Malayalam Breaking News
സര്‍വകലാശാലയിലെ കുട്ടികളുടെ ഒപ്പം നില്ക്കാം അവരുടെ ഒപ്പം നിന്ന് ശബ്ദമുയര്‍ത്തികൊണ്ടിരിയ്ക്കുക; റിമ കല്ലിങ്കല്‍
സര്‍വകലാശാലയിലെ കുട്ടികളുടെ ഒപ്പം നില്ക്കാം അവരുടെ ഒപ്പം നിന്ന് ശബ്ദമുയര്‍ത്തികൊണ്ടിരിയ്ക്കുക; റിമ കല്ലിങ്കല്‍
പൗരത്വ നിയഭേദഗതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയരുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്തതിന് പിന്നാലെ നടി റിമ കല്ലിങ്കല്‍ വീണ്ടും രംഗത്ത്. എറണാകുളത്ത് സംഘടിപ്പിച്ച ‘ഒറ്റയ്ക്കല്ല ഒറ്റക്കെട്ട്’ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും തുറന്നടിച്ചത്
സര്‍വകലാശാലയിലെ കുട്ടികളുടെ ഒപ്പം നില്ക്കാം എന്നല്ലാതെ ഇനി നമുക്കാര്‍ക്കും ഒരു നിര്‍വാഹവുമില്ല. അവരുടെ ഒപ്പം നിന്ന് അവരുടെ ഒപ്പം ശബ്ദമുയര്ത്തിക്കൊണ്ടേയിരിക്കണമെന്ന് റിമ പറയുന്നു.
‘നമ്മളെല്ലാവരും കുറച്ചുകാലമായിട്ട് അസ്വസ്ഥരാണ്. ചുറ്റും നടക്കുന്നത് എന്താണെന്ന് നമ്മളെല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മള് ഗോധ്ര കാണുന്നു, അയോദ്ധ്യ കാണുന്നു, കശ്മീര്‍ കാണുന്നു. നൂറില്‍പ്പരം ദിവസങ്ങള്‍ ഇന്ത്യയിലെ ഒരു പ്രദേശം കട്ട് ഓഫ് ആണെന്ന് കാണുന്നു. അസ്വസ്ഥരാണ് കുറേക്കാലമായിട്ട്. പക്ഷെ അവസാനം എഴുന്നേറ്റ് നിന്ന് ചോദിച്ചത് ഇവിടത്തെ സര്‍വകലാശാലയിലെ കുട്ടികളാണ്.അവരുടെ ഒപ്പം നില്ക്കാം എന്നല്ലാതെ ഇനി നമുക്കാര്‍ക്കും ഒരു നിര്‍വാഹവുമില്ല. അവരുടെ ഒപ്പം നിന്ന് അവരുടെ ഒപ്പം ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കണം. ‘ റിമ പറഞ്ഞു.
rima kallinkal
