Connect with us

‘ചാണകത്തിൽ ചവിട്ടില്ല’; സന്ദീപ് ജി വാര്യർക്ക് ചുട്ട മറുപടിയുമായി ആഷിക് അബു!

Malayalam Breaking News

‘ചാണകത്തിൽ ചവിട്ടില്ല’; സന്ദീപ് ജി വാര്യർക്ക് ചുട്ട മറുപടിയുമായി ആഷിക് അബു!

‘ചാണകത്തിൽ ചവിട്ടില്ല’; സന്ദീപ് ജി വാര്യർക്ക് ചുട്ട മറുപടിയുമായി ആഷിക് അബു!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്ത സിനിമ പ്രവർത്തകരെ വിമര്‍ശിച്ച്‌ ഇന്നലെ യുവമോര്‍ച്ച്‌ സെക്രട്ടറി സന്ദീപ് ജി.വാര്യര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ പ്രതികരണവുമായി സംവിധായകൻ ആഷിക് അബുവും രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒറ്റവാക്കിലൂടെയാണ് സന്ദീപിന്റെ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്.

ചാണകത്തിൽ ചവിട്ടില്ല എന്ന ഒറ്റവാക്കാണ് ആശിഖ് അബു കുറിച്ചത്. അറിവിന്റെ കല എന്നു പറയുന്നത്. അവഗണിക്കേണ്ടതിനെ അറിയുക എന്നതാണ്. വാചകവും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന നടിമാരുടെ ശ്രദ്ധക്കണം എന്ന മുന്നറിയിപ്പുമായാണ് സന്ദീപ് വാര്യർ രംഗത്തെത്തിയത്. ഇന്‍കംടാക്‌സ് ഒക്കെ അടയ്ക്കുന്നെന്ന് ഉറപ്പാക്കണം, കയ്യോടെ പിടിച്ചാല്‍ ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നു സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നടി നിമിഷ സജയന്‍, റിമ കല്ലിങ്കല്‍ അടക്കം ചില നടിമാര്‍ ഇന്നലെ കൊച്ചിയില്‍ നടന്ന ജാഥയില്‍ പങ്കെടുത്ത് പ്രസംഗിച്ചിരുന്നു. ഇതിന്റെ പച്ഛാത്തലത്തിലാണ് സന്ദീപ് വാര്യരുടെ വിമർശനം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു

മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്‌റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച്‌ നടിമാരുടെ ശ്രദ്ധയ്ക്ക്. ഇന്‍കംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച്‌ തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത്. അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല.

ASHIQ ABU

More in Malayalam Breaking News

Trending

Recent

To Top