മമ്മൂക്കയും ലാലേട്ടനും മേക്കപ്പിടുമ്പോള്‍ നിങ്ങള്‍ക്ക് പ്രശ്‌നമില്ല, പക്ഷേ ഞാൻ മേക്കപ്പിട്ടാല്‍ ഗേ ; തുറന്നടിച്ച് റിയാസ് സലിം !
ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റിയാസ് സലിം. എഞ്ചിനീയറിംഗ് ബിരുദധാരിയും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ റിയാസ് ബിഗ് ബോസ് ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് എത്തിയത്. ബിഗ് ബോസ് ഷോയുടെ കടുത്ത ആരാധകനായിരുന്ന റിയാസ് ഷോയിലെ ശക്തനായ മത്സാര്‍ത്ഥിയായിരുന്നു.. നിരവധി ആരാധകരെ സൃഷ്ടിച്ച റിയാസിനെതിരെ കടുത്ത വിമര്‍ശനങ്ങളും എത്തിയിരുന്നു.
മേക്കപ്പിടുന്നതിന്റെ പേരില്‍ താന്‍ കേട്ട വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് റിയാസ് ഇപ്പോള്‍.
”ഞാന്‍ പണ്ടേ മേക്കപ്പ് ഇടുമായിരുന്നു. മനുഷ്യന്മാര്‍ക്ക് വേണ്ടിയാണ് മേക്കപ്പ് ഉണ്ടാക്കുന്നത്. മമ്മൂക്കയും ലാലേട്ടനും മേക്കപ്പിടുമ്പോള്‍ നിങ്ങള്‍ക്ക് പ്രശ്‌നമില്ല. പക്ഷേ റിയാസ് മേക്കപ്പിട്ടാല്‍ അവന്‍ ഗേ ആണ് പെണ്ണാണ് എന്നൊക്കെ പറയും.”
”ഗേ എന്നോ സ്ത്രീ എന്നോ ഒരാളെ വിളിയ്ക്കുന്നത് കളിയാക്കാനാണെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം ആ വിളി ഒരു അപമാനമല്ല. കാരണം എന്റെ കണ്ണില്‍ അതൊരു കുഴപ്പമായി തോന്നുന്നില്ല. ഈ സമൂഹം സ്ത്രീകളെ ഇന്നും രണ്ടാം തരക്കാരായി കാണുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ കളിയാക്കുന്നത്” എന്നാണ് ഒരു അഭിമുഖത്തില്‍ റിയാസ് സലിം പറയുന്നത്.
ആളുകള്‍ ഇപ്പോള്‍ എന്ത് പറഞ്ഞാലും കുഴപ്പമില്ലെന്നും റിയാസ് പറയുന്നുണ്ട്. ”ഒരു കാലത്ത് റിയാസിന് ഉണ്ടായിരുന്നതെല്ലാം എന്റെ ഉമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയതായിരുന്നു. പക്ഷേ ഇപ്പോള്‍ എന്റെ കയ്യില്‍ എന്തൊക്കെ ഉണ്ടോ അതെല്ലാം ഞാന്‍ നേടിയതാണ്.”
”ഞാന്‍ നേടുന്നതില്‍ ഒരുപങ്ക് എന്റെ കുടുംബത്തിനായും നല്‍കുന്നു. അതില്‍ ഞാന്‍ സന്തോഷവാനാണ്. ആളുകള്‍ എന്ത് പറഞ്ഞാലും എനിക്ക് വിഷയമില്ല. എന്ത് വേണമെങ്കിലും പറഞ്ഞോളൂ. നിങ്ങളുടെ ജോലി അതാണല്ലോ” എന്നാണ് റിയാസ് സലിം പറയുന്നത്.
