Connect with us

മോഹൻലാലിന്റെ ആ ചിത്രത്തിൽ അഭിനയിക്കണമെന്നുള്ള ആവശ്യം; നിങ്ങൾ പ്രൊഡ്യൂസറോട് പറയൂ എന്നുള്ള മറുപടി; അവരൊക്കെ ഹീറോയായി അഭിനയിക്കുന്നു; കഴിവ് കണ്ട് വേണം വിളിക്കാൻ; വെളിപ്പെടുത്തലുമായി രേഖ!!!

Malayalam

മോഹൻലാലിന്റെ ആ ചിത്രത്തിൽ അഭിനയിക്കണമെന്നുള്ള ആവശ്യം; നിങ്ങൾ പ്രൊഡ്യൂസറോട് പറയൂ എന്നുള്ള മറുപടി; അവരൊക്കെ ഹീറോയായി അഭിനയിക്കുന്നു; കഴിവ് കണ്ട് വേണം വിളിക്കാൻ; വെളിപ്പെടുത്തലുമായി രേഖ!!!

മോഹൻലാലിന്റെ ആ ചിത്രത്തിൽ അഭിനയിക്കണമെന്നുള്ള ആവശ്യം; നിങ്ങൾ പ്രൊഡ്യൂസറോട് പറയൂ എന്നുള്ള മറുപടി; അവരൊക്കെ ഹീറോയായി അഭിനയിക്കുന്നു; കഴിവ് കണ്ട് വേണം വിളിക്കാൻ; വെളിപ്പെടുത്തലുമായി രേഖ!!!

മലയാളികൾകളുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞ നായികമാരിൽ ഒരാളായിരുന്നു നടി രേഖ.1986-ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് താരത്തിന്റെ ചുവടുവയ്പ്പ്. എന്നാൽ 1989-ൽ സിദ്ദിഖ് – ലാൽ കൂട്ടുകെട്ടിൽ പിറന്ന റാംജി റാവ് സ്പീക്കിംഗ് ആയിരുന്നു രേഖയുടെ ആദ്യ മലയാളചിത്രം.

പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങളിൽ താരം അഭിനയിച്ചു. കൂടാതെ തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം തകർത്തഭിനയിച്ചു. എന്നാലും രേഖയുടെ ഏയ് ഓട്ടോ എന്ന ചിത്രത്തിലെ മീനുക്കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ മനയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. കിഴക്കുണരും പക്ഷി, ദശരഥം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷം രേഖയ്ക്ക് ലഭിച്ചു. തമിഴിലും ജനപ്രീതി നേടാൻ കഴിഞ്ഞ രേഖ പിൽക്കാലത്ത് ക്യാരക്ടർ റോളുകളും ചെയ്യാൻ തുടങ്ങി. അമ്മ വേഷങ്ങളിലാണ് രേഖയെ പിന്നീട് കൂടുതലും പ്രേക്ഷകർ കണ്ടത്.

എന്നാലിപ്പോൾ നായികമാർക്ക് കരിയറിന്റെ ഒരു ഘട്ടത്തിൽ സഹന‌ടികളായി മാറേണ്ടി വരുന്ന സാഹചര്യത്തെക്കുറിച്ച് രേഖ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. രേഖയുടെ വാക്കുകൾ ഇങ്ങനെ :- ദൃശ്യം മലയാളത്തിന്റെ ഒന്നാം ഭാ​ഗവും രണ്ടാം ഭാ​ഗവും മലയാളത്തിൽ എടുക്കുമ്പോൾ എനിക്ക് ഫേസ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും അടുത്തത് കമൽ ഹാസന്റെ കൂടെ നിങ്ങൾ അഭിനയിക്കണമെന്ന് മെസേജ് വരും.

എന്റെയടുത്ത് പറഞ്ഞിട്ട് എന്ത് കാര്യം, നിങ്ങൾ പ്രൊഡ്യൂസറോട് പറയൂ എന്ന് ഞാൻ മറുപടി നൽകും. ദൃശ്യത്തിലെ ഭാര്യയുടെ വേഷമോ പൊലീസിന്റെ വേഷമോ നിങ്ങൾക്ക് ചെയ്യാൻ പറ്റുമെന്ന് പലരും പറഞ്ഞിരുന്നു. ബോയിം​ഗ് ബോയിം​ഗ്, കിലുക്കം, ചിത്രം തുടങ്ങിയ സിനിമകളിൽ ക്യാരക്ടർ ആർട്ടിസ്റ്റുകൾക്ക് പ്രാധാന്യമുണ്ട്.

72 വയസായ മമ്മൂക്ക ഹീറോയായി ചെയ്യുന്നുണ്ട്. ലാൽ സാറിനും ഷാരൂഖ് ഖാനും സൽമാൻ ഖാനും നമ്മളേക്കാൾ പ്രായമുണ്ട്. അവരൊക്കെ ഹീറോയായി അഭിനയിക്കുന്നുണ്ട്. കഴിവ് കണ്ട് സംവിധായകർ വിളിക്കണം രേഖ പറഞ്ഞു. ഇപ്പോൾ പൃഥിരാജ് സാറിന്റെ അമ്മയായി ​ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമ ചെയ്യുന്നുണ്ട്, വളരെ നല്ല കഥാപാത്രമാണ്. ഒരേ പോലെയുള്ളതല്ലാതെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കണം എന്ന്.

നായികമാർ തിരിച്ച് വരുമ്പോൾ സപ്പോർട്ടിം​ഗ് റോൾ മാത്രം കിട്ടുന്നതിൽ സങ്കടം തോന്നിയിട്ടുണ്ടെന്ന് രേഖ തുറന്ന് പറഞ്ഞു. കല്യാണം കഴിഞ്ഞതോടെ നടിമാരുടെ മാർക്കറ്റ് പോയി എന്ന് പറഞ്ഞ് അവരുടെ കഴിവ് പുറത്ത് കൊണ്ടുവരുന്നില്ല. പിറകിൽ നിൽക്കുന്ന അമ്മ കഥാപാത്രമാണ് വരുന്നത്. അതെനിക്ക് ഇഷ്ടമല്ല. ഒരുപാട് പടങ്ങൾ എന്നെ ചോദിച്ചു. സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളാണ്.

ഇപ്പോൾ മോഡേൺ അമ്മമാരുണ്ടല്ലോ. അറുപത് വയസായവരും ഇപ്പോൾ അടിപൊളിയായി നടക്കുന്നുണ്ടെന്നും രേഖ വ്യക്തമാക്കി. ഇപ്പോഴത്തെ നടിമാർക്ക് ഭാഗ്യക്കുറവുണ്ടെന്നും രേഖ അഭിപ്രായപ്പെ‌ട്ടു. അന്ന് ഞങ്ങൾ പത്ത് പതിനഞ്ച് നായികമാരാണ് ഉണ്ടായിരുന്നത്. എല്ലാവരും നല്ല കഥാപാത്രങ്ങൾ ചെയ്തു. നായികമാരുടെ മുഖം പ്രേക്ഷകരുടെ മനസിൽ പതിയുമായിരുന്നെന്നും രേഖ വ്യക്തമാക്കി ചൂണ്ടിക്കാട്ടി. കൈരളി ‌‌ടിവിയോടാണ് പ്രതികരണം.

കഴിഞ്ഞ ദിവസം ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാലിന്റെ അഭിനയ മികവിനെ പുകഴ്ത്തി രേഖ സംസാരിച്ചിരുന്നു. തന്മാത്ര എന്ന സിനിമയിലെ മോഹൻലാലിന്റെ പ്രകടനമാണ് രേഖ ചൂണ്ടിക്കാണിച്ചത്. അഭിനയത്തിൽ മോഹൻലാലിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും രേഖ അഭിപ്രായപ്പെട്ടു.

രേഖയെക്കൂടാതെ എൺപതുകളിൽ അഭിനയ രം​ഗത്തേക്ക് വന്ന മിക്ക നടിമാർക്കും കരിയറിലെ ഒരു ഘട്ടത്തിൽ അമ്മ വേഷങ്ങളിലേക്ക് മാറേണ്ടി വന്നിട്ടുണ്ട്. പലരും അഭിനയ രം​ഗം വിടുകയും ചെയ്തു എന്നും രേഖ വ്യക്തമാക്കി.
2022-ൽ വിനീത് കുമാർ സംവിധാനം ചെയ്ത ഒരു കോമഡി-ഡ്രാമ സിനിമയായ ഡിയർ ഫ്രണ്ട് എന്ന ചിത്രത്തിലാണ് രേഖ അവസാനമായി അഭിനയിച്ചത്.

More in Malayalam

Trending

Recent

To Top