Connect with us

വേണ്ടെന്ന് വെയ്ക്കുമ്പോൾ അനാവശ്യമായി ഭീഷണിപ്പെടുത്തുന്നു! റോബിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് ശാലു പേയാട്

Malayalam

വേണ്ടെന്ന് വെയ്ക്കുമ്പോൾ അനാവശ്യമായി ഭീഷണിപ്പെടുത്തുന്നു! റോബിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് ശാലു പേയാട്

വേണ്ടെന്ന് വെയ്ക്കുമ്പോൾ അനാവശ്യമായി ഭീഷണിപ്പെടുത്തുന്നു! റോബിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് ശാലു പേയാട്

ബിഗ് ബോസ്സ് താരം റോബിനും റോബിന്റെ മുൻ സുഹൃത്തായ ശാലു പേയാടും തമ്മിലെ പ്രശ്നങ്ങൾ ഓരോ ദിവസം കഴിയും തോറും കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഒടുവിൽ കേസ് വരെ എത്തി നിൽക്കുകയാണ്. ആരതി പൊടി ശാലുവിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

ഇപ്പോഴിതാ ആരതിക്കും റോബിനുമെതിരെ ശാലു പേയാടും പോലീസിൽ പരാതി ഫയൽ ചെയ്തിട്ടുണ്ട്. വേണ്ടെന്ന് വെയ്ക്കുമ്പോൾ അനാവശ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും ഇനി റോബിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും ശാലു പേയാട് ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചു.

പുകയൊക്കെ തീർന്നു, ഇനിയും പൊടി അടങ്ങിയിട്ടില്ല. കണ്ടന്റിന് വേണ്ടി എന്നെ പിടിക്കുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. ഇനി സിനിമാക്കാരെ വെച്ച് ഫോട്ടോ എടുപ്പൊന്നും നടക്കില്ലല്ലോ. എല്ലാം പൊളിഞ്ഞു. ഇനി ശാലു പേയാടിനെ ഉപയോഗിച്ച് കണ്ടന്റ് ഉണ്ടാക്കാമെന്നായിരുന്നു. വലിയ ഭീഷണിയാണ് വരുന്നത്. ഭാര്യയുടെ സോഷ്യൽ മീഡിയ പേജിൽ പോയി തന്തക്ക് വിളിക്കുന്നു, ഇൻബോക്സിൽ ചീത്ത വിളിക്കുന്നു. എന്റെ ഇൻബോക്സും കമന്റ് ബോക്സിലും വന്ന് ചീത്ത വിളിക്കുകയാണ്. ഞാൻ മര്യാദക്ക് പോയിക്കോണ്ടിരിക്കുകയാണ്. ആരതി പൊടിയുടെ പേര് എവിടേയും വലിച്ചിഴക്കാൻ ‍ഞാൻ ഉദ്ദേശിച്ചിട്ടില്ല. അപ്പോഴാണ് വൈകീട്ട് ഒരു കേസ്.

ആരതി പൊടി ആ സ്റ്റാറ്റസ് ഇടും മുൻപ് എനിക്ക് മെസേജ് അയച്ചു.ഗെയിം ഈസ് ഓവർ ഇനി എന്റെ ടേൺ ആണേയെന്നാണ് മെസേജ് അയച്ചത്.എന്നെ ചൊറിയാൻ നിന്നാൽ ഞാൻ കയറി മാന്തും. റോബിൻ തള്ളി ജീവിക്കുകയാണെന്ന കാര്യം ഞാൻ തുറന്ന് പറയുക മാത്രമാണ് ചെയ്തത്. ഫാൻസ് വെട്ടുകിളി കൂട്ടങ്ങൾക്ക് റോബിൻ വലിയ സംഭവമായിരിക്കും. എന്നാൽ എനിക്ക് അങ്ങനെ അല്ല. കുറേ ഫാൻസുകാർ വന്ന് എന്നെ തെറിവിളിക്കുകയാണ്. ഇതൊക്കെ പൈസ കൊടുത്ത് ചെയ്യിക്കുന്നതാണ്.

റോബിന്റെ കൈയ്യിൽ കാശുണ്ടെങ്കിൽ അവൻ അവിടെ വെച്ചാമതി. ഞാൻ ചോര നീരാക്കി അധ്വാനിച്ചാണ് ജീവിക്കുന്നത്. അവനെ പോലെ തള്ളി ജീവിക്കുകയല്ല. ഞാൻ ഇതൊക്കെ തുറന്ന് പറഞ്ഞത് ഇല്ലേങ്കിൽ നാട്ടുകാർ വിചാരിക്കും ഞാൻ ഇവനെ പറ്റിച്ചാണ് ജീവിക്കുന്നതെന്ന്. എനിക്ക് ഇവനെ പറ്റിച്ച് ജീവിക്കേണ്ട കാര്യമില്ല.ഇപ്പോൾ നോക്കൂ എനിക്കെതിരായ കേസും കാര്യങ്ങളും ആരതിയുടെ തലയിൽ വെച്ച് കൊടുത്തിട്ട് അവൻ ശ്രീലങ്കയിൽ പൊളിക്കാൻ പോയി.

ആ പെൺകുട്ടിയുടെ പേര് ഞാൻ എവിടേയും ഞാൻ പറഞ്ഞിട്ടില്ല. ഇനി എന്റെ കൈയ്യിൽ ഉള്ളതെല്ലാം ഇവർ എന്നെ കൊണ്ട് പുറത്ത് വീടിക്കുമെന്നാണ് തോന്നുന്നത്. റോബിന്റെ പല റെക്കോഡുകളും ഞാൻ പുറത്തുവിടും. എന്റെ കൈയ്യിൽ ഉള്ളതിന്റെ പകുതി പോലും ഞാൻ പുറത്തുവിട്ടിട്ടില്ല, കുറച്ചേ ഞാൻ പുറത്ത് വിട്ടിട്ടുള്ളൂ.ഇനി എന്റെ കൈയ്യിൽ ഉള്ളത് ഹെവുി സാധനങ്ങളാണ് , അവനുമായി യാതൊരു കോംപ്രമൈസിനും ഞാൻ തയ്യാറല്ല.

റോബിന്റെ കാല് പിടിക്കേണ്ട കാര്യം എനിക്ക് ഇല്ല. പാനിക്ക് അറ്റാക്ക് എന്ന് പറഞ്ഞപ്പോൾ എന്തോ വലിയ അസുഖമാണെന്നും ചത്തുപോകുമെന്നും വിചാരിച്ചാണ് ഞാൻ മാപ്പ് വീഡിയോ ചെയ്തത്. അതെനിക്ക് ഇത്രയും ഉപദ്രവമാകുമെന്ന് വിചാരിച്ചില്ല. റോബിൻ ഫ്രോഡാണെന്ന് എല്ലാവർക്കുമറിയാം. ആരതിയും റോബിനും ചക്കിക്കൊത്ത ചങ്കരനാണ്. ഞാൻ നിർത്തി പോകാൻ വിചാരിച്ചപ്പോഴാണ് അവൾ എന്നെ വന്ന് ഭീഷണിപ്പെടുത്തുന്നത്. അവളെയൊക്കെ ഞാൻ പൊടിയായിട്ടേ കണ്ടിട്ടുള്ളൂ’.

റോബിനുമായുള്ള വിവാഹ നിശ്ചയം നടന്നത് ആരതിയുടെ വിധി. അവർ രണ്ടുപേരും ചക്കിക്കൊത്ത ചങ്കരൻ. ഗുണ്ടകളുടെ അടുത്ത് റോബിൻ കൊട്ടേഷൻ കൊടുക്കാൻ തിരക്കിയിരുന്നു.’ ‘അവരെ എനിക്ക് പരിചയമുള്ളതുകൊണ്ട് അവർ കാര്യം എന്നെ വിളിച്ച് പറഞ്ഞു. നടക്കാത്ത സിനിമ പൊളിക്കാൻ വേറെ ആരുടേയും ആവശ്യമില്ല. അവന്റെ സിനിമകളെല്ലാം പോസ്റ്ററിൽ ഒതുങ്ങുന്നതല്ലേ. റോബിന്റെ കല്യാണം മുടക്കാൻ ആരും ശ്രമിക്കില്ല. കാരണം വേറെ ഏതെങ്കിലും കുട്ടി അനുഭവിക്കേണ്ടി വരില്ലേ. അതിലും ഭേദം ആരതി തന്നെ അവനെ കെട്ടുന്നതാണ്. അവർ നല്ല മാച്ചാണ്. കഴിഞ്ഞ ദിവസം ഭീഷണി മെസേജ് കൂടി ആരതിയിൽ നിന്നും വന്നപ്പോൾ എനിക്ക് അത് മനസിലായി. ഞാൻ അവന് എതിരെയാണ് ആരോപിച്ചത്. അവൻ ഉടനെ വുമൺ കാർഡ് ഇറക്കി. അവനോട് കോംപ്രമൈസ് ചെയ്യാൻ അവൻ ആരാണ്.’ ‘ഒന്നുകിൽ അധ്വാനിച്ച് ജീവിക്കുകയെങ്കിലും വേണം. ലങ്ക ദഹിപ്പിക്കാനായി ശ്രീലങ്കയ്ക്ക് പോയതായിരിക്കും’ ശാലു പേയാട് റോബിനെ കുറിച്ച് സംസാരിച്ച് പറഞ്ഞു. തന്നെ കുറിച്ചുള്ള ചർച്ചകൾ കേരളത്തിൽ കൊടുംപിരി കൊള്ളുമ്പോൾ ശ്രീലങ്ക സന്ദർശിക്കാൻ പോയിരിക്കുകയാണ് റോബിനെന്നാണ് ശാലു പേയാട് പറഞ്ഞത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top