ഇത്രയൊക്കെ പേടിയുണ്ടെങ്കില്‍ എന്തിനാണ് കെട്ടിയൊരുങ്ങി ബിഗ് ബോസിലേക്ക് പോന്നത്, വീട്ടില്‍ തന്നെ ഇരുന്നാല്‍ പോരെ? റെനീഷയ്ക്ക് കടത്ത വിമർശനം
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ യാത്ര ഒരാഴ്ച പിന്നിടുമ്പോൾ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഉയരുന്നത്. ചിലർ മറ്റു സീസണുകളെ വച്ച് താരതമ്യപ്പെടുത്തുമ്പോൾ മറ്റു ചിലർ അഞ്ചാം സീസണിലെ മത്സരാർത്ഥികളുടെ സ്റ്റാറ്റർജികളെ പറ്റിയാണ് ചർച്ച ചെയ്യുന്നത്. ബിഗ് ബോസ് മലയാളം സീസണ് 4ല്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയാണ് റെനീഷ.
ടാസ്കുകളിലെ മികച്ച പ്രകടനങ്ങളും മുഖത്ത് നോക്കി സംസാരിക്കുന്ന ശീലവുമാണ് റെനീഷയെ തുടക്കത്തിലേ താരമാക്കുന്നത്. അഖില്‍ മാരാരുമായുണ്ടായ വഴക്കില്‍ ഒരടി പോലും പിന്നോട്ട് മാറാതെ തന്റെ അഭിപ്രായത്തില്‍ ഉറച്ചു നിന്നതും റെനീഷയ്ക്ക് ആരാധകരെ നേടിക്കൊടുത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുകയാണ് റെനീഷ.
ബിഗ് ബോസിലെ മറ്റൊരു ശക്തയാണ് ഗോപിക ഗോപി. ഗോപികയെ തനിക്ക് ഇഷ്ടമല്ലെന്ന് റെനീഷ പറഞ്ഞിരുന്നു. ഇത് പുറത്ത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഗോപികയെ ഇഷ്ടമല്ലെന്ന് റെനീഷ പറഞ്ഞതിന് പിന്നില്‍ വര്‍ണവിവേചനം ആണെന്ന് വരെ സോഷ്യല്‍ മീഡിയ ആരോപിക്കുന്നുണ്ട്. ചില പ്രതികരണങ്ങള്‍ ഇങ്ങനെ
ഗോപികയേ പേര്‍സണലി ഇഷ്ടമില്ല, ബിഗ് ബോസ് ഗെയിം ഷോയില്‍ തന്റെ സഹമത്സരാര്തിയേ നോമിനേറ്റ് ചെയ്തു കൊണ്ട് റെനീഷ പറഞ്ഞ കാരണമാണിത്. അവരുടെ ഗെയിം അല്ല ആ വ്യക്തിയാണ് പ്രശ്നം, തനിക്ക് താല്പര്യമില്ല ആ വ്യക്തി ഇവിടെ നില്‍ക്കുന്നത് എന്ന് ക്ലിയര്‍.
അഞ്ചുഷ് അളിയനോട് സൗഹൃദം താല്പര്യമില്ല. അഞ്ചുഷിനെ എങ്ങനെ കാണണം എന്ന് ഡൌട്ട്, എനിക്ക് ഇത്തരം ഫ്രണ്ട്സ് ഇല്ല, ‘നിനക്ക് എന്നെപ്പോലുള്ള ഫ്രണ്ട്സ് വേണ്ടേ..’ എന്ന് അഞ്ചുഷ് ചോദിക്കുന്നുണ്ട്.ഇത്രയും ദിവസം ഒരു ഗ്രൂപ്പ് ആയി ഇരുന്നയാളോട് പറയുന്നതാണ് ഇത്. ഫാന്‍സ് അംഗീകരിച്ചു തരില്ല. ഇതിന്റെ പേര് വിവേചനം എന്നാണ്. ഒറിജിനല്‍ ആയി നില്‍ക്കുന്നുണ്ട് റെനീഷ. ഉള്ളിലുള്ള എല്ലാം പുറത്ത് നന്നായി കാണിച്ചു കൊണ്ട് തന്നെ.”
”ഈ ബിഗ് ബോസിലെ ഏറ്റവും വലിയ ക്യാമറ കോണ്‍ഷ്യസ് ആയ കണ്ടസ്റ്റന്റ് റെനീഷയാണ്. എല്ലാം പറയുകയും വേണം ബിഗ് ബോസ് അതൊന്നും ടെലികാസ്റ്റും ചെയ്യാന്‍ പാടില്ല. ഇന്നലെ നൈറ്റ് കോണ്വര്സേഷനില് ക്യാമറ മൂവിമെന്റിന്റെ കുറിച്ചും, ക്ലോസും, വൈഡും എന്നൊക്കെ പറയുന്നത് കേട്ടു. സെറീനയോടും അഞ്ചുസിനോടും പേടിയോടെ ഇതിനെ കുറിച്ചൊക്കെ പറയുന്നത് കേട്ടു.
ഇത് പുറത്ത് പോയാല്‍ ദോഷമാണ്, അതാണ് ഇതാണ് എന്നൊക്കെ. ഇത്രയൊക്കെ പേടിയുണ്ടെങ്കില്‍ എന്തിനാണ് കെട്ടിയൊരുങ്ങി ബിഗ് ബോസിലേക്ക് പോന്നത്, വീട്ടില്‍ തന്നെ ഇരുന്നാല്‍ പോരെ? ബിഗ് ബോസ് ആകുമ്പോള്‍ നിങ്ങള്‍ പറയുന്നത് പലതും ബിഗ് ബോസ് ഷോയില്‍ കാണിക്കും എന്നുള്ള മിനിമം വിവരമില്ലാതെയാണോ റെനീഷ മുംബൈക്ക് വണ്ടി പിടിച്ചത്? ക്യാമറയെ ഇത്രയും പേടിയുള്ള ആളെ നമ്മുക്ക് എല്ലാവര്ക്കും ചേര്‍ന്ന് എത്രയും പെട്ടെന്ന് വീട്ടില്‍ എത്തിക്കാം”.
എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍. അതേസമയം റെനീഷയെ അനുകൂലിച്ചും നിരവധി പേര് എത്തുന്നത്. തന്റെ ഉള്ളിലുള്ളത് പറഞ്ഞ റെനീഷയെ അഭിനന്ദിക്കുകയാണ് ആരാധകര്‍.
