Connect with us

പൃഥ്വിരാജിനെതിരെ ഭീഷണിയെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതം, ഞങ്ങളുമായി യാതൊരു ബന്ധവുമില്ല; വിശ്വഹിന്ദു പരിഷത്ത്

News

പൃഥ്വിരാജിനെതിരെ ഭീഷണിയെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതം, ഞങ്ങളുമായി യാതൊരു ബന്ധവുമില്ല; വിശ്വഹിന്ദു പരിഷത്ത്

പൃഥ്വിരാജിനെതിരെ ഭീഷണിയെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതം, ഞങ്ങളുമായി യാതൊരു ബന്ധവുമില്ല; വിശ്വഹിന്ദു പരിഷത്ത്

കഴിഞ്ഞ ദിവസമായിരുന്നു ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് രംഗത്തെത്തിയത്. ‘ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത ‘വാരിയംകുന്ന’നെ ഒന്നോര്‍ത്താല്‍ മതി’ എന്നായിരുന്നു പ്രതീഷ് വിശ്വനാഥിന്റെ ഭീഷണി.

എന്നാല്‍ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിശ്വ ഹിന്ദു പരിഷത്ത്. ഇതിന് പിന്നാലെയാണ് പ്രതീഷ് വിശ്വനാഥന്‍ വിഎച്ച്പിയില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍ എന്നിവര്‍ വ്യക്തമാക്കിയത്.

ഒരു സിനിമ ജനിക്കുന്നതിന് മുമ്പ് അതിന്റെ ജാതകം എഴുതാന്‍ അത്ര ബുദ്ധിയില്ലാത്തവരല്ല വിശ്വഹിന്ദു പരിഷത്തിലുള്ളത്. എന്ത് സിനിമയാണെങ്കിലും അത് റിലീസ് ചെയ്യട്ടെ എന്നാണ് തങ്ങളുടെ നിലപാട്. സിനിമ വന്നതിന് ശേഷം അതില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ആ സമയത്ത് പ്രതികരിക്കും.

അതല്ലാതെ നിലവിലെ വിവാദവുമായി വിശ്വഹിന്ദു പരിഷത്തിന് യാതൊരു വിധ ബന്ധവുമില്ല. അനാവശ്യമായി വിശ്വ ഹിന്ദു പരിഷത്തിനെ ഇതിലേക്ക് വലിച്ചിഴച്ചത് പ്രതിഷേധാര്‍ഹമാണ് എന്നാണ് വിഎച്ച്പി അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും ഒരു മാധ്യമത്തോട് സംസാരിക്കവെ പ്രതികരിക്കുന്നത്.

‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂര്‍ അമ്പലനടയില്‍’. സംവിധായകനും നടനുമായ ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

‘ഒരു വര്‍ഷം മുന്‍പ് കേട്ടപ്പോള്‍ മുതല്‍ ചിരിപടര്‍ത്തുന്ന കഥ’ എന്നാണ് പുതിയ ചിത്രത്തെ പൃഥ്വി വിശേഷിപ്പിക്കുന്നത്. ‘കുഞ്ഞിരാമായണം’ സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിലെ മുന്‍നിര നിര്‍മാണ കമ്പനിയായ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

More in News

Trending

Recent

To Top