മറിച്ച് എനിക്ക് അദ്ദേഹത്തോളം അഭിനയിക്കാന്‍ സാധിച്ചില്ലല്ലോ എന്നാണ് തോന്നാറ്. മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന പുരസ്‌കാരം എനിക്ക് ആത്മവിമര്‍ശനങ്ങളാണ്. ഇത്തവണ ഇന്ദ്രന്‍സിന് കിട്ടിയപ്പോഴും എനിക്ക് തോന്നിയത് അദ്ദേഹത്തോളം അഭിനയിച്ച് എത്താന്‍ സാധിച്ചില്ലല്ലോ എന്നാണ്. അത് പുരസ്‌കാരത്തിന് വേണ്ടിയുള്ള മോഹമല്ല. സാക്ഷാത്കാരത്തിന് വേണ്ടിയുള്ള അഭിനിവേശമായാണ് ഞാന്‍ കണക്കാക്കുന്നത്. കലാകാരന്മാര്‍ക്ക് അത് മനസ്സിലാകും എന്ന് വിശ്വസിക്കുന്നു.

ഇന്ദ്രന്‍സിന് എന്റെ എല്ലാ അഭിനന്ദനങ്ങളും. അദ്ദേഹത്തിന് ഇനിയും മികച്ച വേഷങ്ങള്‍ ലഭിക്കട്ടെ. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട പാര്‍വതിക്കും മറ്റു എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഒപ്പം ഞാന്‍ ഗുരുതുല്യരായി കണക്കാക്കുന്ന ശ്രീകുമാരന്‍ തമ്പി സാറിനും അര്‍ജുനന്‍ മാഷ്ിനും അഭിനന്ദനങ്ങള്‍. സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് ശക്തമായ നിലപാടും നടപടിയും എടുത്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്കും സാസ്‌കാരിക മന്ത്രിക്കും പ്രത്യേക അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു. കലാകാരന്മാര്‍ക്ക് കരുത്തും കരുതലും പരിഗണനയും നല്‍കുന്ന സര്‍ക്കാരിന്റെ പ്രത്യേക നടപടികള്‍ക്ക് കലാകാരന്‍ എന്ന നിലയില്‍ പ്രത്യേക നന്ദി അറിയിക്കുന്നു.

പ്രിയമുള്ളവരെ, നമ്മളെല്ലാവരും ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഒരേ തരത്തിലുള്ള സന്തോഷങ്ങളും ആകുലതകളും പങ്കുവയ്ക്കുന്നവര്‍. ക്യാമറയ്ക്ക് മുന്നിലും അല്ലാതെയും മുഖാമുഖം നില്‍ക്കുന്നവര്‍. ഒരുകുടുംബം പോലെ പരസ്പരം ഇടപഴകുന്നവര്‍. അതുകൊണ്ട് തന്നെ ഇങ്ങോട്ട് വരുമ്പോള്‍ ഞാനൊരു മുഖ്യതിഥിയായി എനിക്ക് തോന്നിയിട്ടില്ല. ഷൂട്ടിങ് ഇല്ലാത്ത ഒരു ദിവസം ഉള്ള സന്തോഷകരമായ ഒരു ഒത്തു ചേരലിന് പോകും പോലെയാണ്, എനിക്ക്‌തോന്നിയിട്ടുള്ളത്. നിങ്ങള്‍ക്കിടയിലേക്ക് വരാന്‍ ,എനിക്ക് ആരുടേയും അനുവാദം വേണ്ട എന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം ഞാന്‍ കഴിഞ്ഞ 40 കൊല്ലത്തിലധികമായി നിങ്ങള്‍ക്കിടയിലുള്ള ഒരാളാണ്. ഒരിക്കലും ഞാന്‍ നിങ്ങള്‍ക്കിടയില്‍ നിന്ന് ഒരു മേച്ചില്‍പുറങ്ങള്‍ തേടി പോയിട്ടില്ല. ഒരിക്കലും നിങ്ങളെ വിട്ട് , സിനിമയെ വിട്ട് വേറൊരു സുരക്ഷിത ജീവിതം കൊതിച്ചിട്ടില്ല. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുക എന്നത് എന്റെ അഭിമാനമാണ് എന്റെ കടമയാണ് എന്റെ അവകാശമാണ്. നിങ്ങളെ കൂടുതല്‍ സ്‌നേഹിക്കാനും നിങ്ങളോട് ആരോഗ്യകരമായി മത്സരിക്കാനും ഇത് എനിക്ക് പ്രേരകമാകും. അതിന് വേണ്ടിയാണ് ഞാന്‍ വന്നത്.

യാദൃചികമായി ക്യാമറയ്ക്ക് മുന്നില്‍ വന്ന ഞാന്‍ ആ യാദൃചികതയുടെ പായ്ക്കപ്പലില്‍ തന്നെ യാത്ര തുടരുന്നു. എത്ര നാള്‍, ഏത് യാത്രയ്ക്കും ഒരവസാനമുണ്ട്. അത് നിശ്ചയിക്കേണ്ടത് കാലമാണ്, നമുക്ക് അഞ്ജാതമായ ശക്തിയാണ്. സിനിമയില്‍ സമര്‍പ്പിച്ച എന്റെ അരങ്ങിനും ഒരു തിരശ്ശീലയുണ്ട് , മറ്റാരേക്കാളും നന്നായി എനിക്കതറിയാം. ആ തിരശ്ശീല വീഴുന്നതുവരെ ഞാന്‍ ഇവിടെയൊക്കെ തന്നെയുണ്ടാകും. അതുവരെ നിങ്ങള്‍ക്കിടയില്‍ എനിക്കൊരു ഇരിപ്പിടം എപ്പോഴും ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. വിളിക്കാതെ വന്നുകേറാനുള്ള അനുവാദം. എന്നെ കേട്ടതില്‍, ആദരണീയരായ മാന്യ ജനങ്ങള്‍ക്കിടയില്‍ ഒരു കസേര തന്നതില്‍ നന്ദി. കാലം തീരുമാനിച്ചാല്‍ അരനിമിഷം പോലും അരങ്ങില്‍ ഞാന്‍ ഉണ്ടാകില്ല. ഒരു കവി എഴുതിയ പോലെ.. മധുര സ്‌നേഹമുഖനാം ഒരു യാത്രികന്‍ വരും, വിളിക്കും, ഞാന്‍ പോകും വാതില്‍ പൂട്ടാതെ അക്ഷണം…


ICU admin against Mohanlal

More in Malayalam Breaking News

Trending

Recent

To Top