ദീപികയുടെ അന്ന് ഞാൻ പറഞ്ഞത് സത്യമായി ; എല്ലാം ഒരു നിമിത്തം പോലെ’ ; രഞ്ജു രഞ്ജീമാര്‍
മലയാളികള്‍ക്ക് സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജീമാര്‍. ട്രാന്‍സ് വുമണായ രഞ്ജു രഞ്ജീമാര്‍ സോഷ്യല്‍ മീഡിയയിലെയും നിറ സാന്നിധ്യമാണ്കേരളത്തിൽ മേക്കപ്പ് രംഗത്ത് വലിയ തരംഗമുണ്ടാക്കിയ വ്യക്തിയാണ് രഞ്ജു രഞ്ജിമാർ. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായി അറിയപ്പെടുന്ന രഞ്ജു ഇന്ന് സ്വന്തമായി ബ്യൂട്ടി പാർലറും നടത്തുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ട് പോവുന്ന രഞ്ജു ട്രാൻസ്ജെൻഡർ സമൂഹത്തിന് മാതൃകയും വഴികാട്ടിയുമാണ്. നിരവധി ട്രാൻസ് വ്യക്തികൾക്ക് രഞ്ജു സഹായം ചെയ്യുന്നുണ്ട്.
ജീവിതത്തിൽ താൻ നേരിട്ട അവഗണനകളെക്കുറിച്ചും ഇതിനോട് പോരാടി വിജയിച്ചതിനെക്കുറിച്ചും രഞ്ജു നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇന്ന് മലയാള സിനിമാ ലോകത്ത് മേക്കപ്പിലൂടെ തന്റേതായ പേര് സ്വന്തമാക്കാൻ രഞ്ജുവിനായി. മലയാളത്തിലെ മുൻനിര നായികമാർക്കെല്ലാം ശ്രദ്ധേയമായ മേക്കോവർ കൊടുക്കാൻ രഞ്ജുവിന് കഴിഞ്ഞു. ഒപ്പം പ്രവർത്തിച്ച നടിമാരുമായെല്ലാം അടുത്ത സൗഹൃദം രഞ്ജുവിനുണ്ട്.
പ്രിയാമണി, ഭാവന, മുക്ത തുടങ്ങിയ നിരവധി നടിമാർ രഞ്ജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. രഞ്ജുവിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന നടിയാരെന്ന് ചോദിച്ചാൽ മംമ്ത മോഹൻദാസെന്നായിരിക്കും ഉത്തരം. പ്രതിസന്ധി കാലത്ത് തന്നെ സഹായിച്ചത് മംമ്തയാണെന്ന് നേരത്തെ ഇവർ തുറന്ന് പറഞ്ഞിട്ടുണ്ട്.
എന്നാൽ രഞ്ജു ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടി ദീപിക പദുകോണാണ്. ദീപിക പദുകോണുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് രഞ്ജു രഞ്ജിമാർ. കൈരളി ടിവിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രഞ്ജു.
‘ഞാൻ മംമ്തയെ മേക്കപ്പ് ചെയ്യുമ്പോഴൊക്കെ ദീപികയാണ് എന്റെ മനസ്സിൽ. അവർക്ക് സാമ്യമുള്ള ലുക്കാണെന്ന് തോന്നിയിട്ടുണ്ട്. എന്റെ മനസ്സിൽ ദീപികയുടെ പദ്മാവതും ഓം ശാന്തി ഓശാനയും രാം ലീല പോലുള്ള സിനിമകൾ വെച്ചാണ് മേക്കപ്പ് ചെയ്യുന്നത്. മംമ്തയ്ക്കും ചിലപ്പോൾ അങ്ങനെ തോന്നാറുണ്ട്’
‘നീ ഇന്ന് ചെയ്തത് ദീപികയുടെ സ്റ്റെെൽ ആയിപ്പോയല്ലോ എന്ന് പറയാറുണ്ട്. ഇങ്ങനെയിരിക്കുന്ന എനിക്ക് പോലും ഞാനാണ് ദീപികയെന്ന് തോന്നാറുണ്ട്. അമ്പത് റീൽ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നാൽപത് റീലുകളുടെ സോങ്ങും ദീപികയുടേതായിരിക്കും,’ രഞ്ജു രഞ്ജിമാർ പറഞ്ഞു.
ദീപികയോട് പണ്ട് പറഞ്ഞ വാക്കുകൾ സത്യമായെന്നും രഞ്ജു വ്യക്തമാക്കി. ‘എനിക്ക് ദീപികയെ ഒത്തിരി ഇഷ്ടമാണ്. അവരുടെ കരിയർ കണ്ട ആളാണ് ഞാൻ. ആദ്യ സിനിമ കന്നഡയിലെ ഐശ്വര്യയിലും അതിന് ശേഷം ഫാഷൻ വീക്കിലും ഞാൻ കണ്ടതാണ്. ദീപികയുടെ കരിയർ ഇങ്ങനെ പോവുന്നത് ഞാൻ കണ്ടു’
‘സന്തോഷമെന്തെന്നാൽ ഞാൻ ദീപികയോട് പറഞ്ഞിട്ടുണ്ട് ദീപിക, തീർച്ചയായും നിന്റെ പേര് ഇന്ത്യൻ സിനിമയിൽ എഴുതി വെക്കും എന്ന്. ആ അനുഗ്രഹം ഒരുപക്ഷെ നിമിത്തമായിരിക്കാം. അതിന് ശേഷം കണ്ടപ്പോൾ ഞാനത് ഓർമ്മപ്പെടുത്തിയിട്ടുമുണ്ട്’
ഹാപ്പി ന്യൂ ഇയറിന്റെ പ്രൊമോഷൻ നടക്കുന്ന സമയത്ത് ദീപിക എന്നെയിങ്ങനെ നോക്കുകയാണ്. എവിടെയോ കണ്ട് മറന്നത് പോലെയെന്ന്. അപ്പോൾ ഞാനങ്ങോട്ട് പറഞ്ഞു. ഓ മൈ ഗോഡ് വാട്ട് എ ചേഞ്ച് എന്നവർ പറഞ്ഞു. പിന്നെ ദുബായിലോ മറ്റോ അവാർഡ് ഫംങ്ഷന് വന്നാൽ ഞാൻ ആ ഏരിയയിൽ ഉണ്ടെങ്കിൽ എനിക്കങ്ങോട്ട് പോവാൻ പെർമിഷൻ വേണ്ട. കാണുമ്പോൾ തന്നെ കൈ കാണിക്കും’
‘അത്രയും വലിയ സെലിബ്രറ്റി വളരെയധികം സെക്യൂരിറ്റിയോടെ നിൽക്കുന്നതാണ്. പദ്മാവത് സിനിമയുമായി ബന്ധപ്പെട്ട് ഭയങ്കര പ്രശ്നമായിരുന്നു. ആ സമയത്ത് ഭയങ്കര പ്രൊട്ടക്ഷനോടെയാണ് ദീപികയുള്ളത്. അപ്പോൾ പോലും ഏഷ്യാവിഷൻ അവാർഡിന് വന്നപ്പോൾ എന്നെ കണ്ട് കൈ കാണിച്ചു. അപ്പോൾത്തന്നെ സെക്യൂരിറ്റികളെല്ലാം മാറി തന്നു’ അതൊക്കെ വലിയ ഭാഗ്യമാണെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു