Connect with us

നല്ല ഭാര്യയായും അമ്മയായും ജീവിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു; ,ഇപ്പോൾ ലച്ചുവിന് സ്വന്തം അമ്മയുടെ സ്ഥാനത്ത്; ഉപ്പും മുളകും സെറ്റിലെ നിഷ!

serial news

നല്ല ഭാര്യയായും അമ്മയായും ജീവിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു; ,ഇപ്പോൾ ലച്ചുവിന് സ്വന്തം അമ്മയുടെ സ്ഥാനത്ത്; ഉപ്പും മുളകും സെറ്റിലെ നിഷ!

നല്ല ഭാര്യയായും അമ്മയായും ജീവിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു; ,ഇപ്പോൾ ലച്ചുവിന് സ്വന്തം അമ്മയുടെ സ്ഥാനത്ത്; ഉപ്പും മുളകും സെറ്റിലെ നിഷ!

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് നിഷ സാരംഗ്. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് താരം ഇന്ന്. എന്നാൽ പ്രേക്ഷകർക്ക് നിഷ സാരംഗ് ഏറെ പ്രിയങ്കരിയാകുന്നത് ഉപ്പും മുളകും എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെയാണ്. പരമ്പരയിലെ കഥാപാത്രത്തിന്റെ പേരായ നീലുവിലൂടെയാകും പ്രേക്ഷകർ ഒരുപക്ഷെ താരത്തെ തിരിച്ചറിയുന്നത്.

പരമ്പര ഹിറ്റ് ആയതോടെയാണ് നിഷ സാരംഗ് കൂടുതൽ ജനപ്രീതി നേടിയത്. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീടാണ് മിനിസ്ക്രീനിലേക്ക് നടി എത്തുന്നത്. അഭിനേത്രി എന്നതിനുപരി മികച്ച നർത്തകി കൂടിയാണ് താരം. പ്രകാശൻ പറക്കട്ടെ ആണ് നിഷയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

നിഷയുടെ ഒരു പുത്തൻ അഭിമുഖം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഉപ്പും മുളകും എന്ന സീരിയലിന്റെ സെറ്റില്‍, ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ചിരിച്ച് കളിച്ച് അഭിനയിച്ച് മടങ്ങുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എപ്പോഴെങ്കിലും ഇതുപോലൊരു കൂട്ട് വേണം എന്നൊക്കെ തോന്നിയിട്ടുണ്ടോ എന്നായിരുന്നു നിഷയോട് ചോദിച്ച ചോദ്യം.

“ഒരു കൂട്ട് വേണം എന്ന് ഒരിക്കലും തോന്നിയിട്ടില്ല, യഥാര്‍ത്ഥ ജീവിതത്തില്‍ ഇതൊന്നും ഇല്ലല്ലോ എന്ന് ചിന്തിക്കാറുണ്ട്.

കഴിഞ്ഞ ദിവസം കൂടെ ഞാന്‍ ലച്ചുവിനോടും ബിജു ചേട്ടനോടും പറഞ്ഞതാണ്, ഇവിടെ വന്ന് നമ്മള്‍ എല്ലാവരും ഒരുമിച്ച് ചിരിച്ച് കളിച്ച് ആസ്വദിച്ച് പോകുന്നു. എന്നാല്‍ നമുക്കൊക്കെ ജീവിതത്തില്‍ നഷ്ടപ്പെട്ടത് എന്തൊക്കെയോ ഈ സെറ്റില്‍ തിരിച്ചെത്തുമ്പോള്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ട് എന്ന്. ശരിക്കും പറഞ്ഞാല്‍ നല്ല ഭാര്യയായി ഒക്കെ ജീവിക്കണം എന്ന് ആഗ്രഹമുള്ള വ്യക്തിയാണ് ഞാനും. അത് എനിക്ക് കിട്ടുന്നത് സെറ്റിലാണ്.

നല്ല ഒരു അമ്മയായി ജീവിക്കണം എന്നതും എന്റെ ആഗ്രഹമാണ്. പക്ഷെ ഞാന്‍ അങ്ങനെ മക്കളെ സ്‌നേഹിച്ച് അവരെ പരിപാലിച്ച് വീട്ടിലിരുന്നാല്‍ പട്ടിണി കിടക്കേണ്ടി വരും. ഷൂട്ടിങിന് വേണ്ടി ഓടി നടക്കുന്നത് കാരണം കുഞ്ഞുങ്ങളെ എനിക്ക് മിസ്സ് ചെയ്യാറുണ്ട്. പക്ഷെ ഉപ്പും മുളകും സെറ്റിലെത്തുമ്പോള്‍ അവിടെയുള്ള മക്കളോടൊപ്പം കുറേ നേരം ഇരിക്കാനും, ആ അമ്മ എന്ന വികാരം അനുഭവിക്കാനും പറ്റുന്നു.

ഉപ്പും മുളകും എന്ന സീരിയലില്‍ എന്റെ മകളായി അഭിനയിക്കുന്ന ലച്ചുവിന് ഇപ്പോള്‍ അമ്മയില്ല, അവള്‍ക്ക് ഒരു അമ്മയായി എനിക്ക് എല്ലായിപ്പോഴും നില്‍ക്കാനായി പറ്റും. കോടികണക്കിന് രൂപയെക്കാള്‍ വലുതാണ് സ്‌നേഹത്തിന്റെ വില. അതിഷ്ടം പോലെ ഞാന്‍ നല്‍കുന്നുണ്ട്. എന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ അവള്‍ക്കൊപ്പം ഞാന്‍ നില്‍ക്കുന്നുണ്ട്. അവളും എന്ത് ഉണ്ടെങ്കിലും എന്നെ വിളിച്ച് ചോദിയ്ക്കും. ഇടയ്ക്ക് എന്നെ കെട്ടി പിടിച്ച് ഉമ്മ വയ്ക്കും, ഞാനും അവളെ അത് പോലെ ഉമ്മ വയ്ക്കും. ഇപ്പോള്‍ അവള്‍ സമ്പാദിക്കുന്നുണ്ട്, സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഇല്ല. അവള്‍ക്ക് ഭാവിയില്‍ പണത്തിന് വലിയ ഒരു ആവശ്യം വന്നാല്‍ എനിക്ക് അത് നല്‍കാന്‍ പറ്റുന്ന സാഹചര്യം ആണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നല്‍കും.

പിന്നെ അമിതമായി ഞാന്‍ അവളെ കെയര്‍ ചെയ്യില്ല, അത് അവളുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിയ്ക്കും. പക്വതയും അറിവും ഉള്ള പെണ്‍കുട്ടിയാണ് ലച്ചു. ഒറ്റയ്ക്ക് ആണ് എന്ന് തോന്നുമ്പോഴാണ് ജീവിതത്തിലെ പല സാഹചര്യങ്ങളെയും അവള്‍ക്ക് മറി കടക്കാനായി പറ്റുകയുള്ളൂ. എപ്പോഴും അവരെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നാല്‍ ഒരു ഘട്ടത്തില്‍ പെട്ടന്ന് തനിച്ചാവും. ഒറ്റയ്ക്ക് ഇവിടെ വരെ എത്തിയ ആളാണ് ഞാന്‍. എന്റെ വീട്ടുകാരുടെ പോലും പിന്തുണ എനിക്ക് ഉണ്ടായിട്ടില്ല.

ആണ്‍കുട്ടികള്‍ ആണെങ്കിലും പെണ്‍കുട്ടികള്‍ ആണെങ്കിലും ജീവിതത്തില്‍ ഏറ്റവും വലുത് സ്വന്തമായി ജോലി ചെയ്ത് ജീവിക്കാനുള്ള കെല്‍പ് ആണ്. അല്ലാതെ പഠിക്കേണ്ട കാലത്ത് വായി നോക്കി നടന്ന് വെറുതേ ജീവിതം പാഴാക്കരുത്. കല്യാണം ആവശ്യമുണ്ടെങ്കില്‍ മാത്രം കഴിച്ചാല്‍ മതി, അത് നിര്‍ബന്ധമുള്ള കാര്യമൊന്നും അല്ല. അടുത്ത തലമുറ വേണം എന്നുള്ളവര്‍ അതിന് പറ്റുമെങ്കില്‍ മാത്രം തയ്യാറാവുക എന്ന പക്ഷക്കാരിയാണ് താന്‍ എന്ന് നിഷ പറയുന്നു.

നല്ല ഒരു ഭാര്യ ആവാനും, ഭര്‍ത്താവ് ആവാനും, അച്ഛനാവാനും അമ്മയാവാനും ഒക്കെ കഴിയുമെങ്കില്‍ മാത്രമേ കല്യാണം കഴിച്ച് കുട്ടികളെല്ലാം വേണം എന്ന് ചിന്തിക്കാന്‍ പാടുള്ളൂ. ജീവിതം ആസ്വദിക്കുന്നവര്‍ ആ വഴിക്ക് പോകണം. വെറുതേ ജീവിതത്തില്‍ മറ്റൊരാളെ കൂടി വലിച്ച് കയറ്റി എല്ലാവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്നാണ് നിഷ സാരംഗിന് പറയാനുള്ളത്. മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല, സ്വന്തം സന്തോഷത്തിന് വേണ്ടിയാണ് ജീവിക്കേണ്ടത് എന്നും നിഷ പറയുന്നു

എന്റെ മക്കളെയും ഞാന്‍ കല്യാണത്തിന് വേണ്ടി നിര്‍ബന്ധിച്ചിട്ടില്ല. മകളെ ഇഷ്ടമാണ് എന്ന് പറഞ്ഞ് മോന്‍ വീട്ടില്‍ വന്നു, അവളോട് ചോദിച്ചു നിനക്ക് ഇഷ്ടമാണോ എന്ന്. അവളും അതെ എന്ന് സമ്മതിച്ചപ്പോള്‍ അവനോട് വീട്ടുകാരെ കൂട്ടി വരാനായി പറഞ്ഞു. അവര്‍ക്കും പ്രശ്‌നമില്ല. പിന്നെ ജാതിയും മതവും നോക്കിയില്ല, കല്യാണം നടത്തി കൊടുത്തു. അതിന് മുന്‍പ് അവളെ കൊണ്ട് പഠനം പൂര്‍ത്തിയാക്കിപ്പിച്ചു നിഷ സാരംഗ് പറഞ്ഞു.

about nisha

Continue Reading
You may also like...

More in serial news

Trending