Malayalam
ആകാശഗംഗ 2 വിലൂടെ വീണ്ടും തിരിച്ചു വരുന്നതില്‍ ഒരുപാട് സന്തോഷം-റിയാസ്!
ആകാശഗംഗ 2 വിലൂടെ വീണ്ടും തിരിച്ചു വരുന്നതില്‍ ഒരുപാട് സന്തോഷം-റിയാസ്!
By
പ്രേക്ഷക മനസ്സിൽ ഭയത്തിന്റെ തീക്കനൽ കോറിയിട്ടുകൊണ്ട് 1999 ൽ പുറത്തിറങ്ങിയ ഹൊറർ-കോമഡി ചിത്രമായിരുന്നു ആകാശഗംഗ.ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയ ഉണ്ണിയെ ഓർക്കാത്തവരായി ആരുമുണ്ടാകില്ല.ഉണ്ണിയായെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ റിയാസിനെ പിന്നീടാരും സിനിമയിൽ കണ്ടില്ല.തന്റെ ആദ്യചിത്രം തന്നെ സൂപ്പർ ഹിറ്റ് ആയിട്ടും എന്തുകൊണ്ട് 19 വർഷത്തെ ഇടവേളയെടുത്തു റിയാസ് പറയുകയുണ്ടായി.ആകാശഗംഗയ്ക്ക് ശേഷം താൻ ചെയ്‌ത വേഷങ്ങൾ പരാചയമായതാണ് അഭിനയം നിർത്താൻ കാരണമായതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തേയ്ക്ക് വിളിച്ചപ്പോള്‍ ഒഴിഞ്ഞുമാറാന്‍ തോന്നിയില്ലെന്ന് റിയാസ് പറയുന്നു.
‘സിനിമയില്‍ ഞാന്‍ ഒരു റീഎന്‍ട്രി പ്രതീക്ഷിച്ചില്ല. ഇനി അഭിനയമേ വേണ്ട എന്ന തീരുമാനത്തിലായിരുന്നു. അതുകൊണ്ടു തന്നെ ഇത്ര കാലത്തിനിടെ ആരോടും അവസരം ചോദിച്ചുമില്ല. അങ്ങനെയിരിക്കെയാണ് വിനയന്‍ സാര്‍ ‘ആകാശഗംഗ 2’വിലേക്ക് വിളിച്ചത്. അത് സര്‍പ്രൈസ് ആയി. എനിക്ക് ഒരു മേല്‍വിലാസം തന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാന്‍ ലഭിച്ച അവസരം ഒഴിവാക്കാന്‍ തോന്നിയില്ല. ആകാശഗംഗ 2 വിലൂടെ വീണ്ടും തിരിച്ചു വരുന്നതില്‍ ഒരുപാട് സന്തോഷം.’ വനിതയുമായുള്ള അഭിമുഖത്തില്‍ റിയാസ് പറഞ്ഞു.
മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്യശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ-2 പറയുന്നത്. പ്രസവത്തോടെ മായത്തമ്പുരാട്ടി മരിക്കുന്നു. ആതിര എന്ന എം.ബി.ബി.എസ് വിദ്യാര്‍ഥിനിക്ക് ഇരുപതു വയസ്സ്. തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. പുതുമുഖം ആരതിയാണ് രണ്ടാം ഭാഗത്തില്‍ നായിക. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.
riyas come back in akashaganga 2