Actress
മലയാളി എന്ന് വിളിച്ചതിന് സായ് പല്ലവി റിപ്പോർട്ടറിനോട് ചൂടായി എന്നാണ് പത്രത്തിൽ അച്ചടിച്ച് വന്നത്, അതെന്നെ വല്ലാതെ വിഷമിപ്പിച്ചു; സായ് പല്ലവി
മലയാളി എന്ന് വിളിച്ചതിന് സായ് പല്ലവി റിപ്പോർട്ടറിനോട് ചൂടായി എന്നാണ് പത്രത്തിൽ അച്ചടിച്ച് വന്നത്, അതെന്നെ വല്ലാതെ വിഷമിപ്പിച്ചു; സായ് പല്ലവി
അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. നിരവധി പേരാണ് നടിയെ പിന്തുടരുന്നത്. സായിയുടെ സിനിമയും പാട്ടുകളും ഡാൻസുമൊക്കെ നിരന്തരം വൈറലായി മാറുന്നതാണ് പതിവാണ്. അതുപോലെ നടിയെ സംബന്ധുച്ച് പുറത്ത് വരുന്ന വാർത്തകളും എല്ലാം വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ തനിയ്ക്കെതിരെ വന്ന വ്യാജ വാർത്തയെ കുറിച്ച് സംസാരിക്കുകയാണ് നടി. നാല് വർഷം മുമ്പ് മാധ്യമങ്ങൾക്ക് മുൻപിൽ നിൽകുമ്പോൾ അവർ ചോദിച്ച ചോദ്യത്തിന് താൻ മലയാളിയല്ല തമിഴ് നാട്ടിൽ നിന്നാണ് എന്ന് പറഞ്ഞിരുന്നുവെന്നാണ് സായ് പല്ലവി പറയുന്നത്. മൂന്ന് നാല് വർഷങ്ങൾക്ക് മുമ്പ് ഞാൻ മാധ്യമങ്ങൾക്ക് മുമ്പിൽ നിൽക്കുകയായിരുന്നു.
അവിടെയുള്ള ആളുകൾ വീഡിയോ ഒന്നും ഓൺ ആക്കിയിരുന്നില്ല. ചുമ്മാ അവർ ഓരോ ചോദ്യം ചോദിക്കും നമ്മൾ അതിന് ഉത്തരം പറയും. അഭിമുഖം ഒന്നുമല്ല. അവരെന്നോട് ചോദിച്ചു എങ്ങനെയാണ് എല്ലാ മലയാള അഭിനേതാക്കളും വളരെ മനോഹരമായി തെലുങ്ക് സംസാരിക്കുന്നത് എന്ന്. അതിന് ഞാൻ പറഞ്ഞു, ഞാൻ മലയാളിയല്ല, തമിഴ് നാട്ടിൽ നിന്നാണ് വരുന്നതെന്ന്.
അത് കഴിഞ്ഞ് ഒന്നോ രണ്ടോ വർഷത്തിന് ശേഷം ഒരു പത്രത്തിന്റെ തലക്കെട്ടിൽ ‘മലയാളി എന്ന് വിളിച്ചതിന് സായ് പല്ലവി റിപ്പോർട്ടറിനോട് ചൂടായി’ എന്നാണ് അച്ചടിച്ച് വന്നത്. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. ഞാൻ അവരോട് ആകെ പറഞ്ഞത് ആ നാട്ടിൽ നിന്നല്ല ഞാൻ തമിഴ് നാട്ടിൽ നിന്നാണ് എന്ന് മാത്രമാണ്.
അതിന് ശേഷം ഒരിക്കൽ എയർ പോർട്ടിൽ വെച്ച് എന്നോട് ഒരു സ്ത്രീ വന്ന് മലയാളത്തിൽ സംസാരിച്ചു. സംസാരിച്ച് കഴിഞ്ഞ് അവർ ‘അയ്യോ സോറി മലയാളത്തിൽ സംസാരിച്ചാൽ നിങ്ങൾക്ക് ദേഷ്യം വരില്ലേ’ എന്ന് പറഞ്ഞു. എനിക്ക് അത് കേട്ടപ്പോൾ വളരെ ഹേർട്ടായി. ഞാൻ അങ്ങനെയല്ല എന്നൊക്കെ പറഞ്ഞു നോക്കി.
പക്ഷെ എത്രയാണെന്ന് വെച്ചാണ് ഞാൻ എല്ലാവരോടും കാര്യങ്ങൾ വിവരിക്കാൻ നിൽക്കുന്നത്. അപ്പോഴേക്കും ആ വാർത്ത എല്ലാവരും കണ്ടിരുന്നു. അത് കാട്ട് തീ പോലെ പടർന്നു. കേരളത്തിൽ നിന്ന് എനിക്ക് എത്രമാത്രം സ്‌നേഹമാണ് കിട്ടിയിരിക്കുന്നത് എന്ന് എനിക്ക് അറിയാം. പ്രേമം എന്ന സിനിമയാണ് എന്നെ ഇന്ന് ഈ കാണുന്ന നിലയിൽ ആക്കി മാറ്റിയത്. ഞാൻ ഒരിക്കലും അങ്ങനെ പറയില്ല എന്നും സായ് പല്ലവി പറഞ്ഞു.
അതേസമയം, അമരൻ ആണ് സായ് പല്ലവിയുടെ പുതിയ തമിഴ് സിനിമ. ശിവകാർത്തികേയൻ ആണ് ചിത്രത്തിലെ നായകൻ. രാജ്കുമാർ പെരിയസാമിയാണ് സിനിമയുടെ സംവിധായകൻ. ജർ മുകുന്ദ് വരദരാജന്റെ ജീവചരിത്രം പറയുന്ന ചിത്രത്തിൽ മേജർ മുകുന്ദ് ആയി ശിവകാർത്തികേയനും ഭാര്യ ഇന്ദു റബേക്ക വർഗീസായി സായി പല്ലവിയുമാണ് എത്തിയത്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)