ആദ്യമായി താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമായിരുന്നു റോബിൻ പുറത്തുവിട്ടത്. രാവണയുദ്ധം എന്നാണ് ചിത്രത്തിന്റെ പേര്. പോസിറ്റീവ് കമന്റുകൾ പോലെ തന്നെ നിരവധി നെഗറ്റീവ് കമന്റുകലഉം വിമർശനവുമെല്ലാം റോബിന്റെ സിനിമയുടെ പോസ്റ്ററിന് ലഭിച്ചിരുന്നു. പോസ്റ്ററിൽ റോബിന്റെ കഥാപാത്രം രണ്ട് കൈയ്യിലും വാച്ച് കെട്ടിയിരിക്കുന്നതായി കാണാം. അതിനേയും ചിലർ പരിഹസിച്ചു. കൂടാതെ രക്തം പോലും ഗ്രാഫിക്സ് കൊണ്ട് പോസ്റ്ററിൽ ഉൾപ്പെടുത്തിയതിനേയും ചിലർ വിമർശിച്ചു. ഇപ്പോഴിതാ രണ്ട് കയ്യിലും വാച്ച് കെട്ടിയതിന്റെ കാരണം പറഞ്ഞിരിക്കുകയാണ് റോബിന്.
രണ്ട് വാച്ചുകളില്‍ ഒന്നില്‍ നായകന് തന്റെ സമയം നോക്കാനാണെന്നും രണ്ടാമത്തെ വാച്ച് അയാള്‍ക്ക് തന്റെ എതിരാളികളുടെ സമയം കുറിക്കാനാണെന്നും റോബിന് പറയുന്നു. ഫസ്റ്റ് ലുക്കും ബിജിഎമ്മും പുറത്തിറക്കാന്‍ വേണ്ടി ഒരു 10 ദിവസം കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സാധാരണക്കാരന് കഷ്ടപ്പെട്ട് തന്നെയേ സിനിമ എടുക്കാന്‍ പറ്റൂ. ആ കഷ്ടപ്പാടുകളൊക്കെ ഞാന്‍ നേരിടുന്നുണ്ട്. ജേക്സ് ബിജോയ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയ ശങ്കര്‍ ശര്‍മ്മയുടെ പേര് നിര്‍ദ്ദേശിച്ചത്. കിംഗ് ഓഫ് കൊത്തയുടെ തിരക്കിലാണ് ജേക്സ്. അല്ലായിരുന്നെങ്കില്‍ അദ്ദേഹം ചെയ്തു തന്നേനെ. പക്ഷേ ശങ്കര്‍ ശര്‍മ്മ വളരെ നന്നായി ചെയ്തിട്ടുണ്ട്. പലര്‍ക്കും ഒരു സംശയമുണ്ട്. ഈ പടം ഇറങ്ങുമോ ഇല്ലയോ എന്ന്. ആ ടെന്‍ഷന്‍ എനിക്കാണ് തരേണ്ടത്. ഈ സിനിമ ഞാന്‍ എന്തായാലും ചെയ്യും. ഈ ചിത്രം വലിയ സംഭവമൊന്നുമല്ല. ഒരു ചെറിയ പടം. അധികം പ്രതീക്ഷയൊന്നും കൊടുക്കേണ്ട, റോബിന് പറഞ്ഞുനിര്‍ത്തി.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...