Connect with us

സംഗീതസംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാകുന്നു

Actress

സംഗീതസംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാകുന്നു

സംഗീതസംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാകുന്നു

മലയാളത്തിലെ യുവ സംഗീതസംവിധായകന്‍ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാകുന്നു. ഡെബി സൂസന്‍ ചെമ്പകശേരിയാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം രാഹുല്‍ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചു. ചടങ്ങിന്റെ ചിത്രങ്ങളും രാഹുല്‍ പങ്കുവച്ചിട്ടുണ്ട്.

10 വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഡെബിയും രാഹുലും ഒന്നിക്കുന്നത്. എറണാകുളത്തെ ഫ്‌ലോറ എയര്‍പോര്‍ട്ട് ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ജൂണ്‍ 12നാണ് വിവാഹം.

നടി രമ്യ നമ്പീശന്റെ സഹോദരന്‍കൂടിയാണ് രാഹുല്‍. 2013ല്‍ പുറത്തിറങ്ങിയ ‘മങ്കിപെന്‍’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുല്‍ ചലച്ചിത്രസംഗീതമേഖലയിലേക്കു ചുവടു വയ്ക്കുന്നത്.

പിന്നീട് ‘ജോ ആന്‍ഡ് ദ് ബോയ്’, ‘സെയ്ഫ്’, ‘മേപ്പടിയാന്‍’, ‘ഹോം’ എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും ഈണമൊരുക്കി. ജയസൂര്യ നായകനാവുന്ന കത്തനാര്‍ ആണ് രാഹുലിന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രം.

Continue Reading
You may also like...

More in Actress

Trending