Connect with us

താൻ ചതിക്കപ്പെട്ടു !! പരാതിയുമായി ഹണിറോസ്…

Malayalam Breaking News

താൻ ചതിക്കപ്പെട്ടു !! പരാതിയുമായി ഹണിറോസ്…

താൻ ചതിക്കപ്പെട്ടു !! പരാതിയുമായി ഹണിറോസ്…

താൻ ചതിക്കപ്പെട്ടു !! പരാതിയുമായി ഹണിറോസ്…

നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേരാനായി ഹരജി നൽകിയ താൻ ചതിക്കപ്പെട്ടെന്ന പരാതിയുമായി ഹണി റോസ് രംഗത്ത്. അമ്മ ജനറൽ ബോഡി യോഗത്തിലാണ് നടി ഈ പരാതി ഉന്നയിച്ചത്. മോഹൻലാലിൻറെ നിർദ്ദേശപ്രകാരമാണ് ഹരജി തയാറാക്കിയ ബാബുരാജുമായി സംസാരിച്ചതെന്നും, എന്നാൽ ഹരജിയിൽ എന്താണെന്ന് അറിയണമെന്ന് പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞതായും ഹണി ആരോപിക്കുന്നു.

ഒപ്പ് വാട്ട്സാപ്പിലൂടെ അയച്ചു തന്നാൽ മതിയെന്ന് പറഞ്ഞപ്പോൾ താൻ സമ്മതിക്കാതിരുന്നതാണെന്നും ഹണി യോഗത്തിനിടെ പറഞ്ഞു. തുടർന്ന് തനിക്ക് ഹരജി നിർബന്ധമായും കാണണമെന്ന് പറഞ്ഞപ്പോൾ ഒന്നും അയച്ചു തന്നത്. എന്നാൽ പുതിയ പ്രോസിക്യൂട്ടറെ വെക്കണമെന്നതടക്കമുള്ള കാര്യങ്ങൾ രണ്ടാം പേജിലാണ് ഉണ്ടായിരുന്നത്. ഇത് താൻ കണ്ടില്ലെന്നും ഹണി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ സംഘടയുടെ നിര്ദേശപ്രകാരം കക്ഷി ചേരൽ ഹരജി നൽകിയ ഞാൻ ഇപ്പോൾ ഒരു ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും ഹണി റോസ് ജനറൽ ബോഡി യോഗത്തിൽ പരാതിപ്പെട്ടു. മാതൃഭുമി റിപ്പോർട്ട് ചെയ്‌ത വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വഴി വെച്ചിരിക്കുകയാണ്.


Honey rose against AMMA association

More in Malayalam Breaking News

Trending

Recent

To Top