Connect with us

ഇതുകൊണ്ട് യാതൊരു രക്ഷയും കാണുന്നില്ല ഉപ്പ് തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും; ശബരിമല ദർശനത്തിനു പിന്നാലെ ദിലീപിനെതിരെ രൂക്ഷവിമർശനം!

Movies

ഇതുകൊണ്ട് യാതൊരു രക്ഷയും കാണുന്നില്ല ഉപ്പ് തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും; ശബരിമല ദർശനത്തിനു പിന്നാലെ ദിലീപിനെതിരെ രൂക്ഷവിമർശനം!

ഇതുകൊണ്ട് യാതൊരു രക്ഷയും കാണുന്നില്ല ഉപ്പ് തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും; ശബരിമല ദർശനത്തിനു പിന്നാലെ ദിലീപിനെതിരെ രൂക്ഷവിമർശനം!

കഴിഞ്ഞ ദിവസം നടൻ ദിലീപ് നടത്തിയ ശബരിമല ദർശനത്തിന്റെ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ ദിലീപിനെതിരെ രൂക്ഷ വിമർശനം .
വ്യാഴാഴ്ച രാത്രി സുഹൃത്ത് ശരത്തിനൊപ്പമായിരുന്നു ദിലീപ് ദർശനത്തിന് എത്തിയത്. ഇരുമുടിക്കെട്ടില്ലാതെ സിവിൽ ദർശനം വഴി സന്നിധാനത്ത് എത്തിയ ദിലീപ് പ്രത്യേക പൂജകളും വഴിപാടുകളുമെല്ലാം കഴിച്ച ശേഷമായിരുന്നു മടങ്ങിയത്.

അതേസമയം ശബരിമല ദർശന വാർത്തകൾക്ക് കീഴെ ദിലീപിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് ചൂണ്ടിക്കാട്ടിയാണ് നടനെതിരെ പലരും രംഗത്തെത്തിയിരിക്കുന്നത്.

ചില കമന്റുകൾ വായിക്കം-‘ഇ ദർശനം കൊണ്ട് യാതൊരു രക്ഷയും കാണുന്നില്ല ഉപ്പ് തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും’.’ദിലീപ് തെറ്റ് ചെയ്തു എന്ന് പൊതുസമൂഹം വിശ്വസിക്കുന്നു അതിന് പ്രധാന കാരണം അവന്റെ പ്രവർത്തികൾ തന്നെയാണ്’.

‘നിരവധി സംവിധായകരുടേയും നിർമ്മാതാക്കളുടേയും നടിമാരുടേയും ജീവിതം തകർത്ത മഹാൻ”ജനപ്രിയ നായകനോടുള്ള, പ്രീതിയൊക്കെ പൊതു ജനത്തിന് ഇല്ലാതായി… ഇനി എന്തു ചെയ്തിട്ടെന്താ പഴയ ജന പ്രീതിയൊന്നും ഇനി കിട്ടില്ലെന്നേ’

ആജീവനാന്തം ശബരിമലയിൽ തപസ്സിരുന്നാലും ചെയ്ത കൊടും ക്രൂരതയ്ക്ക് പരിഹാരം ആവില്ല എന്ന് ഓർക്കുക’.അതേസമയം വിമർശനങ്ങൾക്ക് ദിലീപിന്റെ ആരാധകരിൽ മറുപടി നൽകുന്നുണ്ട്. ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ തെളിവുകൾ ഇല്ലെന്നുമൊക്കെയാണ് ഇവർ വാദിക്കുന്നത്. എന്നാൽ കുറ്റം ചെയ്യാത്ത ആളെ എന്തിനാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് ഇതിന് മറുപടിയായി ചിലർ ഉയർത്തുന്ന ചോദ്യം.

‘ദിലീപ് എന്തിനാണ് ജയിൽ ശിക്ഷ അനുഭവിച്ചത്? അറിയപ്പെടുന്ന , ഇത്രയും സ്വാധീനം ഉള്ള , പ്രതി ആകാൻ വേണ്ടത്ര തെളിവുകൾ ഇല്ലാത്ത ഒരാളെ അറസ്റ്റ് ചെയ്യുക മാത്രം അല്ലല്ലോ 85 ദിവസം ജയിൽ ശിക്ഷ അനുഭവിക്കുക കൂടി ചെയ്തു. വേറെ ഏതെങ്കിലും നടന് ഈ അവസ്ഥ വന്നിട്ടില്ലല്ലോ.കുറ്റം ചെയ്തത് കൊണ്ട് അല്ലേ. ഒരു അഭിനേതാവിന് അപ്പുറം ഒരു മനുഷ്യൻ അയാൾ തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷ അനുഭവിക്കണം’, ഒരാൾ കമന്റ് ചെയ്തു.

കേരളത്തെ നടുക്കിയ സംഭവമായിരുന്നു ഓടുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. നടിയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്തുവെന്നതാണ് നടനെതിരെ ചുമത്തിയ കുറ്റം. കേസിൽ തുടർ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിച്ച വിചാരണ നടപടികൾ കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു.സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുണ്ടെന്നാണ് അധിക കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കിയത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപ് കണ്ടതിന് തെളിവുണ്ടെന്നും പോലീസ് പറയുന്നു. കേസിൽ ദിലീപിന്റെ സുഹൃത്തായ ശരതിനെ 15ാം പ്രതിയാക്കിയാണ് പോലീസ് അധിക കുറ്റപത്രം സമർപ്പിച്ചത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top