Connect with us

സിനിമ കണ്ടപ്പോൾ ഭാർഗവിക്കുട്ടിയാകാൻ ഇതിലും പറ്റിയ മറ്റാരും ഇല്ലെന്നു തോന്നി… ‘നീലവെളിച്ച’ത്തിന്റെ ആത്മാവായ ഭാർഗവിക്കുട്ടിയും ഞാനും; ചിത്രം പങ്കിട്ട് കെആർ മീര

Movies

തന്‍റെ തന്നെ ചെറുകഥയായ നീലവെളിച്ചത്തെ ആസ്പദമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥയൊരുക്കി എ വിന്‍സെന്‍റ് സംവിധാനം ചെയ്‍ത് 1964 ല്‍ പുറത്തെത്തിയ ഭാര്‍ഗ്ഗവീനിലയത്തിന്‍റെ റീമേക്ക് ആണ് നീലവെളിച്ചം. ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറായത്. മികച്ച പ്രതികരണം നേടി ചിത്രം ചിത്രം തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഭാർഗവികുട്ടി എന്ന കഥാപാത്രമായി റിമ കല്ലിങ്കലാണ് എത്തിയത്. ഇപ്പോൾ റിമയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി കെആർ മീര.

സിനിമ കണ്ടപ്പോൾ ഭാർഗവിക്കുട്ടിയാകാൻ ഇതിലും പറ്റിയ മറ്റാരും ഇല്ലെന്നു തോന്നി എന്നാണ് മീര കുറിച്ചത്. ‘നീല വെളിച്ച’ത്തിന്റെ സഹതിരക്കഥാകൃത്തും എന്റെ കംപ്യൂട്ടർ ഗുരുവുമായ ഹൃഷികേശ് ഭാസ്കരനാണു സിനിമ കാണാൻ എന്നെ നിർബന്ധിച്ചു കൊണ്ടുപോയത്. ‘നീല വെളിച്ചം’ കണ്ടപ്പോൾ ഭാർഗവിക്കുട്ടിയാകാൻ ഇതിലും പറ്റിയ മറ്റാരും ഇല്ലെന്നു തോന്നി. ‘നീലവെളിച്ച’ത്തിന്റെ ആത്മാവായ ഭാർഗവിക്കുട്ടിയും ഞാനും.- റീമയ്ക്കൊപ്പമുള്ള ചിത്ര പങ്കുവച്ച് മീര കുറിച്ചു.

മീരയുടെ നല്ല വാക്കുകൾക്ക് നന്ദി അറിയിച്ചുകൊണ്ട് റിമയും എത്തി. യേശുദാസ് പാടിയ മെല്ലെ മെല്ലെ മുഖപടം എന്നു തുടങ്ങുന്ന ​ഗാനത്തിലെ വരികൾ പോലെയാണ് പോസ്റ്റ് എന്നായിരുന്നു റിമ കുറിച്ചത്. അതിനു താഴെ നിരവധി പേരാണ് റീമയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.

More in Movies

Trending