Malayalam
സംഗീതസംവിധായകന്‍ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനായി, സഹോദരന്റെ വിവാഹത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം ആടിപ്പാടി രമ്യ നമ്പീശന്‍
സംഗീതസംവിധായകന്‍ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനായി, സഹോദരന്റെ വിവാഹത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം ആടിപ്പാടി രമ്യ നമ്പീശന്‍
മലയാളികള്‍ക്ക് രമ്യ നമ്പീശന്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നില്‍ക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ നടിയായും ഗായികയായും തന്റേതായ സാഥാനം നേടിയെടുക്കുക ആയിന്നു രമ്യാ നമ്പീശന്‍. ഇപ്പോള്‍ നടിയുടെ വീട്ടില്‍ വിവാഹ ആഘോഷങ്ങള്‍ നടക്കുകയാണ്.
രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനായിരിക്കുകയാണ്. ഡെബി സൂസന്‍ ചെമ്പകശേരിയാണ് വധു. ജൂണ്‍ 12നായിരുന്നു വിവാഹം. 10 വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ചത്. ഈ വര്‍ഷം ഏപ്രിലിലായിരുന്നു രാഹുലിന്റെയും ഡെബി സൂസന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്.
ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ അന്ന് വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരുന്നു. വിവാഹശേഷം കൊച്ചിയില്‍ പ്രിയപ്പെട്ടവര്‍ക്കായി ഒരുക്കിയ വിവാഹ സല്‍ക്കാരത്തില്‍ സിനിമാ-സംഗീതരംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.
ജയസൂര്യ, ജോമോള്‍, ഭാവന, ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന, വിനീത്, അഭയ ഹിരണ്‍മയി, ഇന്ദ്രന്‍സ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ആഘോഷ്തതിന് മാറ്റ് കൂട്ടാന്‍ രമ്യ നമ്പീശനും സുഹൃത്തുക്കളും ചേര്‍ന്നുള്ള നൃത്തത്തിന്റെ വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്.
2013ല്‍ പുറത്തിറങ്ങിയ ‘മങ്കിപെന്‍’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുല്‍ ചലച്ചിത്രസംഗീതമേഖലയിലേക്ക് ചുവടു വച്ചത്. പിന്നീട് ‘ജോ ആന്‍ഡ് ദ് ബോയ്’, ‘സെയ്ഫ്’, ‘മേപ്പടിയാന്‍’, ‘ഹോം’ എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും ഈണമൊരുക്കി.