Connect with us

ബാല ഇപ്പോള്‍ പ്ലാസ്മയില്‍ ആണ്, ഏകദേശം വെന്റിലേറ്ററില്‍ കിടക്കുന്ന പോലെ; നടന്റെ അവസ്ഥയെ കുറിച്ച് ടിനി ടോം

Malayalam

ബാല ഇപ്പോള്‍ പ്ലാസ്മയില്‍ ആണ്, ഏകദേശം വെന്റിലേറ്ററില്‍ കിടക്കുന്ന പോലെ; നടന്റെ അവസ്ഥയെ കുറിച്ച് ടിനി ടോം

ബാല ഇപ്പോള്‍ പ്ലാസ്മയില്‍ ആണ്, ഏകദേശം വെന്റിലേറ്ററില്‍ കിടക്കുന്ന പോലെ; നടന്റെ അവസ്ഥയെ കുറിച്ച് ടിനി ടോം

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാലയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. കരള്‍ സംബന്ധമായ അസുഖം ആണെന്നും, തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ളാണ് പുറത്തുവന്നത്. ബാലയുടെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള അപ്‌ഡേഷന്‍സ് പങ്കിട്ടെത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ ടിനി ടോം പങ്കിട്ട വാക്കുകള്‍ ആണ് ശ്രദ്ധേയം ആകുന്നത്.

ഞാന്‍ ബാലയുടെ കാര്യങ്ങള്‍ അറിയുന്ന സമയത്ത് ചെന്നൈയില്‍ ആയിരുന്നു. ഒരു തമിഴ് സിനിമയുടെ പ്രെസ് മീറ്റിനായി പോയതാണ്. ഞാന്‍ എല്ലാ ദിവസവും ബാലയുടെ വിവരങ്ങള്‍ വിളിച്ചു അന്വേഷിക്കാറുണ്ട്. അമൃത ആശുപത്രിയുമായി വളരെയധികം ബന്ധം ഉണ്ട് എനിക്ക്. മിക്ക പരിപാടികള്‍ക്കും ഞാന്‍ ഭാഗവും ആയിരുന്നു.

അവിടെയുള്ള സന്യാസിനിമാരുമായി നല്ല ബന്ധം ആണ് എനിക്ക് ഉള്ളത്. അവര്‍ പറഞ്ഞ് രണ്ട് ദിവസങ്ങള്‍ കൂടി കഴിഞ്ഞിട്ട് കണ്ടാല്‍ മതി. ഇപ്പോള്‍ പ്ലാസ്മയില്‍ ആണെന്ന്. ഏകദേശം വെന്റിലേറ്ററില്‍ കിടക്കുന്ന പോലെയാണ്. ലിവറിന് കൊടുക്കുന്ന ഒരു വെന്റിലേഷന്‍ ആണ് ഈ പ്ലാസ്മ എന്ന് പറയുന്നത് ടിനി പറയുന്നു

കാണുന്ന കാര്യം പറഞ്ഞപ്പോള്‍ ഇപ്പോള്‍ കാണണ്ട രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ട് കണ്ടാല്‍ മതി എന്നാണ് പറഞ്ഞത്. നമ്മളുടെ സുഹൃത്ത് ഒരു ഡോക്ടര്‍ ഉണ്ട് എന്തെങ്കിലും സഹായം ആവശ്യം ഉണ്ടെങ്കില്‍ ചെയ്യാം എന്ന് പറഞ്ഞിരുന്നു. എന്നെ ഒരുപാട് ആളുകള്‍ വിളിച്ചിരുന്നു, ലിവര്‍ ആണോ വേണ്ടത് കിഡ്‌നി ആണോ വേണ്ടത് എന്നൊക്കെ ചോദിച്ചു. ഇപ്പോള്‍ ഓള്‍റെഡി ഫോമില്‍ ആയിട്ടുണ്ട്. കുറച്ചു ദിവസം അദ്ദേഹത്തിന് റെസ്റ്റ് കൊടുക്കാന്‍ ആണ് വിളിച്ച ആളുകളോട് ഞാന്‍ പറഞ്ഞത്. എന്തായാലും ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്‌തേ പറ്റൂ.

ഷെഫീഖിന്റെ സന്തോഷത്തിലാണ് ബാലയുടെ ശബ്ദം മലയാള സിനിമ ഉപയോഗിച്ചത്. അത് മലയാളികള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഒരു നടന് സ്വന്തമായി ശബ്ദം കൊടുക്കാന്‍ കഴിയാത്തത് ഒരു വേദനയാണ്. ശരീരവും ശാരീരികവുമായി ഒരു നടന് സിനിമയില്‍ സമര്‍പ്പിക്കാന്‍ കഴിയണം. ഇത് വരെ ശരീരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശാരീരം ഉണ്ടായിരുന്നില്ല എന്നും ടിനി ടോം പറഞ്ഞു.

കൂടാതെ, രോഗങ്ങള്‍ നമ്മള്‍ക്ക് ആകസ്മികമായി സംഭവിക്കാം എന്നും നടന്‍ പറഞ്ഞു. പക്ഷെ നമ്മളെ നശിപ്പിക്കാന്‍ നമ്മള്‍ക്ക് മാത്രമേ സാധിക്കൂ എന്നാണ് ഞാന്‍ മനസിലാക്കിയത്, അതാണ് പഠിച്ചതും. ഇപ്പോള്‍ ഏത് സംഭവത്തില്‍ ആണെങ്കിലും അങ്ങനെ ആണ്. നമ്മളെ എത്രയോ ആളുകള്‍ തേജോവധം ചെയ്യാന്‍ ശ്രമിച്ചാലും ആരൊക്കെ മോശം കമന്റുകള്‍ പങ്കിട്ടാലും അതൊന്നും നമ്മളെ ബാധിക്കരുത്.

എനിക്ക് ഒക്കെ എന്തോരം സൈബര്‍ അറ്റാക്ക് ഉണ്ടായിട്ടുണ്ട്. എന്റെ മൂക്കിലെ രോമത്തെപോലും അതൊന്നും ബാധിച്ചിട്ടില്ല. ഓരോ വര്‍ഷവും ഞാന്‍ അടക്കുന്ന ഇന്‍കം ടാക്‌സ് കൂടിയാണ് വരുന്നത്. എനിക്ക് വീഴ്ച അല്ല ഉണ്ടാകുന്നത് ഉയര്‍ച്ചയാണ്. നമ്മളെ നശിപ്പിക്കാന്‍ നമ്മള്‍ക്ക് മാത്രമേ കഴിയൂ. നമ്മളെ ഇറക്കി വിട്ടിരിക്കുന്നത് എന്തോ ഒരു കാര്യത്തിനാണ്. അതിനായി സമയം വേണ്ടി വരും. ചിലപ്പോള്‍ കുറേക്കാലം നമ്മള്‍ കാത്തിരിക്കേണ്ടി വരും.

ഞാന്‍ മനസിലാക്കുന്നത് ഒരു കലാകാരനോ, ഒരു കലാകാരിയോ അവരുടെ ഒക്കെ പേര് ഞാന്‍ എടുത്തു പറയുന്നില്ല. അവരൊക്കെ അവരുടെ ആരോഗ്യം സംരക്ഷിക്കാത്തതും ലൈഫ് സ്‌റ്റൈല്‍ കൊണ്ട് പറ്റിയതാണ് എന്നാണ്. മോളി കണ്ണമ്മാലിയുടെ കാര്യം ഒന്നും അല്ല ഞാന്‍ പറയുന്നത്. മരുന്നുകള്‍ കൃത്യമായി കഴിക്കാത്തതും, ആരോഗ്യം ശ്രദ്ധിക്കാതെ ഇരിക്കുന്നതും ഒക്കെയാണ് അതിനു കാരണം ആയി തോന്നുന്നത്.

പണി ഇല്ലെങ്കിലും കുഴപ്പം ഇല്ല, ആരോഗ്യം ആണ് ഏറ്റവും വലുത്. ആരോഗ്യം സംരക്ഷിക്കാതെ പറ്റിയതാണ് ഇതൊക്കെ. പുതിയ തലമുറ എങ്കിലും ഇതൊക്കെ ശ്രദ്ധിക്കണം എന്നാണ് എനിക്ക് പറയാന്‍ ഉള്ളത് എന്നും ടിനി പറഞ്ഞു. ഒരു നിമിഷത്തെ സന്തോഷവും സുഖവും മാത്രമാണ് ലഹരി വസ്തുക്കള്‍ നല്‍കുന്നത്. അതിനു കീഴ്‌പെട്ടു പോകാതെ ഇരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഇവര്‍ അത് ഉപയോഗിച്ചത് കൊണ്ട് ഇങ്ങനെ ആയി എന്നല്ല ഞാന്‍ പറയുന്നത് പക്ഷെ ശ്രദ്ധ വേണം ടിനി വ്യക്തമാക്കി.

ബാലയുടെ ഭാര്യയും ബാലയുടെ ആരോഗ്യ കാര്യം പങ്കുവെച്ച് വന്നിരുന്നു, ബാല ചേട്ടന്‍ ഐസിയുവില്‍ ആണ്. ഇന്നലെ കണ്ടപ്പോള്‍ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെ ആണെന്ന് പറയാന്‍ പറഞ്ഞു. പുള്ളി ഒരു സ്‌ട്രോങ്ങ് പേഴ്‌സണ്‍ ആണ്. കഴിഞ്ഞ മൂന്നാലു വര്‍ഷങ്ങള്‍ ആയി ഇത് പോലെ ഉള്ള വിഷയങ്ങള്‍ ഉണ്ടാവുകയും അദ്ദേഹം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം ബലവാനായി തിരിച്ചു വരും. എന്നാണ് ഭാര്യ എലിസബത്ത് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

More in Malayalam

Trending

Recent

To Top