Connect with us

ഞാന്‍ ഒന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ട് ദിവസങ്ങളായി’ ; ശ്രുതി രജനികാന്ത് പറയുന്നു

Movies

ഞാന്‍ ഒന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ട് ദിവസങ്ങളായി’ ; ശ്രുതി രജനികാന്ത് പറയുന്നു

ഞാന്‍ ഒന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ട് ദിവസങ്ങളായി’ ; ശ്രുതി രജനികാന്ത് പറയുന്നു

ചക്കപ്പഴം എന്ന സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് താരം. ഇപ്പോഴിതാ, ശ്രുതിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താൻ മാനസികമായി അനുഭവിക്കുന്ന വിഷമങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ശ്രുതിയുടെ പോസ്റ്റ്. ‘ഞാന്‍ ഒന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ട് ദിവസങ്ങളായി’ എന്ന തലക്കെട്ടോട് കൂടിയാണ് ശ്രുതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ജോഷ് ടോക്കില്‍ താൻ വിഷാദത്തെ അതിജീവിച്ചതിനെ കുറിച്ച് ശ്രുതി സംസാരിച്ചിരുന്നു. അതിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടാണ് ശ്രുതിയുടെ പുതിയ വീഡിയോ.

ഉള്ളില്‍ തട്ടി ചിരിക്കാന്‍ തനിക്കിപ്പോൾ കഴിയാറില്ല എന്നാണ് ശ്രുതി പറയുന്നത്. മനസ്സുകൊണ്ട് സന്തോഷത്തോടെ ഇരിക്കാന്‍ പറ്റുക എന്നതാണ് പ്രധാനം. കൈയ്യില്‍ എത്ര കാശുണ്ടെന്ന് പറഞ്ഞാലും ഇഷ്ടപ്പെട്ട ആളുകൾക്കൊപ്പം കുറച്ച് നേരം സന്തോഷത്തോടെ ഇരിക്കാനും, ഇഷ്ടപ്പെട്ട ജോലി ആസ്വദിച്ച് ചെയ്യാനും ഒക്കെ പറ്റുന്നില്ലെങ്കിൽ എന്ത് ചെയ്യാന്‍ പറ്റും. കൈയ്യില്‍ അഞ്ച് പൈസ ഇല്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുക എന്ന് പറയുന്നത് ഭാഗ്യമാണ്.

മറ്റുള്ളവർ കാണിക്കുന്ന, മുഖമൂടി ഇട്ട സന്തോഷമല്ല, ഉള്ളില്‍ നിന്ന് അനുഭവിക്കുന്ന സന്തോഷം ലഭിക്കാൻ വേണ്ടിയാണ് ഞാന്‍ ശ്രമിക്കുന്നത്. നമ്മള്‍ ഒരുപാട് വിശ്വസിക്കുകയും ഇഷ്ടപ്പെടുകയും സ്വന്തമാണെന്ന് കരുതുകയും ചെയ്യുന്നവര്‍ തന്നെ കുത്തി നോവിക്കുമ്പോഴും ഒറ്റപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല. കേള്‍ക്കാന്‍ കൂട്ടിന് ഒരാളുണ്ടാവുക എന്ന് പറയുന്നതും വലിയ ആശ്വാസമാണ്. മറ്റുള്ളവരുടെ സങ്കടവുമായി സ്വന്തം സങ്കടത്തെ താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണ്.

ഓരോരുത്തരുടെയും വേദന വ്യത്യസ്തമാണെന്നും താരം പറഞ്ഞു. വിശദീകരിക്കാനും നിര്‍വചിക്കാനും കഴിയാത്തതാണ് ചില വേദനകള്‍. എനിക്ക് ഇപ്പോള്‍ കരയാന്‍ പോലും തോന്നന്നില്ല. നിര്‍വീര്യമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്. ഇത് എന്റെ മാത്രം പ്രശ്‌നമല്ല. എന്നെപോലെ പലരും ഉണ്ടാവും. നിങ്ങളുടെ വേദനകള്‍ പങ്കുവയ്ക്കൂ എന്ന് പറഞ്ഞ് ഞാന്‍ പങ്കുവച്ച ഒരു പോസ്റ്റിൽ നിന്നാണ് എന്നെ പോലെ വേദനിക്കുന്ന ഒരുപാട് പേരുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയത്.

ആരും ഹാപ്പിയല്ല. എല്ലാവര്‍ക്കും വേദനകളുണ്ട്. എല്ലാവരും സിസ്റ്റമാറ്റിക് ആയി ജീവിച്ചു പോകുകയാണ്. മുഖം മൂടിയിട്ട് സമൂഹത്തില്‍ ജീവിക്കുകയാണ് പലരും. പലരും തന്നോട് പങ്കുവച്ച വേദനകളും ശ്രുതി തുറന്നു പറഞ്ഞു. ആരോടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കാന്‍ പറ്റിയാല്‍ തന്നെ ഇത്തരം അവസ്ഥകളില്‍ നിന്ന് വലിയൊരു ആശ്വാസം കിട്ടും. കൗണ്‍സിലിങ് എല്ലാവര്‍ക്കും ഗുണം ചെയ്യണം എന്നില്ല.

ഞാന്‍ ഇപ്പോള്‍ സ്വീകരിച്ചിരിയ്ക്കുന്നത് പ്രാര്‍ത്ഥനയുടെ വഴികളാണ്. അത് മതപരമായിട്ടല്ല, അമ്പലത്തിലും പള്ളിയിലും എല്ലാം പോകും, പ്രാര്‍ത്ഥിക്കുമെന്നും ശ്രുതി രജനികാന്ത് പറയുന്നു. നേരത്തെ അവതരാകയായും അഭിനേത്രിയായുമൊക്കെ തിളങ്ങിയിട്ടുള്ള ആളാണ് രജനികാന്ത്. എന്നാൽ ചക്കപ്പഴത്തിലെ പൈങ്കിളി ആയതോടെയാണ് ശ്രുതി രജനീകാന്ത് താരമായി മാറുന്നത്.

പരമ്പരയിൽ ഉറങ്ങാന്‍ വേണ്ടി ജീവിക്കുന്ന പൈങ്കിളിയായിട്ടാണ് ശ്രുതി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ഇപ്പോൾ ആർജെ ആയുമൊക്കെ ശ്രുതി പ്രവർത്തിക്കുന്നുണ്ട്. ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിലൂടെ ബാല താരമായി എത്തിയതാണ് ശ്രുതി. ടെലിവിഷൻ പരമ്പരകൾക്ക് പുറമെ, കുഞ്ഞെൽദോ, പത്മ തുടങ്ങിയ സിനിമകളിലൊക്കെ ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായും താരം പ്രവർത്തിച്ചിട്ടുണ്ട്.

More in Movies

Trending

Recent

To Top