Connect with us

ആത്മാര്‍ഥമായി ഇഷ്ടപ്പെട്ടു, ആ കൊച്ചിന്റെ കൈയ്യില്‍ പൈസ ഇല്ലെന്ന് അറിഞ്ഞ് റോബിൻ ദിൽഷയെ തേച്ചു, അവന്റെ കയ്യിൽ നിന്നും അവൾ രക്ഷപെട്ടു; നിർണ്ണായക വെളിപ്പെടുത്തൽ

Malayalam

ആത്മാര്‍ഥമായി ഇഷ്ടപ്പെട്ടു, ആ കൊച്ചിന്റെ കൈയ്യില്‍ പൈസ ഇല്ലെന്ന് അറിഞ്ഞ് റോബിൻ ദിൽഷയെ തേച്ചു, അവന്റെ കയ്യിൽ നിന്നും അവൾ രക്ഷപെട്ടു; നിർണ്ണായക വെളിപ്പെടുത്തൽ

ആത്മാര്‍ഥമായി ഇഷ്ടപ്പെട്ടു, ആ കൊച്ചിന്റെ കൈയ്യില്‍ പൈസ ഇല്ലെന്ന് അറിഞ്ഞ് റോബിൻ ദിൽഷയെ തേച്ചു, അവന്റെ കയ്യിൽ നിന്നും അവൾ രക്ഷപെട്ടു; നിർണ്ണായക വെളിപ്പെടുത്തൽ

ബിഗ് ബോസ് മലയാളം പതിപ്പിന്‍റെ ആദ്യ വനിതാ ടൈറ്റില്‍ ജേതാവാണ് ദില്‍ഷ. ഷോയ്ക്കകത്തും പുറത്തും വിവാദങ്ങളിലൂടെയും ദില്‍ഷ പ്രശസ്തയാണ്. ഷോയ്ക്കിടയിൽ സഹമത്സരാർത്ഥിയായ റോബിൻ ദിൽഷയോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു, എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദിൽഷ, റോബിനെ തിരസ്കരിച്ചതിനെ തുടർന്ന് വലിയ രീതിയിൽ സൈബർ ആക്രമണമാണ് താരത്തിന് നേരിടേണ്ടി വന്നത്.

ഇപ്പോഴിതാ റോബിനാണ് ദില്‍ഷയെ തേച്ചതെന്ന് തുറന്ന് പറയുകയാണ് റോബിന്റെ സുഹൃത്തുക്കൾ
റോബിന്റെ എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ നിന്ന ആരവ്, ശാലു പേയാട് എന്നിവരാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ വലിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ശരിക്കും ബിഗ് ബോസില്‍ കണ്ടതോ പുറത്ത് വന്നപ്പോള്‍ കണ്ടതോ അല്ല റോബിന്റെ യഥാര്‍ഥ സ്വഭാവമെന്നാണ് ആരവ് പറയുന്നത്.

ശരിക്കും അദ്ദേഹം സ്വന്തം കാര്യത്തിനായി കൂടെ നില്‍ക്കുന്നവരെ പോലും വഞ്ചിക്കും. അങ്ങനെ അനുഭവമുള്ളത് കൊണ്ടാണ് ഇങ്ങനെ തുറന്ന് പറയുന്നത്. ഒപ്പം ദില്‍ഷയെ തേച്ചത് റോബിനാണെന്നും അവള്‍ ശരിക്കും സ്‌നേഹിച്ചിരുന്നെന്നും ശാലുവും ആരവും വ്യ്ക്തമാക്കുകയാണ്.

‘സ്വന്തം സഹോദരിയുടെ വിവാഹത്തിന് ഓണ്‍ലൈന്‍ മാധ്യമങ്ങളെ അകത്ത് കയറ്റില്ലെന്ന് പറഞ്ഞതോടെ കല്യാണ വേദിയില്‍ നിന്നും ഉച്ചയ്ക്ക് ഇറങ്ങി പോയ ആളാണ് റോബിന്‍. അവന്റെ സഹോദരി കുറച്ച് സ്റ്റാന്‍ഡേഡ് ആയിട്ടുള്ള കുട്ടിയാണ്. ഞങ്ങളുടെ കല്യാണം ഇങ്ങനെ പബ്ലിഷ് ആക്കുന്നത് ഇഷ്ടമല്ലെന്നാണ് ആ കുട്ടി പറഞ്ഞത്. നല്ല ക്വാളിറ്റിയുള്ള കുട്ടിയാണവല്‍.

സഹോദരി അങ്ങനെ പറഞ്ഞത് കൊണ്ട് ചോറ് കഴിച്ച ഉടനെ അച്ഛനെ രണ്ട് ചീത്തയും വിളിച്ച് റോബിന്‍ ഇറങ്ങി പോവുകയായിരുന്നു. കല്യാണത്തിന് നിന്നിട്ടില്ല. ആ ഫോട്ടോസും വീഡിയോസുമെടുത്തത് ഞാനാണ്. അതില്‍ പുള്ളിയുണ്ടോന്ന് എടുത്ത് നോക്കാന്‍ ശാലു പേയാട് പറയുന്നു. മാത്രമല്ല ഡിവോഴ്‌സ് ചെയ്യാന്‍ അവസരം കിട്ടിയാല്‍ അച്ഛനെയും അമ്മയെും ഡിവോഴ്‌സ് ചെയ്യുമെന്ന് പറഞ്ഞ ആളാണ്’, റോബിനെന്ന് ആരവ് പറയുന്നു.

‘ദില്‍ഷയ്ക്ക് റോബിനെ ഭയങ്കര ഇഷ്ടമായിരുന്നു. ആത്മാര്‍ഥമായി തന്നെ അവളവനെ ഇഷ്ടപ്പെട്ടിരുന്നു. അവളുടെ കൈയ്യില്‍ യാതൊരു തെറ്റുമില്ല. സത്യത്തില്‍ റോബിനാണ് ദില്‍ഷയെ തേച്ചത്. ആ കൊച്ചിന്റെ കൈയ്യില്‍ പൈസ ഇല്ലെന്ന് അറിഞ്ഞ് അവളെ തേച്ചതാണ്. റോബിന് പൈസ തന്നെയാണ് വലുത്. മുപ്പത് കോടി അക്കൗണ്ടിലുള്ളവന് മിനിമം അറുപത് കോടിയുള്ള പെണ്‍കുട്ടിയെങ്കിലും വേണ്ടേ? ശരിക്കും അവളൊരു നല്ല കുട്ടിയാണ്. ദില്‍ഷ റോബിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടു എന്നേ എനിക്ക് പറയാനുള്ളു. ഒരുപാട് വൈകി ഈ കാര്യങ്ങളൊക്കെ അറിയാന്‍.

ഈ ഭ്രാന്തന്റെ കൈയ്യിലൊക്കെ കിട്ടിയാല്‍ എന്താണ് സ്ഥിതി. കഴിഞ്ഞ ദിവസം കോളേജില്‍ പോയി കാണിച്ച പരിപാടി കണ്ടില്ലായിരുന്നോ? ആ കൊച്ചിനെ അവന്‍ വല്ലതും ചെയ്തിരുന്നെങ്കിലോ, അവളെന്തായാലും രക്ഷപ്പെട്ടുവെന്ന്’, ശാലുവും ആരവും വ്യക്തമാക്കുന്നു. ‘ഇപ്പോള്‍ റോബിന്‍ ചെയ്ത തെറ്റിനുള്ള അടിയാണ് വാങ്ങിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ ചെയ്യാത്ത തെറ്റിനാണ് അടി വാങ്ങിക്കുന്നത്. ഞാന്‍ റിയാക്ട് ചെയ്യാന്‍ തുടങ്ങിയതോടെയാണ് മൂന്ന് പേര് വെച്ച് എന്നെ ഭീഷണിപ്പെടുത്തിയത്. ഞാന്‍ അദ്ദേഹത്തെ കുറിച്ച് പറഞ്ഞതൊക്കെ തെറ്റാണെന്നും അറിയാതെ പറ്റിയതാണെന്നും പറയണമെന്നാണ് പുള്ളി ആവശ്യപ്പെട്ടത്. പെണ്ണ് കേസ് ഉണ്ടാവും, പോലീസില്‍ പിടിപ്പിക്കും എന്നൊക്കെ റോബിന്‍ പറഞ്ഞ് പേടിപ്പിച്ചിരുന്നതായി’, ആരവ് വെളിപ്പെടുത്തുന്നു.

എന്നാല്‍ ഇതൊക്കെ സത്യമാണെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ചിലര്‍ പറയുന്നത്. മറ്റ് ചിലര്‍ റോബിന് പിന്തുണ നല്‍കി ഇവരെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ‘ഈ പ്രശ്‌നങ്ങള്‍ നടക്കുന്നതില്‍ നിന്ന് നമ്മള്‍ എന്താണ് മനസ്സിലാക്കേണ്ടത്. റോബിന്റെ ഭാഗത്ത് തെറ്റുകള്‍ ഉണ്ട്. പക്ഷേ ഈ തെറ്റുകള്‍ക്ക് കൂട്ടുനിന്നവരാണ് ഇവര്‍. അതിന്റെ പങ്ക് പറ്റിയവരാണ്. എന്തൊക്കെയോ ആഗ്രഹിച്ചിട്ടും അതൊന്നും നടന്നില്ല. ഇപ്പോള്‍ അവന്റെ തെറ്റുകള്‍ക്ക് കൂട്ട് നിന്ന് ഞങ്ങളെപ്പോലുള്ളവരെ പറ്റിക്കാന്‍ നോക്കിയിട്ട് ഇപ്പോള്‍ കുറ്റം പറഞ്ഞ് വന്നേക്കുകയാണോ? റോബിന്റെ കൈയ്യില്‍ നിന്ന് ഫ്രീയായിട്ട് ഫുഡ് അടിച്ചു നടന്നിട്ട് കവലപ്രസംഗം നടത്താന്‍ വന്നിരിക്കുന്നു. നാണമില്ലേ നിങ്ങള്‍ക്കെല്ലാമെന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്.

More in Malayalam

Trending