Connect with us

സച്ചിനെയും ധോണിയേയും മറികടന്നു രോഹിത് ശർമ്മയുടെ റെക്കോർഡ് – സ്ഥാനം ഇപ്പോൾ ഗാംഗുലിക്ക് ഒപ്പം

Sports

സച്ചിനെയും ധോണിയേയും മറികടന്നു രോഹിത് ശർമ്മയുടെ റെക്കോർഡ് – സ്ഥാനം ഇപ്പോൾ ഗാംഗുലിക്ക് ഒപ്പം

സച്ചിനെയും ധോണിയേയും മറികടന്നു രോഹിത് ശർമ്മയുടെ റെക്കോർഡ് – സ്ഥാനം ഇപ്പോൾ ഗാംഗുലിക്ക് ഒപ്പം

ഏക ദിന ക്രിക്കറ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമായി രോഹിത് ശര്‍മ്മ.

ഓസ്‌ട്രേലിയക്കെതിരായ ദില്ലി ഏകദിനത്തിലാണ് രോഹിത്തിന്റെ നേട്ടം. ഇരുന്നൂറാം ഇന്നിംഗ്‌സില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കിയ രോഹിത്, സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിന് ഒപ്പമാണിപ്പോള്‍.

സച്ചിൻ ടെണ്ടുൽക്കരിനെയും എം എസ് ധോണിയേയും പിന്തള്ളി ആണ് രോഹിത് തന്റെ ഏക ദിന കരിയറിലെ പുതിയ റെക്കോർഡ് കുറിച്ചത് .

ദില്ലി ഫിറോസ് ഷാഹ് കോട്ലയിൽ കളിക്കാനിറങ്ങുമ്പോള്‍ 8000 ക്ലബില്‍ എത്താന്‍ രോഹിത്തിന് 46 റണ്‍സ് മതിയായിരുന്നു. നഥാന്‍ ലിയണിന്റെ പന്തിലാണ് മുംബൈ താരം എണ്ണായിരം ക്ലബിലെത്തിയത്. 89 പന്തില്‍ 56 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. 175 ഇന്നിംഗ്‌സില്‍ 8000 റണ്‍സെടുത്ത വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

എ ബി ഡിവിലിയേഴ്‌സാണ് 182 ഇന്നിംഗ്‌സില്‍ എണ്ണായിരം ക്ലബിലെത്തിയ റെക്കോര്‍ഡ് ബുക്കിലെ രണ്ടാമന്‍.

rohith sharma at new odi record sharing same position with sorav ganguli

More in Sports

Trending