Connect with us

പണ്ട് അത്ഭുതപ്പെടുത്തിയ മോഹന്‍ലാല്‍, ഇപ്പോഴത്തെ അഭിനയം കാണുമ്പോള്‍ നിരാശ : മഹേഷ്

Movies

പണ്ട് അത്ഭുതപ്പെടുത്തിയ മോഹന്‍ലാല്‍, ഇപ്പോഴത്തെ അഭിനയം കാണുമ്പോള്‍ നിരാശ : മഹേഷ്

പണ്ട് അത്ഭുതപ്പെടുത്തിയ മോഹന്‍ലാല്‍, ഇപ്പോഴത്തെ അഭിനയം കാണുമ്പോള്‍ നിരാശ : മഹേഷ്

നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ
പക്ഷെ മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇപ്പോൾ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു.

എന്നാല്‍ ഇന്നത്തെ മോഹന്‍ലാല്‍ സിനിമകളില്‍ താന്‍ നിരാശനാണെന്ന് പറയുകയാണ് നടന്‍ മഹേഷ്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് മനസ് തുറന്നത്. ഇന്നത്തെ മോഹന്‍ലാല്‍ സിനിമകള്‍ കാണുമ്പോള്‍ സങ്കടം തോന്നുന്നുവെന്നാണ് മഹേഷ് പറയുന്നത്. നേരത്തെ ഇരുവരും സദയം എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സമയത്തെ ഓര്‍മ്മകളും മഹേഷ് പങ്കുവെക്കുന്നുണ്ട്.
”മമ്മൂക്ക കഥാപാത്രമാകാന്‍ രാവിലെ തൊട്ടേ അതിലേക്ക് ലയിച്ച് നില്‍ക്കും. അന്നത്തെ കാലത്താണ്. ഇപ്പോള്‍ ബ്ലോട്ടിംഗ് പേപ്പര്‍ പോലെയാണ്. പക്ഷെ ലാല്‍ സാര്‍ അങ്ങനെയല്ല. അദ്ദേഹം കളിച്ച് ചിരിച്ച് നടന്ന ശേഷം സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ പറയുമ്പോള്‍ എവിടെ നിന്നോ പ്രേതം വന്ന് കൂടിയത് പോലെ ആ കഥാപാത്രമായി മാറും. പ്രത്യേകിച്ച് ക്ലൈമാക്‌സ് ചിത്രീകരിച്ച അവസാന ദിവസങ്ങളില്‍. രണ്ടോ മൂന്നോ ദിവസം കൊണ്ടാണ് ആ രംഗം ചിത്രീകരിച്ചത്” മഹേഷ് പറയുന്നു.അഭിനയിക്കുമ്പോള്‍ അദ്ദേഹം വേറൊരു ലോകത്താണെന്ന് തോന്നും.

കട്ട് പറയുമ്പോള്‍ ആ ലോകത്തു നിന്നും ഇറങ്ങി വന്ന് ആ എന്തുണ്ട് മോനെ എന്ന് പറഞ്ഞ് തോളില്‍ തട്ടും. ഇത് എങ്ങനെ സാധിക്കുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടും. ജന്മായുള്ള കഴിവ് എന്ന് പറയുന്നത് അതാണ്. വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമേ അത് സാധിക്കുകയുള്ളൂവെന്നാണ് മഹേഷ് പറയുന്നത്.ഇന്ന് അതിന്റെ എത്രത്തോളം അദ്ദേഹത്തിന് ഉണ്ടെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. അന്ന് അസാമാന്യമായിരുന്നു. ഇന്ന് സിനിമകളില്‍ കണ്ടുള്ള അറിവേയുള്ളൂ. അത് നോക്കുമ്പോള്‍ ഞാന്‍ കുറച്ച് നിരാശനാണ്. അദ്ദേഹത്തിന് കിട്ടുന്ന കഥാപാത്രങ്ങളായിക്കോട്ടെ അദ്ദേഹം ചെയ്യുന്ന രീതിയായിക്കോട്ടെ. ചിലപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിക്കുന്ന രീതിയാകാം. അദ്ദേഹം വലിയൊരു സ്ഥാനത്തു നില്‍ക്കുമ്പോള്‍ ചെയ്യിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാമെന്നും മഹേഷ് അഭിപ്രായപ്പെടുന്നുണ്ട്.

പക്ഷെ അതിലും എനിക്ക് സംശയമുണ്ട്. കാരണം ജീത്തു ജോസഫിന്റെ ദൃശ്യം പോലുള്ള സിനിമകളില്‍ എന്ത് രസമായിരുന്നു. പഴയ ലാല്‍ സാറിനെ കാണാന്‍ സാധിച്ചില്ലേ. അദ്ദേഹം അതിഗംഭീരമായ പ്രകടനമാണ് മുമ്പ് നടത്തിയിരിക്കുന്നത്. മമ്മൂക്കയെ പോലെ ഓരോ സിനിമ കഴിയുന്തോറും മുകളിലേക്ക് വന്നതാണെങ്കില്‍ നമുക്കിത് തോന്നില്ല. ഇത് ആദ്യത്തെ സിനിമ മുതല്‍ അതിഗംഭീരമായ പ്രകടനം നടത്തിയാളാണ്. ഇപ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത് അതിലും വലുതാണെന്നും മഹേഷ് പറയുന്നു.

അത് വരാത്തതു കൊണ്ടുള്ള നിരാശയാണ്. അദ്ദേഹം എന്നും എപ്പോഴും ഗംഭീര ആര്‍ട്ടിസ്റ്റ് തന്നെയാണ്. പക്ഷെ എണ്‍പതുകൡ കണ്ടിട്ടുള്ള അദ്ദേഹത്തെ, സത്യന്‍ അന്തിക്കാടുമായുള്ള സിബി മലയിലുമായുള്ള പ്രിയനുമായുള്ള സിനിമകള്‍ ഒക്കെ തന്നെ ആയിക്കോട്ടെ. അത്തരം ഗംഭീര സിനിമകള്‍ കണ്ടിട്ട് അവിടെ നിന്നും ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ സങ്കടം തോന്നുമെന്നും മഹേഷ് പറയുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top