Connect with us

സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്ന് പറഞ്ഞ ആ നടി ആരെന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്; റിപ്പോർട്ട് പൂർണ്ണമായും പുറത്ത് വിടണം എന്ന് പറയില്ലെന്ന് രേവതി

Actress

സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്ന് പറഞ്ഞ ആ നടി ആരെന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്; റിപ്പോർട്ട് പൂർണ്ണമായും പുറത്ത് വിടണം എന്ന് പറയില്ലെന്ന് രേവതി

സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്ന് പറഞ്ഞ ആ നടി ആരെന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്; റിപ്പോർട്ട് പൂർണ്ണമായും പുറത്ത് വിടണം എന്ന് പറയില്ലെന്ന് രേവതി

മലയാള സിനിമാ ലോകത്തെയും മലയാളികളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് ഏറെ നാടകീയ രംഗങ്ങൾക്ക് ശേഷം പുറത്തെത്തിയത്. അവസരങ്ങൾക്ക് വേണ്ടി നടിമാർക്ക് വിട്ട് വീഴ്ച ചെയ്യേണ്ട സാഹചര്യമുണ്ടെന്നും സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ് അവരാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

ഡബ്ല്യുസിസി രൂപീകരണത്തിന് മുമ്പ് നിരവധി അവസരങ്ങൾ ലഭിച്ച ഒരു നടിയ്ക്ക് ഡബ്ല്യുസിസി അംഗമായ ശേഷം അവസരങ്ങൾ ഇല്ലാതായെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ഡബ്ല്യുസിസി സ്ഥാപക അംഗമായ ഒരേയൊരു അംഗത്തിന് മാത്രം കൈനിറയെ നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഇവർ മാത്രമാണ് സിനിമാ രംഗത്ത് സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് ആവർത്തിച്ച് പറഞ്ഞത്. സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്നാണ് ഈ നടി പറഞ്ഞത്.

എന്നാൽ അത് സത്യമല്ല. തെളിവുകൾ പരിശോധിക്കേണ്ടി വന്നാൽ ഇൻഡസ്ട്രിയിലെ പുരുഷൻ‌മാർക്കെതിരെ ഈ നടി മനപ്പൂർവം സംസാരിക്കാതിരിക്കുകയാണ്. മലയാള സിനിമാ രംഗത്ത് നിന്നും പുറത്താകാതിരിക്കാനുള്ള സ്വാർത്ഥ ലക്ഷ്യം മാത്രമാണ് ഇതിന് കാരണം എന്നും റിപ്പോർട്ടിൽ പറയുന്നു. ഹേമ കമ്മിറ്റി പരാമർശിക്കുന്ന നടി ആരാണെന്ന് വ്യക്തമല്ല.

എന്നാൽ ഇപ്പോഴിതാ ആ നടി ആരാണെന്ന് പറയാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറയുകയാണ് നടി രേവതി. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഡബ്ല്യൂസിസിയുടെ ഒരു സ്ഥാപക അംഗം റിപ്പോർട്ട് പുറത്ത് വിടരുത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്താണെന്ന് എനിക്ക് അറിയില്ല. അതിനെ കുറിച്ച് എനിക്ക് പറയാൻ ബുദ്ധിമുട്ടുണ്ട്.

അതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. അവർ പറഞ്ഞത് പറഞ്ഞു. ഇനി അതിനെപ്പറ്റി ചർച്ചകളുടെ ആവശ്യമില്ല. ഡബ്ല്യൂസിസിക്ക് ഈ റിപ്പോർട്ട് പുറത്തു വരണം എന്നു തന്നെ ആയിരുന്നു ആഗ്രഹം. കാരണം എന്താണ് പ്രശ്‌നങ്ങൾ എന്ന് നമുക്ക് അറിയണം. എന്നാൽ മാത്രമല്ലെ അതിന് പ്രതിവിധി കണ്ടെത്താൻ കഴിയുകയുള്ളൂ

റിപ്പോർട്ട് പൂർണ്ണമായും പുറത്ത് വിടണം എന്ന് പറയില്ല. കാരണം കമ്മറ്റിക്ക് മുന്നിൽ ഒരുപാട് പേർ വന്ന് അവരുടെ അനുഭവങ്ങൾ മനസ് തുറന്നു സംസാരിച്ചിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും അതിൽ ഉണ്ട്. അവരുടെ സ്വകാര്യത മാനിച്ചു കൊണ്ട് മാത്രമേ വിവരങ്ങൾ പുറത്തു വിടാൻ കഴിയൂ. ആൾക്കാരെ പ്രതിരോധത്തിൽ ആക്കാൻ വേണ്ടി അല്ല ഈ റിപ്പോർട്ട്. ഈ റിപ്പോർട്ട് ഒരു പഠനം ആണ്.

എന്തൊക്കെയാണ് കുഴപ്പങ്ങൾ എന്ന് കണ്ടെത്താനുള്ള ഒരു പഠനം. ഇനി ഈ റിപ്പോർട്ടിൻ പ്രകാരം ആയിരിക്കും ഭാവിയിലുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടത്. കമ്മീഷന് മുന്നിൽ പരാതി പറഞ്ഞ വ്യക്തികൾക്ക് നിയമനടപടികളുമായി മുന്നോട്ട് പോകണമെങ്കിൽ അത് ഓരോരുത്തരുടെയും തീരുമാനമാണ്.

ഈ കമ്മീഷനെ നിയോഗിച്ചത് സിനിമാരംഗത്തെ പ്രശ്‌നങ്ങൾ പഠിക്കാൻ വേണ്ടിയായിരുന്നു. അവർ അത് വൃത്തിയായി ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ ഇനി സിനിമാ മേഖലയിൽ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കാൻ തീരുമാനം എടുക്കേണ്ടതാണ് എന്നുമാണ് രേവതി പറയുന്നത്.

More in Actress

Trending

Recent

To Top