എനിക്ക് അഹങ്കാരമാണെന്നും അത് കണ്ട് എന്നെ വിളിക്കില്ലെന്നും ആളുകള്‍ പറയാറുണ്ട് ;പക്ഷെ പട്ടിണി കിടക്കില്ല എന്ന ആത്മവിശ്വാസം ഉണ്ട് ; സാബു മോൻ
സാബുമോൻ അബ്ദുസമദ് എന്ന തരികിട സാബുവിനെ അറിയാത്ത മിനി സക്രീൻ പ്രേക്ഷകർ വിരളമായിരിക്കും.നിരവധി വിവാദങ്ങളിൽ പെട്ടിട്ടുള്ള സാബു നടനായും അവതാരകനുമായുമെല്ലാം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്.ബിഗ് ബോസ് സീസൺ വണ്ണിൽ വന്ന ശേഷമാണ് സാബുവിനെ പ്രേക്ഷകർക്ക് പ്രീയങ്കരനാക്കിയത്.ആദ്യം വില്ലനായി ബാബുവിനെക്കരുതുന്നവർ പോലും പിന്നീട് സാബുവിന്റെ സുഹൃത്തുക്കളായിമാറുകയാണ്. ഓരോ സീസണിലും താരങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അവരെ പ്രേക്ഷകര്‍ സാബുവിനോടായിരിക്കും താരതമ്യം ചെയ്യുക. ഇന്നുവരെ സാബുവിനെ വെല്ലുന്നൊരു മത്സരാര്‍ത്ഥി ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നിട്ടില്ലെന്ന് സംശയമില്ലാതെ പ്രേക്ഷകര്‍ പറയുന്നു.
ടെലിവിഷനിലെ നിറ സാന്നിധ്യമായ സാബു സിനിമയിലും മിന്നും താരമാണ്. അയ്യപ്പനും കോശിയും, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാന് സാബുവിന് സാധിച്ചിട്ടുണ്ട്. ടെലിവിഷനിലൂടൊണ് താന്‍ കരിയര്‍ ആരംഭിച്ചത്. 23 വര്‍ഷമായി ഇവിടെ തന്നെയുണ്ട്. അന്ന് തന്റെ കൂടെയുണ്ടായിരുന്ന പലരും ഇപ്പോഴില്ല. അതിനര്‍ത്ഥം തന്നെ ഇഷ്ടപ്പെടുന്ന കുറേ പേര്‍ ഉണ്ടെന്നാണ് സാബു പറയുന്നത്.
പുതിയ സിനിമയായ പ്രാവിന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു സാബു. അതേസമയം തന്നെ വെറുക്കുന്നവരുമുണ്ടെന്നും എന്നാല്‍ തനിക്ക് അവരോട് പരിഭവമില്ലെന്നും സാബു പറയുന്നു. കൂടാതെ തന്നെ സ്‌നേഹിക്കുന്ന മനുഷ്യര്‍ ഉള്ളിടത്തോളം കാലം താന്‍ ഇവിടെ തന്നെയുണ്ടാകുമെന്നും സാബു പറയുന്നു. തന്റെ അളവ് അറിയുന്ന ആളുകള്‍ വിളിക്കുന്നിടത്തോളം കാലം താന്‍ ഈ ഫീല്‍ഡില്‍ തന്നെയുണ്ടാകുമെന്നാണ് സാബു പറയുന്നത്.
അതേസമയം അത് എന്ന് നില്‍ക്കുന്നുവോ അന്ന് താന്‍ അടുത്ത പണി നോക്കി പോകുമെന്നാണ് സാബു പറയുന്നു. എന്നു കരുതി താന്‍ വാര്‍ക്ക പണിക്ക് പോകില്ലെന്നും തന്റെ കയ്യില്‍ ഡിഗ്രിയുണ്ടെന്നും വേറെ തൊഴിലുണ്ടെന്നും സാബു പറയുന്നു. പണിയെടുത്ത് ജീവിക്കുമെന്നാണ് അതിനാല്‍ സാബു പറയുന്നത്. ജീവിതത്തില്‍ പട്ടിണി കിടക്കില്ല എന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നാണ് സാബു പറയുന്നത്.
തനിക്ക് അഹങ്കാരമാണെന്നും അത് കണ്ട് തന്നെ വിളിക്കില്ലെന്നും ആളുകള്‍ പറയാറുണ്ടെന്നും സാബു തുറന്ന് പറയുന്നു. അതേസമയം സമാന്തര ലോകത്ത് ജീവിക്കുന്നവര്‍ എന്ത് പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കില്ലെന്നാണ് സാബു പറയുന്നത്. തന്നോട് നേരിട്ട് വരുന്നതിനെ മാത്രമേ നോക്കേണ്ടതുള്ളൂവെന്നതാണ് സാബുവിന്റെ കാഴ്ചപ്പാട്. ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ആളാണ് താനെന്നും സാബു പറയുന്നു.
ബിഗ് ബോസിലൂടെയാണ് സാബു താരമായി മാറുന്നത്. അതിന് മുമ്പ് പ്രാങ്ക് പരിപാടിയിലൂടെ ടെലിവിഷന്‍ ലോകത്ത് സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോള്‍ മഴവില്‍ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംപര്‍ ചിരിയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ്. സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയാണിത്. അതേസമയം സിനിമയിലും നിറ സാന്നിധ്യമാണ് സാബു മോന്‍. ജല്ലിക്കട്ട്, അയ്യപ്പനും കോശിയും, അജഗജാന്തരം, ഗോള്‍ഡ്, ഇരട്ട, നീലവെളിച്ചം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
