Connect with us

മാനസിക രോഗിയാണയാൾ, ഞാനായിരുന്നുവെങ്കിൽ അവന്റെ ചെപ്പ അടിച്ച്‌ തിരിച്ചേനെ; ആറാട്ടണ്ണനെതിരെ സാബുമോൻ

Malayalam

മാനസിക രോഗിയാണയാൾ, ഞാനായിരുന്നുവെങ്കിൽ അവന്റെ ചെപ്പ അടിച്ച്‌ തിരിച്ചേനെ; ആറാട്ടണ്ണനെതിരെ സാബുമോൻ

മാനസിക രോഗിയാണയാൾ, ഞാനായിരുന്നുവെങ്കിൽ അവന്റെ ചെപ്പ അടിച്ച്‌ തിരിച്ചേനെ; ആറാട്ടണ്ണനെതിരെ സാബുമോൻ

മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കിയെന്ന സോഷ്യല്‍ മീഡിയയുടെ സ്വന്തം ആറാട്ടണ്ണന്‍. ഇദ്ദേഹത്തിനെതിരെ പലപ്പോഴും ട്രോളുകളും വിവാദങ്ങളുമെല്ലാം വരാറുണ്ട്. ഇപ്പോഴിതാ സന്തോഷ് വർക്കിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടൻ സാബുമോൻ അബ്ദുസമദ്.

സന്തോഷ് വർക്കിയെ പോലുള്ളവർക്ക് മീഡിയക്കാർ പരിഗണന നൽകരുതെന്നും ഒരാളുടെ ശരീരത്ത് കൈവെക്കാൻ അയാൾക്ക് അധികാരമില്ലെന്നും പറയുകയാണ് അദ്ദേഹം. ആ ആരാധകൻ ആറാട്ടണ്ണൻ എന്ന് വിളിക്കുന്നവനല്ലേ, മാനസിക രോഗിയാണയാൾ. അവന്‍റെ ഒരു വീഡിയോ ക്ലിപ്പ് ഞാൻ കണ്ടു, നടൻ നന്ദു ചേട്ടൻ ചായ കുടിക്കുമ്പോൾ അവൻ വന്ന് കൈ കൊടുക്കുന്നു എന്നിട്ട് തിരികെ പോകാൻ നേരം പുറത്ത് തട്ടി.

എന്റെ പുറത്താണ് തട്ടിയിരുന്നതെങ്കില്‍ ചെപ്പ ഞാൻ അടിച്ച്‌ തിരിച്ചേനെ. അവന് എന്ത് അധികാരമാണ് ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് കടന്ന് കയറാനുള്ളത്. ഞാൻ നന്ദു ചേട്ടനെ കണ്ടപ്പോള്‍ ഇത് ചോദിച്ചു. ആ സ്പോട്ടില്‍ അവന്റെ ചെവിക്കല്ല് അടിച്ച്‌ പൊട്ടിക്കണ്ടേയെന്ന്. അപ്പോള്‍ നന്ദു ചേട്ടന്‍ എന്നോട്, ഞാനത് ചെയ്തിട്ട് വേണം സോഷ്യല്‍ മീഡിയയില്‍ എല്ലാവരും എന്നെ തെറി പറയാൻ.

അത് വേറൊരു ലോകമാണെടാ, ഞാന്‍ എന്തു ചെയ്യാനായെന്ന് പറഞ്ഞു. ഒരു മര്യാദ വേണ്ടേ. നിത്യമേനോൻ എന്ന് പറയുന്ന നടിയെ നിരന്തരം വിളിച്ചു ശല്യപ്പെടുത്തി. എന്റെ വീട്ടിലെ പെൺകുട്ടികളെ ആണെങ്കിൽ ഞാൻ ഇന്ന് ജയിലിലാണ്. അയാളെ കൊന്നിട്ട് എന്നുമാണ് സാബു മോൻ ഒരു അഭിമുഖത്തിൽ പറയുന്നത്.

പ്രണയാഭ്യര്‍ത്ഥനയുമായി നിരന്തരം ശല്യപ്പെടുത്തിയ ആളാണ് സന്തോഷ് വര്‍ക്കിയെന്നായിരുന്നു നിത്യ മേനോന്‍ ആരോപിച്ചത്. നിരന്തരം ഫോണ്‍ ചെയ്തു. ലൊക്കേഷനുകളില്‍ വന്നു, ഇയാളെക്കൊണ്ട് തന്റെ കുടുംബം പോലും ബുദ്ധിമുട്ടിയെന്നും നിത്യ മേനോന്‍ തുറന്നടിച്ചു. പിന്നാലെ മറുപടിയുമായി സന്തോഷ് വര്‍ക്കി രംഗത്തെത്തി.താന്‍ ഇഷ്ടം തുറന്ന് പറയുക മാത്രമാണ് ചെയ്തതെന്നും ശല്യപ്പെടുത്തിയില്ലെന്നും സന്തോഷ് വര്‍ക്കി വാദിച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending