Malayalam
ലിപ് ലോക്ക് രംഗം കഥയ്ക്ക് ആവശ്യമുള്ളത്; ഒഴിവാക്കാൻ ആവില്ലായിരുന്നു എന്ന് അനിഖ സുരേന്ദ്രൻ
ലിപ് ലോക്ക് രംഗം കഥയ്ക്ക് ആവശ്യമുള്ളത്; ഒഴിവാക്കാൻ ആവില്ലായിരുന്നു എന്ന് അനിഖ സുരേന്ദ്രൻ
ബേബി അനിഖയായി വന്നു ഇപ്പോൾ നായികയായി മാറിയിരിക്കുകയാണ് അനിഖ സുരേന്ദ്രൻ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ തുടക്കമിട്ടത്.പീന്നിട് റേസ്,ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.അജിത്തിന്റെയും നയൻതാരയുടെയും മകളായി അഭിനയിച്ച വിശ്വാസം എന്ന ചിത്രം അടക്കം നിരവധി താരങ്ങളുടെ മകളായി മികച്ച അഭിനയം കാഴ്ച വച്ചിരുന്നു. ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു അഭിനയിച്ചത്. .ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചത്.
ഇപ്പോൾ ‘ഓ മൈ ഡാർലിംഗ്’ എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ട്രെയിലർ വൈറലായിരുന്നു.ഇതിലെ ലിപ് ലോക്ക് രംഗങ്ങളെ കുറിച്ച് ഒരു ഒൺലിനെ ചാനലിന് നൽകിയ അഭിമുഖത്തിൽ അനിഖ. ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്തരം രംഗങ്ങൾ ചെയ്യാൻ തീരുമാനിച്ചതെന്നും വെല്ലുവിളികൾ എന്തൊക്കെയാണെന്നും തുറന്നു പറയുന്നുണ്ട് നടി. ‘ഓ മൈ ഡാർലിംഗ്’ ഒരു മുഴുനീള റൊമാന്റിക് ചിത്രമാണെന്നും അതിൽ ചുംബന രംഗങ്ങൾ ഒഴിവാക്കാനാവില്ലെന്നും സംവിധായകൻ തന്നോട് തിരക്കഥ വിവരിക്കുമ്പോൾ അടുപ്പമുള്ള രംഗങ്ങളുടെ പ്രാധാന്യവും സൂചിപ്പിച്ചിരുന്നുവെന്നും അനിഖ പറഞ്ഞു. കഥയ്ക്ക് ആവശ്യമുള്ളത് കൊണ്ട് മാത്രമാണ് താൻ രംഗങ്ങൾ ചെയ്തതെന്നും അതേസമയം അശ്ലീലതയുണ്ടാകില്ലെന്നും സിനിമ കാണുമ്പോൾ പ്രേക്ഷകർ അത് തിരിച്ചറിയുമെന്നും അനിഖ വ്യക്തമാക്കി.
മുകേഷ് മഞ്ജു പിള്ള ലെന വിജയരാഘവൻ ജോണി ആന്റണി ഫുക്രു തുടങ്ങിയ താരങ്ങൾ ഓ മെയ് ഡാർലിംഗിൽ വേഷമിടുന്നുണ്ട്. ഒരു ഫാമിലി എന്റർടൈനർ എന്ന രീതിയിലാണ് ചിത്രം തയ്യാറാക്കുന്നത്. ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജിനീഷ് കെ ജോയിയാണ്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിങ് നിര്‍വഹിക്കുന്നു. എം. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍. ചിത്രം ഈ മാസം 24 നു തീയറ്ററുകളിലെത്തും.
