Malayalam Breaking News
സിനിമയില്‍ തനിയ്ക്ക് അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്- വെളിപ്പെടുത്തലുമായി രമ്യാ നമ്പീശൻ!
സിനിമയില്‍ തനിയ്ക്ക് അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്- വെളിപ്പെടുത്തലുമായി രമ്യാ നമ്പീശൻ!
സുഹൃത്തുക്കളുടെ സിനിമയില്‍ മാത്രമാണ് തനിക്ക് അവസരം ലഭിച്ചതെന്നും, സ്വന്തം നിലപാടുകളുടെ പേരില്‍ സിനിമയില്‍ നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും നടി രമ്യാ നമ്പീശൻ. മാറ്റങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അത് സംഭവിക്കട്ടെയന്ന് കരുതിയാണ് ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതെന്നും രമ്യ പറയുന്നു.
‘ചില നിലപാടുകള്‍ എടുക്കുമ്പോൾ ചില ത്യാഗം സഹിക്കേണ്ടി വരും. അതിനെ പോസിറ്റീവായാണ് എടുക്കുന്നത്. അതിലൂടെ ഇന്‍ഡസ്ട്രിയില്‍ മാറ്റമുണ്ടാവുകയാണെങ്കില്‍ ഉണ്ടാവട്ടെ. അതിനു ശേഷം സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളുടെ സിനിമയില്‍ മാത്രമാണ് അവസരം ലഭിച്ചത് രമ്യ പറഞ്ഞു. അതേസമയം, സുഹൃത്തുക്കള്‍ വലിയ പിന്തുണയാണ് നല്‍കിയതെന്നും തനിക്ക് ആരോടും വിദ്വേഷമില്ലെന്നും അവര്‍ വ്യക്തമാക്കി’. പറയാനുള്ളതാണ് പറഞ്ഞതെന്നും അത് ഇനിയും തുടരുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
Remya Nambeesan
