Malayalam
വിവാഹനിശ്ചയത്തിന് മണിക്കൂറുകൾ മാത്രം, അതീവ സുന്ദരിയായി ആരതി! ആരാധകരെ ഞെട്ടിച്ച് കൊണ്ട് പുതിയ വീഡിയോയുമായി റോബിനും
വിവാഹനിശ്ചയത്തിന് മണിക്കൂറുകൾ മാത്രം, അതീവ സുന്ദരിയായി ആരതി! ആരാധകരെ ഞെട്ടിച്ച് കൊണ്ട് പുതിയ വീഡിയോയുമായി റോബിനും
ബിഗ് ബോസിലൂടെ താരമായി മാറുകയായിരുന്നു റോബിൻ രാധാകൃഷ്ണൻ. സിനിമാ താരങ്ങള്‍ക്ക് ലഭിക്കുന്ന വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയിലും പുറത്തും റോബിന് രാധാകൃഷ്ണന് ലഭിക്കുന്നത്. ഇതിനോടകം നിരവധി കമ്പനികള്‍ ബ്രാന്‍ഡ് അംബാസഡറായി റോബിന് രാധാകൃഷ്ണനെ വിളിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തില്‍ വൈകാരികമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റോബിന് രാധാകൃഷ്ണന്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് റോബിന് രാധാകൃഷ്ണന്റെ പ്രതികരണം.
മോഡലും നടിയും സംരഭകയുമായ ആരതി പൊടിയുമായി ഇന്ന് വിവാഹ നിശ്ചയം നടത്താനിരിക്കുകയാണ് റോബിന് രാധാകൃഷ്ണന്. ഈ സന്തോഷം ആരാധകരുമായി പങ്ക് വെക്കുകയാണ് റോബിന്
എല്ലാവര്ക്കും നമസ്കാരം ഞാന്‍ ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. ഇന്ന് ഫെബ്രുവരി 16 ആണ്. എന്റെ എന്ഗേഡ്മെന്റ് ആണ്. ഏഷ്യാനെറ്റും ബിഗ് ബോസും കാരണമാണ് നിങ്ങള്‍ എല്ലാവരും ഞാന്‍ എന്ന് പറയുന്ന ഒരു വ്യക്തി ജീവിച്ചിരിപ്പുണ്ട് എന്ന് അറിയുന്നത്. ഒരുപാട് നന്ദിയുണ്ട്. ഒരുപാട് കടപ്പാടുണ്ട്. അതിനുപരി ബിഗ് ബോസ് എന്ന് പറയുന്ന ഷോ കാരണമാണ് ആരതി പൊടി എന്ന് പറയുന്ന വ്യക്തിയെ എനിക്ക് കാണാന്‍ സാധിച്ചതും എന്റെ ലൈഫിന്റെ ഒരു വലിയ പാര്‍ട്ട് ആകാന്‍ പോകുന്നതും. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.
എല്ലാവരുടേയും സ്നേഹവും പ്രാര്‍ത്ഥനയും ഞങ്ങളുടെ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു. രണ്ട് പേര്‍ക്കും നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും വേണ്ടുവോളം വേണം. എനിക്ക് അത് മാത്രം മതി. പിന്നെ എല്ലാവര്ക്കും ഒരുപാട് നന്ദി. കാരണം നിങ്ങള്‍ എല്ലാവരും ആണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. ആ ഒരു സ്നേഹവും കടപ്പാടും എപ്പോഴും ഉണ്ടായിരിക്കും. എനിക്ക് ഒരു വീഡിയോ ചെയ്യണം എന്ന് തോന്നി. പെട്ടെന്ന് അങ്ങ് ചെയ്തു. എല്ലാവരും ഹാപ്പിയായിട്ടിരിക്കൂ എന്നാണ് റോബിന് രാധാകൃഷ്ണന് പറയുന്നത്.
കഴിഞ്ഞ ദിവസം വിവാഹ നിശ്ചയത്തിന് പരസ്പരം അണിയിക്കാനുള്ള മോതിരം റോബിന് രാധാകൃഷ്ണനും ആരതി പൊടിയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്ക് വെച്ചിരുന്നു. ചിത്രത്തില്‍ റോബിന് എന്നെഴുതിയ മോതിരവും പൊടി എന്നെഴുതിയ മോതിരവും ആണുള്ളത്. ഇതിന് താഴെ ആശംസകളുമായി ആരാധകര്‍ എത്തിയിരുന്നു. റാബിന് രാധാകൃഷ്ണനേയും ആരതി പൊടിയേയും പോലെ ആരാധകരും ഇരുവരുടേയും വിവാഹ നിശ്ചയത്തിന്റെ ത്രില്ലിലാണ്.
