Malayalam Breaking News
നായ പിൻഭാഗം കാണിക്കുന്നു – പരാതിയുമായി പൃഥ്വിരാജ് !!!
നായ പിൻഭാഗം കാണിക്കുന്നു – പരാതിയുമായി പൃഥ്വിരാജ് !!!
By
നായ പിൻഭാഗം കാണിക്കുന്നു – പരാതിയുമായി പൃഥ്വിരാജ് !!!
ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾ പോലും ആരാധകരോട് പങ്കു വൈകുന്നയാളാണ് പൃഥ്വിരാജ് . കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വൈകുന്നത് ചുരുക്കമാണെങ്കിലും ഇപ്പോൾ തന്റെ പ്രിയപ്പെട്ട നായയെ പറ്റി രസകരമായ കുറിപ്പോടെ പങ്കു വച്ചിരിക്കുകയാണ് പ്രിത്വിരാജ് .
തന്റെ നായ പറഞ്ഞാല്‍ കേള്‍ക്കുന്നില്ലെന്നാണ് പൃഥ്വിയുടെ പരാതി.ലോയിഡ് എന്ന പട്ടി തിരിഞ്ഞു നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് പൃഥ്വി ഇതം സംബന്ധിച്ച് കുറിപ്പെഴുതിയത്. പട്ടിയുടെ ചിത്രം എടുക്കാനായി ഫോട്ടോ എടുക്കുമ്ബോഴൊക്കെ അത് തിരിഞ്ഞ് നില്‍ക്കുന്നുവെന്നാണ് പൃഥ്വിയുടെ പരാതി. തന്റെ പിന്‍ഭാഗം മനോഹരമാണെന്ന് കരുതിയാകാം അങ്ങനെ ചെയ്യുന്നതെന്നാണ് നടന്‍ പറയുന്നു. എന്നാല്‍ രസകരമായ കമന്റുകളുമായാണ് ആരാധകര്‍ പൃഥ്വിയുടെ പോസ്റ്റിന് മറുപടി നല്‍കുന്നത്.
‘ഇതാണ് ലോയിഡ്. അവന്റെ ചിത്രം എടുക്കാനായി ഞാന്‍ ഫോണ്‍ എടുക്കുമ്ബോഴൊക്കെ അവന്‍ തിരിഞ്ഞ് നിന്ന് എനിക്ക് പിന്‍ഭാഗമാണ് കാണിക്കുന്നത്. അവന്റെ പിന്‍ഭാഗം മനോഹരമാണെന്നായിരിക്കും കരുതുന്നത്. ഞാനും അത് തന്നെ അംഗീകരിക്കേണ്ടി വരും,’ പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പട്ടി തിരിഞ്ഞ് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് പൃഥ്വിയുടെ വാക്കുകള്‍. രസകരമായ കമന്റുകളുമായാണ് പൃഥ്വിയുടെ പോസ്റ്റിനെ ആരാധകര്‍ സ്വീകരിച്ചത്.
prithviraj about his dog