Connect with us

ആ ഇമേജിന്റെ പ്രശ്നം കൊണ്ട് വലിയ പക്വതയുള്ള കഥാപാത്രങ്ങള്‍ കിട്ടിയില്ല ; സുധീഷ്

Movies

ആ ഇമേജിന്റെ പ്രശ്നം കൊണ്ട് വലിയ പക്വതയുള്ള കഥാപാത്രങ്ങള്‍ കിട്ടിയില്ല ; സുധീഷ്

ആ ഇമേജിന്റെ പ്രശ്നം കൊണ്ട് വലിയ പക്വതയുള്ള കഥാപാത്രങ്ങള്‍ കിട്ടിയില്ല ; സുധീഷ്

ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ നമ്മുടെ സിനിമാ കാഴ്ചകളിൽ മൂന്ന് ദശാബ്ദത്തിലേറെയായി നിറഞ്ഞു നിൽക്കുന്നുണ്ട് സുധീഷ്. കുറച്ചു വർഷങ്ങളായി വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്നുമുണ്ട് ഈ കലാകാരൻ.
നായകന്റെ സുഹൃത്ത്, അല്ലെങ്കില്‍ അനിയന്‍ എന്ന റോളുകളില്‍ ഒതുങ്ങിപ്പോയ താരമായിരുന്നു സുധീഷ്. കരിയറിന്റെ തുടക്കകാലത്ത് ടൈപ്പ് കാസ്റ്റിംഗ് നേരിട്ട താരം ‘തീവണ്ടി’ മുതല്‍ ‘2018’ വരെ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലാണ് ഇപ്പോള്‍ സിനിമയില്‍ എത്തുന്നത്.

സുധീഷിന് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത് ‘മണിചിത്രത്താഴ്’ സിനിമയിലെ കഥാപാത്രമാണ്. ചിത്രത്തില്‍ ചന്തു എന്ന കഥാപാത്രത്തെയാണ് സുധീഷ് അവതരിപ്പിച്ചതെങ്കിലും കിണ്ടി എന്ന വട്ടപ്പേരിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടിയത്. ഇപ്പോഴും പലരും കിണ്ടി എന്ന് വിളിച്ച് കളിയാക്കാറുണ്ട് എന്നാണ് സുധീഷ് പറയുന്നത്.

അങ്ങനൊരു ഇമേജ് ഉള്ളതു കൊണ്ട് തനിക്ക് പക്വതയുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും നടന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കിണ്ടി എന്ന വട്ടപ്പേര് പാരയായിട്ടൊന്നുമില്ല. എന്നാല്‍ ആ ഇമേജിന്റെ പ്രശ്നം കൊണ്ട് വലിയ പക്വതയുള്ള കഥാപാത്രങ്ങള്‍ കിട്ടിക്കാണില്ല.

അങ്ങനൊരു ഇമേജ് ഉള്ളതു കൊണ്ട് തനിക്ക് പക്വതയുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും നടന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കിണ്ടി എന്ന വട്ടപ്പേര് പാരയായിട്ടൊന്നുമില്ല. എന്നാല്‍ ആ ഇമേജിന്റെ പ്രശ്നം കൊണ്ട് വലിയ പക്വതയുള്ള കഥാപാത്രങ്ങള്‍ കിട്ടിക്കാണില്ല.പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം മണിച്ചിത്രത്താഴില്‍ അഭിനയിക്കാന്‍ പറ്റിയത് വലിയ ഭാഗ്യമാണ്. ആ ചിത്രം കാണാത്ത തലമുറകളില്ല. ലാലേട്ടന്‍, സുരേഷേട്ടന്‍, ശോഭന മാം, ഇന്നസന്റേട്ടന്‍, തിലകന്‍ ചേട്ടന്‍, വേണു ചേട്ടന്‍, ലളിത ചേച്ചി തുടങ്ങി നിരവധി പ്രതിഭകള്‍ ഒന്നിച്ച ചിത്രം.’

അന്നത്തെ കാലത്ത് പുതുമുഖമായിരുന്ന എനിക്ക് വലിയൊരു ഔട്ട്പുട്ട് കിട്ടിയ ചിത്രമാണ്. അത് കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ. നമ്മുടെ പേര് പറഞ്ഞിട്ട് അറിയാത്തവര്‍ക്ക് പോലും ‘കിണ്ടി’ എന്ന് പറഞ്ഞാള്‍ ആളെ പിടികിട്ടും. കുട്ടികള്‍ക്ക് വരെ അങ്ങനെയാണ്. ഇപ്പോള്‍ ആ വിളി കുറച്ച് കുറഞ്ഞിട്ടുണ്ട്.

പണ്ടൊക്കെ പുറത്തിറങ്ങിയാലും കോളേജിലും മറ്റും എന്തെങ്കിലും ഫങ്ഷന് പോയാലും ഈ വിളി തന്നെയാണ്. ഇന്ന് കിട്ടുന്ന വേഷങ്ങള്‍ കൊണ്ടാണെന്ന് തോന്നുന്നു ആ വിളി കുറഞ്ഞിട്ടുണ്ട്. 30 വര്‍ഷമാവുന്നു ചിത്രമിറങ്ങിയിട്ട്. അതുപോലൊരു ചിത്രം ഇനി സംഭവിക്കില്ല എന്നാണ് സുധീഷ് പറയുന്നത്.

More in Movies

Trending