Actress
53-ാം വയസിൽ സിന്ധുകൃഷ്ണയെ തേടിയെത്തിയത് ആ സൗഭാഗ്യം! ചമ്മലുണ്ടെന്ന് നടി…! ആശംസകളുമായി മക്കൾ! കണ്ണീരോടെ താരകുടുംബം!
53-ാം വയസിൽ സിന്ധുകൃഷ്ണയെ തേടിയെത്തിയത് ആ സൗഭാഗ്യം! ചമ്മലുണ്ടെന്ന് നടി…! ആശംസകളുമായി മക്കൾ! കണ്ണീരോടെ താരകുടുംബം!
മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റെത്. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വിശേഷങ്ങളെല്ലാം എല്ലാവരും അറിയാറുണ്ട്. അമ്മ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയും ഇന്ന് സമൂഹ മാധ്യമങ്ങളിലെ മിന്നും താരങ്ങളാണ്. ഇപ്പോഴിതാ സിന്ധു തന്റെ ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്.
സാധാരണ കൃഷ്ണ കുമാർ കുടുംബത്തിൽ ഇനോഗറേഷൻ ചടങ്ങുകൾക്ക് പോകാറുള്ളവർ കൃഷ്ണ കുമാറും അഹാനയുമാണ്. മറ്റുള്ള മൂന്ന് കുട്ടികളും ചെറിയ രീതിയിൽ ഉദ്ഘാടകരായിട്ടുമുണ്ട്. എന്നാൽ ഇവർക്ക് പിന്നാലെ ആദ്യമായി ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടകയായതിന്റെ അനുഭവവും സന്തോഷവും പങ്കുവെക്കുകയാണ് സിന്ധു.
തിരുവനന്തപുരത്ത് തന്നെയുള്ള ആയുർവേദിക്ക് വെൽനെസ് സെന്ററിന്റെ ഉദ്ഘാടനത്തിനാണ് സിന്ധു പോയത്. എക്സ്ക്ലൂസീവ്ലി ലേഡീസിന് മാത്രമുള്ള വെൽനെസ് സെന്ററാണ് ഇതെന്നും വിഡിയോയിൽ താരം പറയുന്നുണ്ട്.
സൽവാറിൽ അതീവ സുന്ദരിയായി മുല്ലപ്പൂവൊക്കെ ചൂടിയാണ് ചടങ്ങിന് സിന്ധു എത്തിയത്. മക്കൾ ഉദ്ഘാടനത്തിനായി പോകുമ്പോഴെല്ലാം തുണ പോകുന്നത് സിന്ധുവാണ്. തന്റെ ഫോണിൻ ഇനോഗറേഷനുമായി ബന്ധപ്പെട്ട് എൻക്വയറി വന്നിട്ടുണ്ടെങ്കിൽ അത് മിക്കവാറും അമ്മുവിനെ ചോദിച്ചായിരിക്കും.
എന്നാൽ ആദ്യമായാണ് ഉദ്ഘാടകയാകാൻ ക്ഷണം വരുന്നതെന്ന് സിന്ധു പറയുന്നു. തനിക്കെന്ന് പറഞ്ഞ് ഇതുവരെ അങ്ങനെ ഉദ്ഘാടനമൊന്നും വന്നിട്ടില്ലെന്നും അങ്ങനെയൊരു അന്വേഷണം വന്നപ്പോള്‍ തനിക്കോ എന്ന ചിന്തയിലായിരുന്നു താനെന്നും സിന്ധു വാചാലയായി.
അതേസമയം സിന്ധു കൃഷ്ണയെ ക്ഷണിക്കാനുണ്ടായ കാരണവും വിഡിയോയിൽ ആയുർവേദിക്ക് വെൽനെസ് സെന്ററിന്റെ ഉടമസ്ഥർ പറയുന്നുണ്ട്. അഹാനയുടെ വീഡിയോയിൽ അമ്മയെ കുറിച്ച് പറയുന്ന ഭാഗങ്ങൾ കണ്ട് ഇൻസ്പെയറായിട്ടാണ് തങ്ങൾ ഉദ്ഘാടനത്തിന് സിന്ധു കൃഷ്ണയെ തന്നെ ക്ഷണിച്ചത് എന്നാണ് ഡോ.രോഷ്നിയും ഡോ. ശാലിനിയും പറഞ്ഞത്.
മാത്രമല്ല ദിയയ്ക്കും അഹാനയ്ക്കും ഉദ്ഘാടനത്തിനായി തുണ പോകുന്നതും ഫോട്ടോയും വീഡിയോയും എടുത്തു നൽകുന്നതും താനാണെന്നും എന്നാൽ ഇന്ന് താൻ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ തന്റെ കൂടെ അവരൊന്നുമില്ലെന്നും സിന്ധു വിഡിയോയിൽ പറയുന്നുണ്ട്.
എന്നാൽ ജോബിന്‍ കൂടെയുണ്ട്. കുറച്ച് ഫോട്ടോയും വീഡിയോയും അവനെ കൊണ്ട് എടുപ്പിക്കണമെന്നാണ് കരുതുന്നതെന്നും വിഡിയോയിൽ സിന്ധു പറഞ്ഞു. എന്നാൽ മറ്റുള്ള ഉദ്ഘാടനങ്ങൾ പോലെ വലിയ തിരക്കോ ബഹളങ്ങളോ ഇല്ലെന്നും ഒരു ചെറിയ ചമ്മലുണ്ടെന്നും സിന്ധു കൂട്ടിച്ചേർത്തു. വീഡിയോ പങ്കുവെച്ചതിനു പിന്നാലെ അഭിന്ദനങ്ങളുമായി മക്കളുമെത്തി. അമ്മയുടെ ആദ്യത്തെ ഉദ്ഘാടനത്തിന്റെ വീഡിയോയും ചിത്രങ്ങളും മക്കളെല്ലാം സോഷ്യൽമീഡിയ വഴി പങ്കിട്ടിട്ടുണ്ട്.
