Malayalam
റോബിന് രാവിലെ എഴുന്നേറ്റ ഉടനെ ദില്‍ഷയുടെ സ്റ്റോറി നോക്കും, ഫോട്ടോ നോക്കും, ഉടനെ പറയുന്നു അറ്റാക്ക്… ആ കൊച്ചിനെ സൈബര്‍ അറ്റാക്ക് ചെയ്യുന്നത് കണ്ടിട്ടാണ് അക്കാര്യം പറഞ്ഞത്; ശാലു പേയാട്
റോബിന് രാവിലെ എഴുന്നേറ്റ ഉടനെ ദില്‍ഷയുടെ സ്റ്റോറി നോക്കും, ഫോട്ടോ നോക്കും, ഉടനെ പറയുന്നു അറ്റാക്ക്… ആ കൊച്ചിനെ സൈബര്‍ അറ്റാക്ക് ചെയ്യുന്നത് കണ്ടിട്ടാണ് അക്കാര്യം പറഞ്ഞത്; ശാലു പേയാട്
ബിഗ് ബോസ്സ് താരം റോബിന് വിവാഹിതനാകാന്‍ ഒരുങ്ങുകയാണ്. ആരതി പൊടിയെയാണ് റോബിന് വിവാഹം കഴിക്കുന്നത്. ഈയ്യടുത്തായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. ബിഗ് ബോസ്സിൽ പങ്കെടുക്കുന്ന സമയത്ത് റോബിൻ ദിൽഷയോട് പ്രണയം തുറന്നു പറഞ്ഞത് ഷോയുടെ അകത്തും പുറത്തും വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാല്‍ റോബിനുമായി സൗഹൃദം മാത്രമേയുള്ളൂവെന്നായിരുന്നു ദില്‍ഷ പറഞ്ഞത്. എങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദം ഒരുപാട് ആരാധകരെ നേടിയെടുത്തിരുന്നു.
എന്നാല്‍ ഷോ അവസാനിച്ചതിന് പിന്നാലെ ഇരുവരും പിരിയുന്നതിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. റോബിനുമായി തനിക്കിനി സൗഹൃദമില്ലെന്ന് ദില്‍ഷ തന്നെ അറിയിക്കുകയായിരുന്നു.
ഇപ്പോഴിതാ ദില്‍ഷയും റോബിനും തമ്മിലുണ്ടായിരുന്ന സൗഹൃദം തകര്‍ന്നതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശാലുവിന്റെ തുറന്ന് പറച്ചില്. ദില്‍ഷയെ അണ്‍ഫോളോ ചെയ്യാന്‍ റോബിനോട് താന്‍ പറയുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥയും ശാലു തുറന്ന് പറയുന്നുണ്ട്.
”ദില്‍ഷയുടെ ഫാന്‍സ് ഒരു സമയത്ത് എന്നെ അറ്റാക്ക് ചെയ്തിരുന്നു. സത്യത്തില്‍ ദില്‍ഷ ആരെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ വീഡിയോ പുറത്ത് വന്നതൊന്നും ഞാന്‍ അറിയാതെയാണ്. ഞങ്ങളെല്ലാവരും കൂടെ ഒരു രാത്രി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയത്ത് ഇമ്മട്ടിയെ ഫോളോ ചെയ്തു. അപ്പോള്‍ ഇനി ദില്‍ഷയെ അണ്‍ഫോളോ ചെയ്താല്‍ മതി എനിക്ക് സമാധാനമാകും എന്ന് ഞാന്‍ റോബിനോട് പറഞ്ഞു”.
ഇത് മാത്രമായിട്ടാണ് പിറ്റേന്ന് പുറത്ത് വരുന്നത്. ഇവരത് കണ്ടന്റിന് വേണ്ടി ഇടുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ദില്‍ഷയെ അണ്‍ഫോളോ ചെയ്യാന്‍ ശാലു പേയാട് പറഞ്ഞു എന്നാണ് വാര്‍ത്ത വന്നത്. സത്യം അതല്ല. റോബിന് രാവിലെ എഴുന്നേറ്റ ഉടനെ ദില്‍ഷയുടെ സ്റ്റോറി നോക്കും, ഫോട്ടോ നോക്കും. ഉടനെ പറയുന്നു അറ്റാക്ക്. ആ കൊച്ചിനെ സൈബര്‍ അറ്റാക്ക് ചെയ്യുന്നത് കണ്ട് മടുത്തിട്ടാണ് പറഞ്ഞതാണ് അവളെ അങ്ങ് അണ്‍ഫോളോ ചെയ്യെന്ന്. ഒരാളെ ഉപദ്രവിക്കുന്നതിന് ഒരു പരിധിയില്ലേ. ആ പരിധി വിട്ടു കഴിഞ്ഞു പോയത് കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്” എന്നാണ് ശാലു പേയാട് പറയുന്നത്.
ദില്‍ഷ റോബിനെ തേച്ചതാണോ അതോ റോബിന് ദില്‍ഷയെ തേച്ചതാണോ എന്ന് അവതാരകന് ചോദിക്കുമ്പോള്‍ തന്റെ അനുഭവത്തില്‍ നിന്നും മനസിലായില്ലേ എന്നാണ് ശാലു പേയാട് മറു ചോദ്യമായി ചോദിക്കുന്നത്. ഇവന് തന്നെയാണ് അവളെ തേച്ചത്. അവള്‍ക്ക് തേക്കേണ്ട കാര്യമില്ലല്ലോ. വെടക്കാക്കി തനിക്കാക്കുകയാണ് റോബിന്റെ ശീലമെന്നും ശാലു പറയുന്നു.
