Malayalam Breaking News
അമിതാഭ് ബച്ചനുമായുള്ള പ്രണയത്തിന്റെ പേരിൽ ബച്ചൻ കുടുംബം അകറ്റിയ രേഖയെ ചേർത്തുപിടിച്ച് ഐശ്വര്യ റായ്..!!
അമിതാഭ് ബച്ചനുമായുള്ള പ്രണയത്തിന്റെ പേരിൽ ബച്ചൻ കുടുംബം അകറ്റിയ രേഖയെ ചേർത്തുപിടിച്ച് ഐശ്വര്യ റായ്..!!
By
അമിതാഭ് ബച്ചനുമായുള്ള പ്രണയത്തിന്റെ പേരിൽ ബച്ചൻ കുടുംബം അകറ്റിയ രേഖയെ ചേർത്തുപിടിച്ച് ഐശ്വര്യ റായ്..!!
രണ്ടു കാലഘട്ടങ്ങളിലായി ബോളിവുഡ് സിനിമയിൽ തിളങ്ങിയവരാണ് രേഖയും ഐശ്വര്യ റായിയും. ഉംറാവു ജാൻ എന്ന കഥാപാത്രത്തെ ഇരുവരും അനശ്വരവുമാക്കിയിട്ടുണ്ട്. മാത്രമല്ല രേഖയും ഐശ്വര്യ റായിയും തമ്മിൽ മനോഹരമായൊരു ആത്മബന്ധവുമുണ്ട്.
എന്നാൽ ബച്ചൻ കുടുംബത്തിന് ആ അടുപ്പം രേഖയോട് ഇല്ല. കാരണം അമിതാഭ് ബച്ചനുമായി പണ്ട് പ്രണയത്തിലായിരുന്നു രേഖ. ആ സമയത്താണ് രേഖയെ കടത്തി വെട്ടി ജയാ ബച്ചൻ കടന്നു വന്നത്. രേഖയും വിവാഹിത ആയെങ്കിലും ബച്ചനോ ജയാ ബച്ചനോ രേഖയോട് സംസാരിക്കാറില്ല. രേഖയുടെ ഭർത്താവ് മരിച്ചിട്ടും രേഖ സിന്ദൂരമിടുന്നതിന്റെ കാരണം അമിതാഭ് ബച്ചൻ ആണെന്നും ഗോസ്സിപ് ഉണ്ടായിരുന്നു.
അതൊന്നും ഐശ്വര്യയുമായുള്ള രേഖയുടെ ബന്ധത്തെ ബാധിക്കുന്നില്ല. ബച്ചൻ കുടുംബത്തിലെ മരുമകളും ലോകസുന്ദരിയുമൊക്കെയായ ഐശ്വര്യ, രേഖയ്ക്ക് മകളെ പോലെ ഒരു സാന്നിധ്യമാണ്.
ഐശ്വര്യയെ കുറിച്ച് എപ്പോഴും സ്നേഹത്തോടെയും വാത്സല്യത്തോടെയും സംസാരിക്കുന്ന രേഖ മുൻപും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഇരുവരുടെയും സ്നേഹവും അടുപ്പവും എല്ലാം വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. മുംബൈയിൽ കൈഫി അസ്മിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘രാഗ് ശായരി’യുടെ പ്രീമിയറിനു എത്തിയതായിരുന്നു ഇരുവരും. പരിപാടിയിൽ പങ്കെടുത്തതിനു ശേഷം രേഖയെ കാറുവരെ പിൻതുടർന്ന് കെട്ടിപ്പിടിച്ചും ചുംബിച്ചും യാത്രയാക്കുകയാണ് ഐശ്വര്യ റായ്.
rekha and aishwarya rai relationship
