serial news
നെറ്റിയിൽ സിന്ദൂരം ചാർത്തി… കെട്ടിപ്പിടിച്ചു നിന്നിട്ട്… എനിക്ക് വിടാൻ തോന്നണ്ടേ? എന്ന് ; വിവാഹ ജീവിതത്തിലെ സന്തോഷം പറഞ്ഞ് അപ്‌സരയും ആൽബിയും!
നെറ്റിയിൽ സിന്ദൂരം ചാർത്തി… കെട്ടിപ്പിടിച്ചു നിന്നിട്ട്… എനിക്ക് വിടാൻ തോന്നണ്ടേ? എന്ന് ; വിവാഹ ജീവിതത്തിലെ സന്തോഷം പറഞ്ഞ് അപ്‌സരയും ആൽബിയും!
മലയാള മിനിസ്‌ക്രീനിൽ ഏറെ ആരാധകരെ നേടിയ സീരിയലാണ് സാന്ത്വനം. ഏഷ്യാനെറ്റിലെ നമ്പർ വൺ സീരിയൽ. സാന്ത്വനം സീരിയലിലെ വില്ലത്തിയായ ജയന്തിയെ അവതരിപ്പിച്ച് പ്രേക്ഷക പ്രിയം നേടിയ താരമാണ് അപ്സര രത്‌നാകരന്‍.
2021 നവംബറിലാണ് സീരിയല്‍ സംവിധായകനായ ആല്‍ബിയും അപ്‌സരയും തമ്മില്‍ വിവാഹിതരാവുന്നത്. ഇപ്പോഴിതാ കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷമാണ് ഇരുവരും പറയുന്നത്. യൂട്യൂബ് ചാനലിലൂടെയാണ് വിവാഹ വാര്‍ഷികത്തിൻ്റെ വിശേഷങ്ങള്‍ നടി പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ ഏറെ ആഘോഷിച്ചൊരു കാര്യം നടന്നതിനെ കുറിച്ചും അപ്സര സൂചിപ്പിച്ചിരുന്നു.
ആല്‍ബിയുമായിട്ടുള്ള വിവാഹത്തിന് ശേഷമാണ് അപ്‌സര യൂട്യൂബ് ചാനലില്‍ സജീവമാവുന്നത്. കല്യാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങളെ കുറിച്ച് അടുത്തിടെ ഒരു വീഡിയോയില്‍ ഇരുവരും പറഞ്ഞിരുന്നു.
ഇത്തവണ വാര്‍ഷികത്തിന്റെ ആഘോഷം നടത്തുന്നതാണ് കാണിക്കുന്നത്. അപ്‌സരയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തികൊടുത്ത് കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. അപ്‌സരയെ കെട്ടിപ്പിടിച്ചതിന് ശേഷം എനിക്ക് വിടാന്‍ തോന്നുന്നില്ലെന്നാണ് ആല്‍ബി പറയുന്നത്.
ഷൂട്ടിങ്ങ് നടക്കുന്നുണ്ടെങ്കിലും ഞാനെന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് കടന്ന് പോവുന്നത്. അതുകൊണ്ട് എന്റെ ഭാര്യയെ കെട്ടിപ്പിടിച്ച് കൊണ്ട് നിന്നാല്‍ എന്താണ് കുഴപ്പമെന്ന്’, ആല്‍ബി ചോദിക്കുന്നു.
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ച് വളരെ പെട്ടെന്നാണ് ദിവസങ്ങള്‍ പോയത്. കല്യാണം കഴിഞ്ഞിട്ട് ഒന്നോ രണ്ടോ മാസം ആയിട്ടേയുള്ളു എന്ന ഫീലിങ്‌സാണ് ഞങ്ങള്‍ക്കുള്ളത്.
എന്തായാലും ഞങ്ങളുടെ ഗംഭീരമായ യുദ്ധം ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ജീവിതത്തില്‍ ഒരിക്കലും വിവാഹമേ കഴിക്കേണ്ടെന്ന് കരുതിയിരുന്ന ആളായിരുന്നു ഞാന്‍. അവിടെ നിന്നാണ് അപ്‌സരയെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചത്. ചെറിയ പിണക്കങ്ങളും വഴക്കും ഉണ്ടായിട്ടുണ്ടെങ്കിലും നല്ല സന്തോഷത്തോടെയാണ് മുന്നോട്ട് പോവുന്നത്.
ഇനിയും അങ്ങനെയായിരിക്കുമെന്ന് ആല്‍ബി പറഞ്ഞു. ഇത്തവണ ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്‌സറി ഭൂമിയിലുള്ള ഏറ്റവും റിയല്‍ സ്റ്റാഴ്‌സിന്റെ കൂടെയാണ് ആഘോഷിക്കുന്നതെന്ന് അപ്‌സര പറയുന്നു.
വീട്ടില്‍ നിന്നും അമ്മയുണ്ടാക്കിയ സദ്യ കഴിച്ചാണ് ആല്‍ബിയും അപ്‌സരയും ആനിവേഴ്‌സറി ആഘോഷം തുടങ്ങുന്നത്. പിന്നീട് താരങ്ങള്‍ ഒരു ബാലഭവനിലേക്കാണ് പോയത്. അവിടെയുള്ള കുട്ടികളുടെ കൂടെ കേക്ക് മുറിച്ചും മറ്റുമൊക്കെ വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് താരദമ്പതിമാര്‍ ചെയ്തിരിക്കുന്നത്. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടേ എന്നാണ് ആരാധകര്‍ ആല്‍ബിയെയും അപ്‌സരയെയും ആശംസിക്കുന്നത്.
about santhwanam