Malayalam
നിലവില്‍ ഒരു പാട് സ്ട്രൈസ്സുണ്ട്, നിങ്ങള്‍ കാണുമ്പോള്‍ ചിരിച്ച മുഖമുള്ള റോബിനായിരിക്കും. എന്നാല്‍ ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍; തുറന്ന് പറഞ്ഞ് റോബിൻ
നിലവില്‍ ഒരു പാട് സ്ട്രൈസ്സുണ്ട്, നിങ്ങള്‍ കാണുമ്പോള്‍ ചിരിച്ച മുഖമുള്ള റോബിനായിരിക്കും. എന്നാല്‍ ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍; തുറന്ന് പറഞ്ഞ് റോബിൻ
ബിഗ് ബോസ് സീസൺ 4 ൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച മത്സരാർഥികളിൽ ഒരാളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. എഴുപത് ദിവസങ്ങള്‍ കൊണ്ട് കേരളക്കരയില്‍ വലിയൊരു സ്റ്റാറായി മാറിയ വ്യക്തിയാണ് ഡോ. റോബിന് രാധകൃഷ്ണന്. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ പങ്കെടുത്തതോടെയാണ് റോബിന് ആരാധക പിന്‍ബലം വര്‍ധിച്ചത്. ഷോ യില്‍ നിന്ന് പുറത്ത് പോവേണ്ടി വന്നെങ്കിലും പുറത്ത് കാത്ത് നിന്നത് ആയിരക്കണക്കിന് ആരാധകരായിരുന്നു.
എന്റെ വീഴ്ചകളാണ് എന്റെ പാഠമെന്ന് എപ്പോഴും പറയുന്ന വ്യക്തിയാണ് റോബിന് രാധാകൃഷ്ണന്. ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയ്ക്കും അദ്ദേഹം പേര് നല്‍കിയിരിക്കുന്നത് എന്റെ വീഴ്ചകള്‍ എന്ന് തന്നെയാണ്. ജീവിതത്തില്‍ പല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും അന്നൊന്നും തന്നെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നാണ് താരം ഇപ്പോള്‍ വീണ്ടും അവർത്തിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം തന്നെ ജീവിതത്തിലെ പ്രത്യേക ലക്ഷ്യത്തേക്കുറിച്ചും അഭിമുഖത്തില്‍ റോബിന് തുറന്ന് പറയുന്നു..
റോബിന്റെ വാക്കുകളിലേക്ക്.
ജീവിതത്തില്‍ ഒരുപാട് കടപ്പാടുകള്‍ ഉള്ള വ്യക്തിയാണ് ഞാന്‍. ആദ്യം ദൈവത്തോട് കടപ്പാടുണ്ട്. ഞാന്‍ ഇപ്പോള്‍ ഇവിടെ ഇരിക്കാന്‍ കാരണം അച്ഛനും അമ്മയുമാണ്. ജീവിതത്തില്‍ ഒരുപാട് പേർ സഹായിച്ചിട്ടുണ്ട്. പലഘട്ടത്തിലും വീണുപോയ ആളാണ് ഞാന്‍. ആ സമയത്തൊക്കെ എന്നെയൊന്ന് സഹായിക്കണം, വിഷമത്തിലാണ് എന്ന് പറയുമ്പോള്‍ നോക്കി കളിയാക്കി താഴ്ത്തണമെന്നല്ലാതെ എന്റെ ജീവിതത്തില്‍ സഹായിച്ചവരാരുമില്ലെന്നും റോബിന് പറയുന്നു.
ആ സമയത്ത് എന്നെ പിന്തുണച്ചത് എന്റെ ഈ ഒരു കൈ മാത്രമാണ്. ഓരോ തവണ ഞാന്‍ വീഴുമ്പോഴും അടുത്ത പടി കയറി മുന്നോട്ട് പോവണമെന്ന് വിചരിക്കുന്നത് ഞാന്‍ തന്നെയാണ്. 2255 ആണ് ലാലേട്ടന്റെ വാങനങ്ങളുടെ നമ്പർ. അത് എല്ലാവർക്കും അറിയുന്ന ഒരു നമ്പറാണ്. അദ്ദേത്തിന് അതൊരു ഐഡന്റിറ്റിയാണ്. കുട്ടിക്കാലം മുതല്‍ തന്നെ എനിക്ക് ലാലേട്ടനെ വലിയ ഇഷ്ടമാണ്. ഭയങ്കര ഫാനാണോ എന്ന് ചോദിച്ചാല്‍ അങ്ങനെയല്ല, ഇഷ്ടമാണ്. അതുകൊണ്ടാണ് 4455 എന്ന നമ്പർ ഞാനെടുത്തത്.
ബിഗ് ബോസിലെ സഹതാരങ്ങളില്‍ ഇടക്കിടക്ക് കോണ്ടാക്ട് ചെയ്യുന്നത് ബ്ലെസ്ലിയെ മാത്രമേയുള്ളു. എല്ലാവരേയും ഇഷ്ടമാണ്, എല്ലാവരേയും കാണും. പക്ഷെ ഇടക്കൊന്ന് കാണണം, ഭക്ഷണം കഴിക്കണം, ട്രിപ്പ് പോവണം എന്നൊക്കെ പറയാന്‍ എനിക്കൊരു കംഫർട്ട് ഫീല്‍ ചെയ്യുന്നത് ബ്ലെസ്ലീ മാത്രമാണെന്നും റോബിന് പറയുന്നു.
ബിഗ് ബോസില്‍ പോവുന്ന സമയത്ത് എനിക്കൊരു അറുപതിനായിരം ഫോളോവേഴ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ആ സമയത്ത് എനിക്ക് കുറേ ആളുകളോട് ഇന്‍ട്രാക്ട് ചെയ്യാന്‍ സാധിച്ചിരുന്നു. ഒരു ഡോക്ടർ എന്ന നിലയില്‍ ജീവിതത്തില്‍ പല പ്രശ്നങ്ങളും നേരിടുന്നവർക്ക് എന്നെക്കൊണ്ട് പറ്റുന്ന രീതിയില്‍ ഒരു ആശ്വാസം കൊടുക്കാന്‍ ശ്രമിച്ചിരുന്നു.
എന്റെ ജീവിതത്തില്‍ കുട്ടിക്കാലം മുതല്‍ ബുദ്ധമുട്ടുമ്പോള് മനസ്സ് തുറന്ന് സംസാരിക്കാന്‍ ആരെയെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇന്ന് ഞാന്‍ മറ്റുള്ളവർക്ക് ആ ഒരു ആളാവാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ബിഗ് ബോസിന് ശേഷം ഇത്തരത്തില്‍ ഇങ്ങോട്ട് ബന്ധപ്പെടുന്നവരുടെ എണ്ണം വലിയ തോതില്‍ വർദിച്ചു. എല്ലാവർക്കും എനിക്ക് മറുപടി കൊടുക്കണമെന്നുണ്ട്. പക്ഷെ ഒരാള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതിന്റെ ഒരു ലിമിറ്റുണ്ട്.
എനിക്ക് മെസേജ് അയച്ചിട്ട് റിപ്ലൈ കിട്ടാത്തവരുണ്ടെങ്കില്‍ അവരോട് പറയാനുള്ളത് സ്നേഹമില്ലാത്തത് കൊണ്ടല്ല, എന്നെക്കൊണ്ട് പറ്റാത്തതുകൊണ്ടാണ്. നിലവില്‍ തന്നെ ഒരു പാട് സ്ട്രൈസ്സുണ്ട്. നിങ്ങള്‍ കാണുമ്പോള്‍ ചിരിച്ച മുഖമുള്ള റോബിനായിരിക്കും. എന്നാല്‍ ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. ആ ഒരു സാഹചര്യത്തില്‍ ചിലരുടെ മെസേജ് കാണാന്‍ സാധിച്ചെന്ന് വരില്ല.
പക്ഷെ റോബിന് ഫാമിലി ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ കൂട്ടത്തില്‍ തന്നെ സൈക്കോളജിസ്റ്റും അല്ലാത്തവരുമായ ഒരുപാട് ആളുകളുണ്ട്. അവരുടെ ഒരു ഗ്രൂപ്പ് ഫോം ചെയ്തിട്ട് പ്രവർത്തിക്കാനാണ് തീരുമാനം. ബ്രേക്ക് അപ്പ് ആയതിന് ശേഷം പങ്കാളിയോട് ക്രൂരമായി പെരുമാറുന്നത് ഉള്‍പ്പടേയുള്ള പല സോഷ്യല്‍ പ്രശ്നങ്ങളും ഇപ്പോഴുണ്ട്. ഇതിനെക്കുറിച്ച് അവൈർനെസ് കൊടുക്കാത്തതാണ് ഇതിലെ പ്രധാന കാരണം. അങ്ങനെയുള്ളവർക്ക് അവൈർനൈസ് കൊടുക്കുക എന്നുള്ളതാണ് ലക്ഷ്യമെന്നും റോബിന് പറയുന്നു.
