Connect with us

അഞ്ചു വര്‍ഷത്തെ പ്രണയ സാഫല്യം;ഫൈസല്‍ റാസിയുടെയും ശിഖയുടെയും കഥ!

Malayalam Breaking News

അഞ്ചു വര്‍ഷത്തെ പ്രണയ സാഫല്യം;ഫൈസല്‍ റാസിയുടെയും ശിഖയുടെയും കഥ!

അഞ്ചു വര്‍ഷത്തെ പ്രണയ സാഫല്യം;ഫൈസല്‍ റാസിയുടെയും ശിഖയുടെയും കഥ!

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഗായകനും സംഗീത സംവിധായകനുമായ ഫൈസൽ റാസി
ഗായിക ശിഖ പ്രഭാകരന് സ്വന്തം. കഴിഞ്ഞ മാസമായിരുന്നു ഇരുവരും വിവാഹിതരായത്. ഫൈസല്‍ റാസിയുടെയും ശിഖയുടെയും ക്യാംപസ് പ്രണയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

വിവാഹത്തിനുശേഷം ഇരുവരുടെയും പ്രണയത്തെ കുറിച്ച് അറിയാനായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഫൈസല്‍ റാസിയും ശിഖ പ്രഭാകരനും വിവാഹിതരായത്. മഹാരാജാസില്‍ പഠിക്കുന്നതിനിടെയായിരുന്നു പ്രണയം. സംഗീതമായിരുന്നു ഇവരെ തമ്മില്‍ അടുപ്പിച്ചത്. ജൂനിയര്‍ വിദ്യാര്‍ത്ഥിയായി എത്തിയ ശിഖയെ റാഗ് ചെയ്യാനായി എത്തിയതായിരുന്നു ഫൈസല്‍. പിന്നീട് ഇരുവരും സൗഹൃദത്തിലാവുകയും ആ .സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു.പ്രണയം ആദ്യം തുറന്നുപറഞ്ഞത് ഫൈസല്‍ ആയിരുന്നു.വ്യത്യസ്ത മതത്തില്‍പെട്ട ഇരുവരുടെയും വിവാഹം വീട്ടുകാരുടെ പൂര്‍ണസമ്മതത്തോടെയാണ് നടന്നത്‌.

‘ഈ നിമിഷത്തേക്കാള്‍ കൂടുതലായി ഞങ്ങള്‍ ഒന്നും ആഗ്രഹിക്കുന്നില്ല. സന്തോഷകരമായ മുഖത്തോടെ നീ എന്റെ അരികില്‍. മൈ ബെസ്റ്റ് ബഡ്ഡി.എന്റെ ബെറ്റര്‍ ഹാഫ്.എക്കാലത്തെയും എന്റെ പ്രചോദനം,നീ എന്നും എനിക്കായി ഉണ്ടായിരുന്നു.ഇതിനാണ് നമ്മള്‍ ഇത്രയുകാലം കാത്തിരുന്നത്.ഞങ്ങള്‍ ഇവിടുണ്ട്.എല്ലാവര്‍ക്കും നന്ദി.ഞങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കും ഞങ്ങളെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന എല്ലാവര്‍ക്കും നന്ദി..’! പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ഫൈസല്‍ റാസി വിവാഹത്തിനു ദിവസങ്ങള്‍ക്കുമുമ്പ്‌ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വരികളാണിവ.

കോളേജ് ക്യാമ്പസ് പശ്ചാത്തലമാക്കി ഒരുക്കിയ പൂമരം ചിത്രത്തിന്റെ ഭാഗമായി സംവിധായകന്‍ എബ്രിഡ് ഷൈന്‍ മാഹാരാജാസ് കോളേജില്‍ നടത്തിയ ഓഡിഷനിടെയായിരുന്നു ഫൈസലിനെ കണ്ടെത്തിയത്. ഓഡിഷനിടെ പലരും പല പാട്ടുകളും പാടിയിരുന്നു.എന്നാല്‍ മഹാരാജാസ് കോളേജിന്റെ ഗാനം എന്ന എന്ന പേരില്‍ ”ഞാനും ഞാനുമെന്റാളും” എന്ന കവിത ഫൈസല്‍ തന്റേതായ ഈണത്തില്‍ പാടുകയായിരുന്നു.പാട്ട് കേട്ട് ഇഷ്ട്‌പ്പെട്ട ഏബ്രിഡ് ഷൈന്‍ ”ഈ പാട്ട് എനിക്കു തന്നു കൂടെ” എന്ന് ഫൈസലിനോട് ചോദിച്ചു .അങ്ങനെയാണ് ഗിറ്റാറുമായി ക്യാമ്പസില്‍ കറങ്ങി നടന്ന പയ്യന്‍ പൂമരം സംഗീത സംവിധായകന്‍ ഫൈസല്‍ റാസിയായി മാറുന്നത്.

പിന്നീട് ‘മ്യൂസികോ മോജോയിലൂടെയും ഫൈസല്‍ റാസി ലൈവിലൂ’ടെയും പ്രേക്ഷകര്‍ ഫൈസലിന്റെ ഗാനങ്ങള്‍ ഏറ്റെടുക്കാൻ തുടങ്ങി. മ്യൂസിക് മോജോയിലെ രതിസുഖസാരമായി ദേവി നിന്മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍…ഗാനം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പ്രേക്ഷകര്‍ ഫൈസലിന്റെ അടുത്ത ഗാനത്തിനായി കാത്തിരിക്കെയാണ് ശിഖപ്രഭാകരനുമായുള്ള വിവാഹം. ചലച്ചിത്രരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വിവാഹം സോഷ്യല്‍മീഡിയയില്‍ നിമിഷനേരങ്ങള്‍കൊണ്ട് വൈറലാവുകയും ചെയ്തു.

ഡി ഇമ്മന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച തമിഴ് ചിത്രത്തിലെ ഗാനമാണ് ശിഖ അവസാനമായി ആലപിച്ചത് . ഉറുമി എന്ന പുതിയ മ്യൂസിക് ബാന്‍ഡിന്റെ തിരക്കിലാണ് ഫൈസല്‍ റാസി.

Faisal Razi

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top