Malayalam
ആരാധന മൂത്തു! വേദന കടിച്ചമർത്തി, വേദിയിൽ റോബിനെ ഞെട്ടിച്ച് കൊണ്ട് അവരുടെ എൻട്രി, ചെയ്തത് ഇങ്ങനെ നാടകീയ രംഗങ്ങൾ
ആരാധന മൂത്തു! വേദന കടിച്ചമർത്തി, വേദിയിൽ റോബിനെ ഞെട്ടിച്ച് കൊണ്ട് അവരുടെ എൻട്രി, ചെയ്തത് ഇങ്ങനെ നാടകീയ രംഗങ്ങൾ
ബിഗ് ബോസ്സ് മലയാളം നാലാം സീസൺ ഫോർ പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും ആരാധകർക്കിടയിൽ ഇന്നും സീസൺ ഫോറും അതിലെ മത്സരാർഥികളും ചർച്ചാ വിഷയം തന്നെയാണ്. കഴിഞ്ഞു പോയ സീസൺ എല്ലാം കൊണ്ടും തരംഗം സൃഷ്ടിച്ച സീസൺ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ടിആർപിയുടെ കാര്യത്തിൽ പോലും വൻ കുതിച്ച് ചാട്ടമാണ് സീസൺ ഫോർ നടത്തിയത്
ബിഗ് ബോസ് മലയാളം സീസണ് 4 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാർത്ഥിയായിരുന്നു റോബിന് രാധാകൃഷ്ണന്. നിരവധി ആരാധകരെയാണ് റോബിൻ ഷോയിലൂടെ സ്വന്തമാക്കിയത്. ഇപ്പോഴും റോബിൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ്നിൽക്കുന്നത്
യുവക്കള്‍ മാത്രമല്ല റോബിന്റെ ആരാധകർ. കുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ തന്റെ ആരാധകരാണെന്ന് റോബിന് രാധാകൃഷ്മന് തന്നെ പലവട്ടം പറയാറുണ്ട്. അത് വ്യക്തമാക്കുന്ന ഒരു കാര്യമാണ് കഴിഞ്ഞ ദിവസം നടന്നിരിക്കുന്നത്. റോബിന്റെ പേര് കയ്യില്‍ പച്ചകുത്തിയ ഒരു സ്ത്രീയാണ് റോബിനെ നേരില്‍ കാണാന്‍ എത്തിയിരിക്കുന്നത്. ഇത് കണ്ടതോടെ റോബിന് തന്നെ അത്ഭുതപ്പെട്ടുപോയി.
ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു തന്റെ പേര് കയ്യില്‍ പച്ച കുത്തിയ ചേച്ചിയെ റോബിന് നേരില്‍ കാണുന്നത്. ഏറെ നാളത്തെ ആഗ്രഹമാണ് നേരില്‍ കാണുകയെന്ന് വ്യക്തമാക്കിയ ചേച്ചി വേദിയില്‍ വെച്ച് റോബിനെ കെട്ടിപിടിക്കുകയും ചെയ്തു.
റോബിന് ബിഗ് ബോസില്‍ നിന്നും പുറത്തായപ്പോള്‍ ടിവി അടിച്ച് പൊളിച്ചില്ലന്നേയുള്ളുവെന്നായിരുന്നു ആ ചേച്ചി പറഞ്ഞത്.
റോബിനെ നേരില്‍ കണ്ടപ്പോഴുള്ള ഈ ഒരു നിമിഷത്തേക്കുറിച്ച് തനിക്ക് പറയാന്‍ സാധിക്കുന്നില്ലെന്ന് പറയുന്ന അവർ സന്തോഷം കൊണ്ട് വേദിയില്‍ വെച്ച് കരയുകയും ചെയ്തു. ഈ സ്നേഹവും പിന്തുണയുമാണ് തന്റെ കരുത്തെന്നായിരുന്നു റോബിന് രാധാകൃഷ്ണന്റെ പ്രതികരണം. നടി പ്രിയങ്ക അനൂപ്, നടന് രാജാ സാഹിബ് തുടങ്ങിയ താരങ്ങളും പരിപാടിയില്‍ പങ്കെടുത്തു. എന്റെ വ്യക്തിത്വം എന്താണോ അത് ബിഗ് ബോസിലൂടെ കണ്ട് എന്നെ സ്വീകരിച്ചവരാണ് ബിഗ് ബോസിലുള്ള മിക്കവരും എന്ന് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് റോബിന് പറഞ്ഞിരുന്നു. എത്ര പേർ ബിഗ് ബോസ് കണ്ടിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. ആ ഷോയില്‍ അത്രയും ദിവസവും നില്ക്കണമെങ്കില് നമ്മളായിട്ട് അല്ലാതെ നില്ക്കാന് സാധിക്കില്ല. ഗുഡ് മോർണിങ് ബിഗ് ബോസ് എന്ന് അലറി വിളിച്ച് തുടങ്ങിയ ഞാന്‍ പുറത്തേക്ക് വരുമ്പോള്‍ എനിക്ക് ഫേക്ക് ആയിട്ട് നില്ക്കാന് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് മനസ്സിന് ശരിയെന്ന് തോന്നിയ കാര്യങ്ങളെ ഞാന്‍ ചെയ്തിട്ടുള്ളു. ഈ നാടിനോ സമൂഹത്തിനോ ദോഷം വരുന്ന ഒരു കാര്യങ്ങളും ഞാന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ഒരുപാട് ആഗ്രഹങ്ങള്‍ ഇനിയുമുള്ള ഒരു സാധാരണക്കാരനാണ് ഞാന്‍. ഇനിയും എന്റെ ജീവിതത്തില്‍ ഇനിയും എന്തെങ്കിലും കാര്യങ്ങള്‍ നേടിയതിന് ശേഷം വീണ്ടും ഇതേ സ്ഥലത്തേക്ക് ക്ഷണിക്കുകയാണെങ്കില്‍ ഞാന്‍ വീണ്ടും വരുമെന്നും ഒരു കോളേജിലെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് റോബിന് പറഞ്ഞു.
