Connect with us

കൃപാസനത്തിലേയ്ക്ക് പ്രയര്‍ റിക്വസ്റ്റ് എഴുതി അയച്ചു, ശേഷം സംഭവിച്ച ആ അത്ഭുതം… എങ്ങനെ വിവരിച്ചു എഴുതണം എന്നറിയുന്നില്ലെന്ന് അശ്വതി

Malayalam

കൃപാസനത്തിലേയ്ക്ക് പ്രയര്‍ റിക്വസ്റ്റ് എഴുതി അയച്ചു, ശേഷം സംഭവിച്ച ആ അത്ഭുതം… എങ്ങനെ വിവരിച്ചു എഴുതണം എന്നറിയുന്നില്ലെന്ന് അശ്വതി

കൃപാസനത്തിലേയ്ക്ക് പ്രയര്‍ റിക്വസ്റ്റ് എഴുതി അയച്ചു, ശേഷം സംഭവിച്ച ആ അത്ഭുതം… എങ്ങനെ വിവരിച്ചു എഴുതണം എന്നറിയുന്നില്ലെന്ന് അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അശ്വതി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. മിക്കപ്പോഴും തന്റെ അഭിപ്രായങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുമുണ്ട്. ഇപ്പോഴിതാ അശ്വതി പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിമര്‍ശനത്തിലായ, കൃപാസനം പത്രത്തെ കുറിച്ച് ധന്യ പറഞ്ഞ വാക്കുകളെ കുറിച്ചാണ് അശ്വതി പറയുന്നത്.

അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെ ;

കൃപാസനം പത്രവും ധന്യയുടെ സാക്ഷ്യം പറച്ചിലും ആണല്ലോ ഇപ്പോ ചർച്ചാ വിഷയം.. എന്നാൽ എന്റെ ഒരു അനുഭവം പങ്കുവെക്കട്ടെ,2018 അവസാനം – 2019 തുടക്കം ആണ് ജീവിതത്തിൽ നേരിടാവുന്നതിൽ വെച്ചു ഏറ്റവും വലിയൊരു പ്രതിസന്ധി കാലഘട്ടം ഞങ്ങൾക്ക് ഉണ്ടായിരുന്നു.

നാളെ എന്ത് എന്ന് ഉറപ്പില്ലാത്ത നാളുകൾ, ചുറ്റിനും നിൽക്കുന്നത് കൂടെ നിന്ന് തകർത്തവരും, ഒന്ന് തകർന്നപ്പോൾ നൈസായി ഒഴിഞ്ഞു പോയവരും. ഞങ്ങളെ മനസിലാക്കിയവർ ഉണ്ടെങ്കിലും കൈയിലെണ്ണാവുന്ന വളരെ ചുരുക്കം പേർ.

ജീവിക്കണോ മരിക്കണോ എന്നുള്ള ആലോചനയുടെ നാളുകൾ..ആ സമയത്ത് എന്റെ നാത്തൂൻ പറഞ്ഞാണ് കൃപാസനത്തെ കുറിച്ച് അറിയുന്നത്.ഞാൻ കൃപാസനം വെബ്സൈറ്റിൽ കയറി നോക്കി അതിൽ “Light a candle request prayer” എന്ന് കണ്ടപ്പോൾ ഞാൻ അതിൽ ഞങ്ങൾക്ക് സംഭവിച്ച വിഷമങ്ങളും ഒരു വഴി കാണിച്ചു തരാനും മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിച്ചുകൊണ്ട് ഒരു പ്രയർ റിക്വസ്റ്റ് എഴുതി അയച്ചു .

സംഭവിച്ച ആ അത്ഭുതം എനിക്ക് എങ്ങനെ വിവരിച്ചു എഴുതണം എന്നറിയുന്നില്ല.ഒരു കച്ചിത്തുരു കിട്ടുക എന്നൊക്കെ പറയുന്നപോലെ ഞങ്ങൾക്ക് ഒരു ജീവിത മാർഗം ആണ് മാതാവ് തെളിയിച്ചു തന്നത്. ശരിക്കും ഞങ്ങളുടെ ജീവിതം മാറി മറിയുകയായിരുന്നു. അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നുണ്ട് ആ ഒരു prayer requestലൂടെ ആണ് ഞങ്ങൾക്ക് അത്ഭുതം നടന്നത് എന്ന്.

വിശ്വാസമില്ലാത്തവരുടെ വിശ്വാസം പോലെതന്നെ ആണല്ലോ വിശ്വസിക്കുന്നവരുടെ വിശ്വാസം…ഏതു??അതുകൊണ്ട് വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അല്ലാത്തവർ വിശ്വസിക്കാതിരിക്കട്ടെ.. ഇതിന്റെ പേരിൽ കളിയാക്കിയും പരിഹസിച്ചും സമയം കളയാൻ നിൽക്കാതെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളത് ചെയ്ത് തീർക്കൂ.. കാരണം “പുല്ലിന് തുല്യംമേ നരനുടെ നാളുകൾ ”

അതേസമയം, സഹോദരന്റെ വിവാഹം നടക്കാത്തതില്‍ പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയാണ് താന്‍ കൃപാസനത്തില്‍ എത്തിയതെന്നാണ്‌ ധന്യ പറയുന്നത്‌. പ്രാര്‍ത്ഥിച്ചതു സാധിക്കാനായി ഉടമ്പടി സ്വീകരിച്ചെന്നും തുടര്‍ന്ന് തുടര്‍ച്ചയായ പ്രാര്‍ത്ഥനകള്‍ക്കു ശേഷം സഹോദരന്റെ വിവാഹം നടന്നെന്നുമാണ് ധന്യ പറയുന്നത്.

‘കല്യാണം ആലോചിച്ചു തുടങ്ങി രണ്ടു വര്‍ഷം പിന്നിട്ടിട്ടും സഹോദരന്റെ വിവാഹം നടക്കുന്നുണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് എന്റെ ഭര്‍ത്താവിന്റെ കുടുംബത്തില്‍ സംഭവിച്ച ഒരു പ്രശ്‌നത്തിന്റെ പേരിലാണ് ആലോചനകളെല്ലാം മുടങ്ങുന്നതെന്ന് അങ്ങനെയാണ് ഞാന്‍ കൃപാസനത്തിലെത്തുന്നത്’ ധന്യ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top