ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാല്‍ സാറിനെ ഷാജോണ്‍ ഇടിക്കുകയാണ്. അത് കണ്ട് നില്ക്കാന് ആവുന്നില്ല – ആന്റണി പെരുമ്പാവൂർ രഞ്ജിത്തിനോട് പറഞ്ഞത് ..
മലയാളത്തിന് റെക്കോർഡ് വിജയം നേടിക്കൊടുത്ത മോഹൻലാൽ – ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം .മലയാളത്തിന് പുറമെ വിവിധ ഭാഷകളിലേക്ക് ചിത്രം ചേക്കേറിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നടന്നൊരു സംഭവം വിവരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് .
‘ദൃശ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയില്‍ നടക്കുന്ന സമയം. ഞാന്‍ ആന്റണി പെരുമ്ബാവൂരിനെ വിളിക്കുന്നു. എന്താ ചേട്ടാ എന്ന് പറഞ്ഞ് ഫോണ്‍ എടുക്കുമ്ബോഴെ അവന്റെ ശ്ബ്ദത്തില്‍ വല്ലാത്തൊരു മാറ്റം എനിക്ക് ഫീല്‍ ചെയ്തു. ലൊക്കേഷനില്‍ ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാല്‍ സാറിനെ ഷാജോണ്‍ ഇടിക്കുകയാണ്. അത് കണ്ട് നില്ക്കാന് ആവുന്നില്ല. എന്ന് പറഞ്ഞുകരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് ആന്റണി എന്നോര്‍ക്കണം. പക്ഷെ അതിനാക്കാള് ഉപരി ലാലിന്റെ വലിയ ഫാനാണ് ആന്റണി. ഈ ആരാധന ജിത്തു ജോസഫിന് തോന്നിക്കഴിഞ്ഞാല്‍ ദൃശ്യം പോലെ ഒരു സിനിമ ഉണ്ടാകില്ല’.
കഥാപാത്രങ്ങള്‍ സൃഷ്ടിച്ച് നടന്മാര്ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകരെന്നും രഞ്ജിത് പറയുന്നു. കഥാപാത്രത്തെ സ്നേഹിച്ചുകഴിഞ്ഞാല്‍ കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറാകുന്ന ഒരു നടന് കൂടിയാനെ മോഹന്‍ലാല്‍ എന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...