Connect with us

മോഹൻലാലിന്റെ നായികയാവാൻ ഈ ബോളീവുഡ് സുന്ദരി! ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിലൂടെ രാധിക ആപ്‌തെ മലയാളത്തിലേക്ക് എത്തുന്നു

Movies

മോഹൻലാലിന്റെ നായികയാവാൻ ഈ ബോളീവുഡ് സുന്ദരി! ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിലൂടെ രാധിക ആപ്‌തെ മലയാളത്തിലേക്ക് എത്തുന്നു

മോഹൻലാലിന്റെ നായികയാവാൻ ഈ ബോളീവുഡ് സുന്ദരി! ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിലൂടെ രാധിക ആപ്‌തെ മലയാളത്തിലേക്ക് എത്തുന്നു

ബോളിവുഡിലെ ഏറ്റവും മികച്ച നടിയായ രാധിക അപ്തെ മോഹൻ ലാലിന്റെ നായികയാകുന്നു. മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ഇതിൽ രാധിക ആപ്തെ പ്രധാന വേഷത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്‌. തെന്നിന്ത്യയില്‍ പോലും വലിയ ആരാധകരുള്ള നടിയാണ് രാധിക ആപ്‌തെ.ഫഹദ് ഫാസിൽ നായകനായ ഹരം എന്ന ചിത്രത്തിലൂടെയാണ് രാധിക മലയാള സിനിമയിലേക്ക് വന്നത് .

ഫഹദ് ഫാസിൽ നായകനായ ചിത്രം ദേശിയ പുരസ്കാര ജേതാവും എഡിറ്റുമായ വിനോദ് സുകുമാരനാണ് സംവിധാനം ചെയ്തത്. മികച്ച നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ഹരം. ഇടവേളയ്ക്കു ശേഷം മോഹൻലാലിൻ്റെ നായികയായിട്ടാണ് രാധിക ആപ്തെയുടെ കടന്നു വരവ്. മോഹൻലാലിൻ്റെ കരിയറിലെ തന്നെ ഏറെ ശ്രദ്ധ നേടുന്ന കഥാപാത്രമായിരിക്കും ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

മറ്റ് താരങ്ങളെ പോലെ ബോളിവൂഡിലെ താര കുടുബങ്ങളുടെ പിന്തുണയില്ലാതെ സ്വന്തമായ ഒരു ഇടം നേടിയെടുത്ത നടിയാണ് രാധിക.സമാന്തര സിനിമകളിലൂടെയാണ് രാധിക ആപ്‌തെ ശ്രദ്ധ നേടുന്നത്. തന്റെ ബോള്‍ഡ് രംഗങ്ങളുടെ പേരിലും വാര്‍ത്തയില്‍ ഇടം നേടാറുള്ള രാധികയുടെ ശക്തമായ നിലപാടുകളും പലപ്പോഴും കൈയ്യടി നേടാറുണ്ട്.ഹിന്ദിയ്ക്ക് പുറമെ, മലയാളത്തിലും തമിഴിലുമെല്ലാം അഭിനയിച്ച താരം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഒക്ടോബർ 25 – നായിരുന്നു. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. . ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ആദ്യത്തെ നിർമ്മാണ സംരംഭമാണ് ഇത്.

എന്നിരുന്നാലും ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഈ ചിത്രത്തെ കുറിച്ചുള്ള മറ്റ് ചില റിപ്പോർട്ടുകൾ സോഷ്യൽ മീഡിയകളിൽ നിലനിൽക്കുന്നുണ്ട്. ആ റിപ്പോർട്ടുകൾ അനുസരിച്ച് ഈ ചിത്രമൊരു പീരിയോഡിക് ഡ്രാമയാണെന്നും അതിൽ ഒരു ഗുസ്തി താരമായാണ് മോഹൻലാൽ എത്തുന്നതെന്നുമാണ് പറയുന്നത്. ചെമ്പോത്ത് സൈമൺ എന്നായിരിക്കും മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രമെന്നും ഈ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ഔദ്യോഗികമായി ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഇവയൊന്നും സ്ഥിരീകരിക്കാനാവില്ല. ‘പുലിമുരുകൻ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അതേ ടീം വീണ്ടും ഒന്നിച്ച ‘മോൺസ്റ്റർ’ ആയിരുന്നു മോഹൻലാലിന്റെതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം.

ആന്ധ്രാപ്രദേശിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ‘മലക്കോട്ടൈ വാലിബന്‍’ എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നതെന്നും സൂചനകളുണ്ട്. മലയാള സിനിമയിലെ നവതരംഗ സിനിമകളിലെ പ്രഗത്ഭനായ ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷ്ഷൻ ജോലികൽ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. ജനുവരി 10 ന് രാജസ്ഥാനിൽ ചിത്രീകരണം തുടങ്ങും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബി ജോണാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ പ്രോജക്റ്റ് ആണിത്.
ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ‘മോൺസ്റ്ററി’ന് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.

നിലവിൽ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന മോഹൻലാൽ – ജിത്തു ജോസഫ് ചിത്രം ‘റാമി’ന്റെ ചിത്രീകരണത്തിനു ശേഷമാകും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ മോഹൻലാൽ എത്തുക. മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 – ഓടെ ആരംഭിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയെ നായകനാക്കി ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി ഏറ്റവും അവസാനമായി ഒരുക്കിയ സിനിമ. ഈ ചിത്രം ഐ. എഫ്. എഫ്. കെ 2023 പതിപ്പിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കുകയും ചെയ്തു.

ബോളിവുഡിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് രാധിക ആപ്തെ. നായിക എന്ന ഇമേജിനപ്പുറം മികച്ച കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ രാധിക വളരെ ശ്രദ്ധ കൊടുക്കാറുണ്ട്. 2016 ൽ രജനികാന്തിൻ്റെ നായികയായി കബാലിയിൽ എത്തിയതോടെയാണ് സൗത്തിന്ത്യയിൽ രാധിക ശ്രദ്ധ നേടുന്നത്. 2019 ൽ പുറത്തിറങ്ങിയ ചിത്തിരം പേസുതടി -2 ആണ് രാധിക അവസാനം അഭിനയിച്ച തമിഴ് ചിത്രം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകൾക്കു പുറമേ സമീപകാലത്ത് ദി വെഡ്ഡിംഗ് ഗസ്റ്റ്, ദി ആശ്രം, എ കാൾ ടു സ്പൈ എന്നീ ഇംഗ്ലീഷ് ചിത്രങ്ങളിലും രാധിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.കൊമേഴ്സ്യൽ സിനിമകൾക്കപ്പുറത്ത് മികച്ച സിനിമകൾ തെരഞ്ഞെടുക്കുന്ന നായിക ലിജോ ജോസ് പെല്ലിശേരിയ്ക്കൊപ്പം എത്തുന്നതോടെ വീണ്ടും പ്രതീക്ഷ ഉയരുകയാണ്.

More in Movies

Trending

Recent

To Top