serial news
മോനുണ്ടായ സമയത്ത് അവന്‍ മൂന്ന് ദിവസമേ ജീവിക്കുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു; സബീറ്റ ജോർജ് പറയുന്നു!
മോനുണ്ടായ സമയത്ത് അവന്‍ മൂന്ന് ദിവസമേ ജീവിക്കുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു; സബീറ്റ ജോർജ് പറയുന്നു!
ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും, ചക്കപ്പഴം എന്നീ പരമ്പരകളും മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം സീരിയലുമെല്ലാമാണ് മലയാളികളുടെ ഇഷ്ട സീരിയലുകൾ.
ഈ സീരിയലുകളിലെ താരങ്ങൾക്കും നിരവധി ആരാധകരുണ്ട്. കൊവിഡിന് ശേഷമാണ് ചക്കപ്പഴം എന്ന സീരിയൽ ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യാൻ തുടങ്ങിയത്. അവതാരകയായി ശ്രദ്ധിക്കപ്പെട്ട അശ്വതി ശ്രീകാന്ത് മുതലുള്ള താരങ്ങളായിരുന്നു സീരിയലിൽ പ്രധാന വേഷങ്ങൾ ചെയ്തത്. ഒരു കുടുംബത്തിലെ പ്രശ്നങ്ങളും കുടുംബാംഗങ്ങൾ തമ്മിലുള്ള ചെറിയ ചെറിയ കലഹങ്ങളുമെല്ലാമാണ് സീരിയലിൽ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നത്.
സീരിയലിൽ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്നത്. ആശയുടെ ഭർത്താവ് ഉത്തമനായിട്ടാണ് എസ്പി ശ്രീകുമാർ അഭിനയിക്കുന്നത്. ഉത്തമന്റെ അമ്മ വേഷത്തിൽ ലളിതയായി എത്തുന്നത് സബീറ്റ ജോർജ് എന്ന നടിയാണ്.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സബീറ്റ ജോര്‍ജ്. ഇപ്പോഴിതാ, ഒരു അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഡിഫറന്‍ലി ഏബിള്‍ഡായൊരു മകന്‍ എനിക്കുണ്ടായിരുന്നു. അവനെ നോക്കുന്നതിന്റെ ആ സ്ട്രഗിളിലൂടെ കടന്നുപോയ ആളാണ് ഞാന്‍. അങ്ങനെയുള്ള കുട്ടികളുടെ അമ്മമാരെയും കെയര്‍ ടേക്കറോടുമൊക്കെ സംസാരിക്കാറുണ്ട്. എന്റെ മോനൊരു പോരാളിയായിരുന്നു. മോനുണ്ടായ സമയത്ത് അവന്‍ മൂന്ന് ദിവസമേ ജീവിക്കുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
12 വര്‍ഷം അവന്‍ ജീവിച്ചു. പറഞ്ഞവരെയെല്ലാം അവന്‍ തോല്‍പ്പിച്ചു. അതെനിക്ക് വലിയൊരു ഇന്‍സ്പിരേഷനാണ്. ചേച്ചിയെക്കൊണ്ട് പറ്റുമോ, ബുദ്ധിമുട്ടായിരിക്കുമോ എന്ന് എന്തെങ്കിലും കാര്യത്തില്‍ എന്നോട് ചോദിച്ചാല്‍ ഞാനത് പ്രൂവ് ചെയ്ത് കാണിക്കും. അതെനിക്ക് കിട്ടിയത് മാക്‌സില്‍ നിന്നാണ്.
ചെറുപ്പം മുതലേ തന്നെ പാട്ട് പഠിച്ചിരുന്നു. നമ്മള്‍ പാടുമ്പോള്‍ അറിയാതെ തന്നെ ഉള്ളിലൊരു അഭിനേതാവുമുണ്ട്. അത് പുറത്ത് കാണിക്കാന്‍ എനിക്ക് അവസരം കിട്ടുന്നു എന്നേയുള്ളൂ. ചെറുപ്പം മുതലേ കണ്ണാടിയുടെ മുന്നില്‍ അഭിനയിച്ച് കാണിക്കുന്ന പതിവുണ്ടായിരുന്നുവെന്നും സബീറ്റ പറഞ്ഞിരുന്നു.
കാര്യങ്ങളെല്ലാം വ്യത്യസ്തമായി ചെയ്യാനായി ശ്രമിക്കാറുണ്ട്. സാധാരണ കണ്ടുവരുന്നതില്‍ നിന്നും മാറി നമുക്ക് മറ്റെന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞ് അതിലേക്ക് നോക്കാറുണ്ട്. അതാത് നിമിഷങ്ങള്‍ ഞാന്‍ ശരിക്കും ആസ്വദിക്കാറുണ്ട്. അങ്ങനെയാണ് ചിത്രങ്ങളൊക്കെ പകര്‍ത്തുന്നത്.
ബിഹൈന്‍ഡ് ദ ബാക്ക്ഗ്രൗണ്ടില്‍ ജോലി ചെയ്യുന്നവരെ പലപ്പോഴും അറിയാറില്ല. മെയിന്‍ ആളുകളെക്കുറിച്ച് മാത്രമേ എപ്പോഴും പറഞ്ഞ് കേള്‍ക്കാറുള്ളൂ. അറിയപ്പെടാതെ പോവുന്നവരെയും ചേര്‍ത്തുപിടിച്ച് അവര്‍ക്കൊപ്പം സെല്‍ഫി പോസ്റ്റ് ചെയ്യുന്നയാളാണ് ഞാന്‍. ചക്കപ്പഴത്തില്‍ വന്നതോടെയാണ് കരിയറില്‍ കുറേ കാര്യങ്ങള്‍ പഠിച്ചത്. ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു അത്. മകളെ പിരിഞ്ഞ് നില്‍ക്കേണ്ടി വന്നു എന്നത് ശരിയാണ്, പേഴ്‌സണല്‍ ലൈഫില്‍ ചില കാര്യങ്ങള്‍ കോംപ്രമൈസ് ചെയ്താല്‍ മാത്രമേ നമുക്ക് ചിലതൊക്കെ കിട്ടൂ.
ചക്കപ്പഴത്തിലെ സഹതാരങ്ങളെല്ലാമായി അടുത്ത ബന്ധമുണ്ട് തനിക്കെന്നും സബീറ്റ പറഞ്ഞിരുന്നു. പൈങ്കിളിയെ ഞാന്‍ മാത്രമേ പിങ്കി എന്ന് വിളിക്കാറുള്ളൂ. എന്നെ സ്വന്തം മരുമോളായാണ് അമ്മ കാണുന്നത്. ലൊക്കേഷനില്‍ ഇരിക്കുമ്പോള്‍ എടീ പോയി എനിക്ക് ഒരു ഗ്ലാസ് നാരങ്ങ വെള്ളം എടുത്ത് വന്നേ എന്നൊക്കെ പറയും.
ഞാന്‍ തന്നെ പോയെടുക്കണോ എന്ന് ചോദിച്ചാല്‍ വേണം, അതല്ലേ നിന്നോട് പറഞ്ഞതെന്നായിരിക്കും തിരിച്ച് ചോദിക്കുക. മല്ലിക സുകുമാരന് ജോലിയോടുള്ള പാഷന്‍ കണ്ട് പഠിക്കേണ്ടതാണെന്നും സബീറ്റ പറഞ്ഞിരുന്നു.
about sabeeta