Connect with us

ആട് തോമയെ വെല്ലാൻ മറ്റൊരു ലോറി ഡ്രൈവറോ?;അതിശയിപ്പിക്കാൻ ഭദ്രൻ എത്തുന്നു!

Malayalam

ആട് തോമയെ വെല്ലാൻ മറ്റൊരു ലോറി ഡ്രൈവറോ?;അതിശയിപ്പിക്കാൻ ഭദ്രൻ എത്തുന്നു!

ആട് തോമയെ വെല്ലാൻ മറ്റൊരു ലോറി ഡ്രൈവറോ?;അതിശയിപ്പിക്കാൻ ഭദ്രൻ എത്തുന്നു!

മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിൻറെ സിനിമകൾ എല്ലാം തന്നെ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.താരത്തിന്റെ ചിത്രങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സ്ഫടികം. ആട് തോമ എന്ന ഒരൊറ്റ കഥാപാത്രംകൊണ്ട് നടന വിസ്മയം മോഹൻലാൽ ഉണ്ടാക്കിയ ആരാധക പിൻബലം ചെറുതൊന്നുമല്ല.ആ ചിത്രം ഉണ്ടാക്കിയ ഓളവും ഇന്നും മലയാളികൾ മറന്നുകാണില്ല.ഭദ്രൻ സംവിധാനത്തിൽ പിറന്ന സ്ഫടികം എന്ന ചിത്രത്തിലെ എന്നത്തേയും വലിയ കഥാപാത്രമാണ് ആട് തോമ.ലോറി ഡ്രൈവർ തോമസ് ചാക്കോ എന്ന കഥാപാത്രത്തെ ആയിരുന്നു മോഹൻലാൽ അവതരിപ്പിച്ച് മലയാളി മനസ്സിൽ ഇടം നേടിയത്.എന്നത്തേയും കരിയർ ബ്രേക്ക് ആയ ആ ഹിറ്റ് ചിത്രത്തിന് ശേഷം ഇപ്പോഴിതാ ആ കൂട്ടുകെട്ട് വീണ്ടും പിറക്കുന്നു.

മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ട് വീണ്ടും എത്തുന്നു എന്ന വാർത്ത ഉണ്ടായിരുന്നെങ്കിലും അതിനു ഉറപ്പിലായിരുന്നു.കഴിഞ്ഞ വർഷം തൊട്ടുതന്നെ ഇരുവരും ഒരുമിക്കുന്ന സിനിമയെ കുറിച്ച് പറയുകയുണ്ടായിരുന്നു എങ്കിലും കാര്യങ്ങൾ വ്യക്ത്മായിരുന്നില്ല ഒടിയൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷൂട്ടിങ് ആരംഭിക്കും എന്നും തീരുമാനിച്ച ചിത്രം ഒഴിവാക്കിയെന്ന തരത്തിലുള്ള വാർത്ത വന്നിരുന്നു.എന്നാൽ ഇപ്പോൾ ആ സിനിമ ഉപേക്ഷിച്ചില്ല എന്ന് പറഞ്ഞു ഭദ്രൻ തിരിച്ചെത്തിയിരിക്കുകയാണ്.

വീണ്ടും ഭദ്രനും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ കഥയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ലോറി ഡ്രൈവറുടെ വേഷത്തില്‍ അഭിനയിക്കുന്നു എന്നതാണ്. ഒരു ചാനലിന് അഭിമുഖത്തിലായിരുന്നു അടുത്തതായി ചെയ്യാന്‍ പോവുന്ന മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ഭദ്രന്‍ സൂചന നല്‍കിയത്. ഇന്ത്യ മുഴുവന്‍ കറങ്ങി നടക്കുന്നതും ഇന്ത്യയിലെ എല്ലാ ഭാഷയും സംസാരിക്കുന്ന ഒരു പ്രത്യേകതയുള്ള കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.

അമ്പത്തിയേഴ് വയസുള്ള ഒരു വേഷമായിരിക്കും ഇതെന്നും ഭദ്രന്‍ സൂചിപ്പിക്കുന്നു. കൃത്യമായ മാതൃഭാഷയോ പേരോ വെളിപ്പെടുത്ത, നല്ല മനസും ഉരുക്ക് പോലത്തെ ശരീരവുമാണ് ഈ കഥാപാത്രത്തിനുള്ളത്. വളരെയധികം വ്യത്യസ്തതയോടെയാണ് കഥയും കഥാപാത്രവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക എന്ന കാര്യവും ഭദ്രന്‍ പറയുന്നു. ഒരു സംഭവകഥയെ ആസ്പദമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോമാന്‍സ്, ഫാമിലി ഡ്രാമ എല്ലാം ഒത്തിണക്കി ഒരു കിടിലന്‍ എന്റര്‍ടെയിനര്‍ ചിത്രമായിരിക്കുമിത്.

സിദ്ദിഖ്, തമിഴ് താരങ്ങളായ ശരത് കുമാര്‍, രമ്യ കൃഷ്ണന്‍, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. നേരത്തെ യന്ത്രം എന്ന പേരില്‍ ഒരു സിനിമ മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ ചെയ്യാന്‍ പോവുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കിയ ഒടിയന് ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം ഇതാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 100 ദിവസത്തെ ഡേറ്റ് ആണ് മോഹന്‍ലാല്‍ ഇതിന് വേണ്ടി നല്‍കിയിരുന്നത്.

എന്നാല്‍ ഷൂട്ടിംഗിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ബജറ്റ് സംബന്ധിച്ച അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നിര്‍മാതാവ് സിനിമയില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇത് പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഭദ്രനിപ്പോള്‍. നിലവില്‍ സൗബിന്‍ ഷാഹിര്‍ നായകനായിട്ടെത്തുന്ന ജൂതന്‍ എന്ന സിനിമയുടെ തിരക്കുകളിലാണ് ഭദ്രന്‍. ഇത് പൂര്‍ത്തിയായതിന് ശേഷമായിരിക്കും മോഹന്‍ലാല്‍ ചിത്രം ആരംഭിക്കുക. അങ്കിള്‍ ബണ്‍, സ്ഫടികം, ഒളിമ്പ്യന്‍ അന്തോണി ആദം, ഉടയോന്‍ എന്നീ സിനിമകളിലാണ് ഭദ്രനും മോഹന്‍ലാലും ഒന്നിച്ചിട്ടുള്ളത്.ആ കൂട്ടുകെട്ടുകൾ ഉണ്ടാക്കിയ ഓളം വളരെ നന്നായി മലയാളികൾക്കറിയാം അതുകൊണ്ട് തന്നെ ഇപ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.

badran talk about mohanlal movie

More in Malayalam

Trending

Recent

To Top