Connect with us

അഭിനയിക്കാൻ മാത്രമല്ല, പാടാനും ഞങ്ങൾക്ക് അറിയാം.. ഗായികാ നായികമാർ..

Malayalam Breaking News

അഭിനയിക്കാൻ മാത്രമല്ല, പാടാനും ഞങ്ങൾക്ക് അറിയാം.. ഗായികാ നായികമാർ..

അഭിനയിക്കാൻ മാത്രമല്ല, പാടാനും ഞങ്ങൾക്ക് അറിയാം.. ഗായികാ നായികമാർ..

സിനിമാ താരങ്ങള്‍ അഭിനയത്തിന് അപ്പുറത്തേക്ക് കടന്നു ചെല്ലുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ചിലര്‍ സംവിധായകരായി മാറും ചിലര്‍ നിര്‍മ്മാതാവും മറ്റു ചിലര്‍ ഗായകരും മറ്റുമാകും. അങ്ങനെ മലയാള സിനിമയില്‍ ഗായികയായി മാറിയ ഒരുപാട് നടിമാരുണ്ട്. നായികയായി തുടങ്ങി പിന്നീട് പാട്ടില്‍ കെെവച്ചവര്‍.

അഭിനയത്തിലെന്ന പോലെ തന്നെ പാട്ടു പാടുന്നതിലും ചിലര്‍ കഴിവ് തെളിയിച്ചു. ഒരേ സമയം അഭിനയവും പാട്ടും മുന്നോട്ടു കൊണ്ടു പോകുന്നവരുമുണ്ട്. അങ്ങനെ ഗായികയായി മാറിയ മലയാളത്തിലെ ചില നായികമാരെ പരിചയപ്പെടാം..

അഭിനേത്രിയെന്ന നിലയിലും ഗായിക എന്ന നിലയിലും ഒരുപോലെ പേരെടുത്ത താരമാണ് മംത മോഹൻദാസ്. മലയാളം ചിത്രം മയൂഖത്തിലൂടെയായിരുന്നു അരങ്ങേറ്റം. ആദ്യമായി പാടിയത് തെലുങ്ക് ചിത്രം രാഖിയിലായിരുന്നു. കര്‍ണാട്ടിക്കും ഹിന്ദുസ്ഥാനിയും പഠിച്ചിട്ടുള്ള മംതയ്ക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഹീറ്റ് പാട്ടുകളുമുണ്ട് മംതയുടെ അക്കൗണ്ടില്‍.

അഭിനയത്തിലും പാട്ടിലും ഒരുപോലെ പ്രശംസ നേടിയ താരമാണ് രമ്യ നമ്പീശന്‍. ജയറാം ചിത്രം ആനചന്തത്തിലൂടെയായിരുന്നു നായികയായുള്ള അരങ്ങേറ്റം. അതിന് മുമ്പ് ബാലതാരമായി അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലും അംഗീകരിക്കപ്പെട്ട നടിയാണ് രമ്യ. ഇവന്‍ മേഘരൂപനിലെ ആണ്ടലോണ്ടെ എന്ന പാട്ടിലൂടെയാണ് മലയാള സിനിമയില്‍ ഗായികയായി രമ്യ അരങ്ങേറുന്നത്. പിന്നീട് നിരവധി ഹിറ്റ് പാട്ടുകള്‍ പാടി. ബാച്ചിലര്‍ പാര്‍ട്ടി, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ സിനിമകളിലെ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

ബാലതാരമായി സിനിമയിലെത്തിയ നസ്രിയ നടിയെന്ന നിലയിലും ഗായിക എന്ന നിലയിലും വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ്. സലാല മൊബെെല്‍സിലൂടെയാണ് ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടുന്നത്. പിന്നീട് ബാംഗ്ലൂര്‍ ഡെയ്സ്, വരത്തന്‍ എന്നീ ചിത്രങ്ങളിലും പാടിയിട്ടുണ്ട്.

ആദ്യ സിനിമ പുറത്തു വരും മുമ്പ് തന്നെ താരമായി മാറിയിരുന്നു പ്രിയ വാര്യര്‍. നാഷണല്‍ ക്രഷ് എന്ന വിശേഷണം നേടിയ താരം ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്. രജീഷ വിജയന്‍ ചിത്രം ഫെെനല്‍സിലെ നീ മഴവില്ലു പോലെ എന്ന പാട്ടിലൂടെയാണ് ഗായികയായി അരങ്ങേറുന്നത്. പ്രിയയുടെ പാട്ടിന് ഒരുപാട് പേരുടെ പ്രശംസ ലഭിച്ചിരുന്നു.

തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് നിത്യ. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് താരം. പോപ്പിന്‍സ്, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ സിനിമകളില്‍ പാട്ടു പാടിയിട്ടുള്ള നിത്യ തെലുങ്കിലും പാടിയിട്ടുണ്ട്.

അവതാരക, നടി, ആര്‍ജെ എന്നിങ്ങനെ പല മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് മീര നന്ദന്‍. ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നാലെ മറ്റ് ഭാഷകളിലും മീര അഭിനയിച്ചു. വികെ പ്രകാശ് ചിത്രം സെെലന്‍സിലെ മഴയുടെ ഓര്‍മ്മകളില്‍ എന്ന പാട്ടിലൂടെ ഗായിക എന്ന നിലയിലും മീര നന്ദന്‍ ശ്രദ്ധ നേടി. പക്ഷെ അതിന് മുമ്പ് തന്നെ ടെലിവിഷന്‍ പരിപാടികളിലൂടെയും മറ്റും പാട്ടുപാടാനുള്ള കഴിവ് മീര തെളിയിച്ചിരുന്നു.
മലയാളികളുടെ പ്രിയങ്കരിയായ താരം. ബാലതാരമായി തുടങ്ങി നായികയായി വളര്‍ന്ന കാവ്യ പാട്ടുകൊണ്ടും പേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്. മാറ്റിനിയിലൂടെയായിരുന്നു ഗായികയായി കാവ്യയുടെ അരങ്ങേറ്റം. പാട്ടുകള്‍ എഴുതിയും കാവ്യ കെെയ്യടി നേടിയിരുന്നു. പിന്നീട് സ്വന്തമായി സംഗീത ആല്‍ബവും കാവ്യ തയ്യാറാക്കിയിട്ടുണ്ട്. നായികയായി മലയാളികള്‍ക്ക് സുപരിചിതയായ ഭാമ ബെക്ക് എന്ന ചിത്രത്തിലെ കണ്ണില്‍ കണ്ണില്‍ എന്ന പാട്ടിലൂടെയാണ് ഗാനാലാപനത്തില്‍ അരങ്ങേറുന്നത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയില്ല. പിന്നാലെ ഭക്തി ആല്‍ബത്തില്‍ പാടിയ ഭാമ 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലും പാടിയിട്ടുണ്ട്.


മലയാളത്തിന്‍റെ സൂപ്പര്‍ നായിക. അഭിനേത്രിയെന്ന നിലയില്‍ പകരം വയ്ക്കാനില്ലാത്ത കഴിവിനുടമയാണ് മഞ്ജു. വര്‍ഷങ്ങളുടെ ഇടവേളയെടുത്തിട്ടും തിരിച്ചു വരവില്‍ കേരളം മഞ്ജുവിനെ ഇരുകെെകളും നീട്ടിയാണ് സ്വീകരിച്ചത്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തില്‍ ചെമ്പഴുക്കാ എന്ന മഞ്ജു പാടിയ പാട്ട് മലയാളികളെ ഏറെ ഇഷ്ടപ്പെടുന്ന പാട്ടുകളിലൊന്നാണ്.

malayalam actress

More in Malayalam Breaking News

Trending

Recent

To Top