News
രശ്മിക മന്ദാനയോടുള്ള പ്രണയം പരസ്യമായി വിജയ് ദേവരക്കൊണ്ട; ഇരുവരും പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍
രശ്മിക മന്ദാനയോടുള്ള പ്രണയം പരസ്യമായി വിജയ് ദേവരക്കൊണ്ട; ഇരുവരും പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇവരുടെ വിവാഹ വാര്‍ത്തകളും ഒരിടയ്ക്ക് വെച്ച് സജീവമായിരുന്നു. എന്നാല്‍ ഇതിനോട് താരങ്ങളാരും തന്നെ പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ പുതുവത്സരത്തില്‍ ഇരുവരും പങ്കിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. വിജയ് ദേവരക്കൊണ്ട പങ്കിട്ടിരിക്കുന്ന ഒരു ത്രോബാക്ക് ചിത്രമാണ് ഇത്. അതേ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം ഒക്ടോബറില്‍ രശ്മികയും പങ്കുവെച്ചതാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
‘ഒരു വര്‍ഷം, നന്നായി ചിരിച്ചു, നിശബ്ദമായി കരഞ്ഞു, ലക്ഷ്യങ്ങള്‍ പിന്തുടരുമ്പോള്, ചിലത് നേടി, ചിലത് നഷ്ടപ്പെട്ടു 🙂 എല്ലാം ആഘോഷിക്കേണ്ടതുണ്ട് 🙂 അതാണ് ജീവിതം. പുതുവത്സരാശംസകള്‍ എന്റെ പ്രിയപ്പെട്ടവര്‍ക്ക് … നല്ലൊരു പുതുവത്സരം ആശംസിക്കുന്നു!’ എന്ന കുറിപ്പോടെയാണ് വിജയ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഒക്ടോബറില്‍, രശ്മിക മന്ദാനയും തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ‘വാട്ടര്‍ ബേബി എന്ന അടിക്കുറിപ്പോടെ അതേ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കിട്ടിരുന്നു. രശ്മികയ്ക്ക് 35 ദശലക്ഷത്തിലധികം ഫോളോവേഴ്സും വിജയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 17 മില്യണ്‍ ഫോളോവേഴ്സുമാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്.
