Connect with us

നീ ഒരുപാട് ദൂരം താണ്ടി. ഒരുപാട് പ്രതിസന്ധികള്‍ മറികടന്നു. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു. ഇതില്‍ തനിക്ക് അഭിമാനമുണ്ട്; ഐശ്വര്യ റായിയെ പുകഴ്ത്തി രേഖയുടെ കത്ത്

Actress

നീ ഒരുപാട് ദൂരം താണ്ടി. ഒരുപാട് പ്രതിസന്ധികള്‍ മറികടന്നു. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു. ഇതില്‍ തനിക്ക് അഭിമാനമുണ്ട്; ഐശ്വര്യ റായിയെ പുകഴ്ത്തി രേഖയുടെ കത്ത്

നീ ഒരുപാട് ദൂരം താണ്ടി. ഒരുപാട് പ്രതിസന്ധികള്‍ മറികടന്നു. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു. ഇതില്‍ തനിക്ക് അഭിമാനമുണ്ട്; ഐശ്വര്യ റായിയെ പുകഴ്ത്തി രേഖയുടെ കത്ത്

നിരവധി ആരാധകരുള്ള ഇന്ത്യന്‍ സിനിമയിലെ അനശ്വര നായികയാണ് രേഖ. ഒരു കാലത്തെ താരറാണിയായിരുന്ന രേഖയ്ക്ക് ഇന്നും ബഹുമാന്യ സ്ഥാനം സിനിമാ ലോകത്തുണ്ട്. കാലത്തിന് മുമ്പേ സഞ്ചരിച്ച നടിയായാണ് രേഖയെ ആരാധകര്‍ കാണുന്നത്. രേഖയുടെ ഐക്കോണിക് ഫോട്ടോഷൂട്ടുകളും ഗാനരംഗങ്ങളും ഏറെയാണ്. തന്നെ അതീവ ഭംഗിയോടെ ഓഫ് സ്‌ക്രീനിലും ഓണ്‍സ്‌ക്രീനിലും കാണാനാണ് രേഖ അന്നും ഇന്നും ആഗ്രഹിക്കുന്നത്. രേഖയുടെ ജനറേഷനിലെ പല നടിമാര്‍ക്കും ഇത് സാധിച്ചിരുന്നില്ല.

എന്നാല്‍ രേഖ എന്നും തന്റെ സൗന്ദര്യത്തിലും വസ്ത്രധാരണത്തിലും ശ്രദ്ധ നല്‍കി. പുതുമുഖ നടിമാരുടെ അഭിനയ മികവും കരിയര്‍ ഗ്രാഫും വിലയുരുത്താനും രേഖയ്ക്ക് സാധിക്കാറുണ്ട്. സൗന്ദര്യം കൊണ്ട് രേഖയെ എന്നും ആകര്‍ഷിച്ച നടി ഐശ്വര്യ റായ് ആണ്. ഐശ്വര്യയുടെ ജ്വലിക്കുന്ന സ്‌ക്രീന്‍ പ്രസന്‍സും ബഹുമാനത്തോടെയുള്ള പെരുമാറ്റവും രേഖയ്ക്ക് വളരെ ഇഷ്ടമാണ്. പലപ്പോഴും ഐശ്വര്യയെ പ്രശംസിച്ച് കൊണ്ട് പൊതുവേദികളില്‍ രേഖ സംസാരിച്ചിട്ടുമുണ്ട്.

ഐശ്വര്യയ്ക്ക് രേഖ എഴുതിയ കത്ത് ഒരിക്കല്‍ വലിയ തോതില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഐശ്വര്യയുടെ സ്വഭാവ സവിശേഷതകളെ പ്രശംസിച്ച് കൊണ്ടാണ് രേഖ കത്തയച്ചത്. നിന്നെ പോലെ ആത്മാവിനോട് ഇണങ്ങി നില്‍ക്കുന്ന സ്ത്രീ ഒഴുകുന്ന നദി പോലെയാണ്. ഒരിക്കലും നിശ്ചലമല്ല. ഭാവഭേദമില്ലാതെ ആഗ്രഹിക്കുന്ന സ്ഥലത്തേയ്ക്ക് എത്തുന്നു. ആളുകള്‍ നമ്മള്‍ പറഞ്ഞതും ചെയ്തതും മറന്നേക്കാം. പക്ഷെ അവര്‍ക്ക് നമ്മളുണ്ടാക്കിയ തോന്നല്‍ ഒരിക്കലും മറക്കില്ല. എല്ലാ സദ്ഗുണങ്ങളിലും ധീരതയാണ് ഏറ്റവും പ്രധാനം.

കാരണം ധീരതയില്ലാതെ നിങ്ങള്‍ക്ക് മറ്റൊരു നല്ല ഗുണവും നിലനിര്‍ത്താന്‍ പറ്റില്ല. ആഴത്തിലുള്ള ശക്തിയും ശുദ്ധമായ ഊര്‍ജവും നിങ്ങള്‍ സംസാരിക്കുന്നതിന് മുമ്പേ നിങ്ങളെ പരിചയപ്പെടുത്തുന്നു. നീ ചെയ്ത ഏറ്റവും ബുദ്ധിപരമായ കാര്യം കൃതഞ്ജതയോടെ വര്‍ത്തമാനത്തോടൊപ്പം ഉണ്ടായിരിക്കുക എന്നതാണ്. ചെയ്യാനിഷ്ടമുള്ള കാര്യങ്ങളെ പിന്തുടര്‍ന്നു. പിന്നീട് ആളുകള്‍ക്ക് നിന്നില്‍ നിന്ന് കണ്ണെടുക്കാന്‍ പറ്റാത്ത വിധം നന്നായി ചെയ്തു.

നീ ഒരുപാട് ദൂരം താണ്ടി. ഒരുപാട് പ്രതിസന്ധികള്‍ മറികടന്നു. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു. ഇതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ദീര്‍ഘമായ കുറിപ്പില്‍ രേഖ വ്യക്തമാക്കി. എന്നാല്‍ സിനിമാ രംഗത്ത് ഐശ്വര്യ റായിപ്പോള്‍ സജീവമല്ല. ഏറെക്കാലത്തിന് ശേഷം പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തിയെങ്കിലും പിന്നീട് നടിയുടെ മറ്റൊരു സിനിമയും പ്രഖ്യാപിച്ചിട്ടില്ല.

50 കാരിയായ ഐശ്വര്യ റായ് കുടുംബത്തോടൊപ്പമുള്ള സമയത്തിനാണിപ്പോള്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. മകള്‍ ആരാധ്യ ബച്ചന്‍ പിറന്ന ശേഷം ചുരുക്കം സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. രേഖയും വര്‍ഷങ്ങളായി സിനിമാ രംഗത്ത് നിന്ന് മാറി നില്‍ക്കുകയാണ്. അഭിനയ പ്രാധാന്യമില്ലാത്ത സിനിമകള്‍ ചെയ്യാന്‍ രേഖയിന്ന് തയ്യാറല്ല.

സിനിമാ രംഗത്തേയ്ക്ക് രേഖ തിരിച്ച് വരണമെന്നാണ് ആരാധകരുടെ ആഗ്രഹം. സിനിമകളില്‍ നിന്ന് മാറി നില്‍ക്കുന്നുണ്ടെങ്കിലും ബോളിവുഡിലെ അവാര്‍ഡ് നിശകളിലും മറ്റും രേഖ സാന്നിധ്യം അറിയിക്കാറുണ്ട്.

ഫാഷന്‍ ലോകത്തെ ഐക്കണാണെങ്കിലും ചിലപ്പോള്‍ ഐശ്വര്യയുടെ ഫാഷന്‍ ചോയ്‌സുകള്‍ വിമര്‍ശിക്കപ്പെടാറുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പൊതുവേദികളിലെത്തുമ്പോഴെല്ലാം ഈ വിമര്‍ശനം വരുന്നുണ്ട്. അടുത്തിടെ കാന്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ട ഐശ്വര്യയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നിരുന്നത്.  റെഡ് കാര്‍പറ്റില്‍ വ്യത്യസ്ത ലുക്കിലാണ് ഐശ്വര്യ എത്തിയത്.

എന്നാല്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. വസ്ത്രം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഐശ്വര്യയ്ക്ക് വീഴ്ച പറ്റി. മാത്രമല്ല നടിയുടെ രൂപത്തില്‍ വന്നിരിക്കുന്ന മാറ്റം അത്ഭുതപ്പെടുത്തുകയാണ്. തടിച്ച് ഉരുണ്ട് മുഖമൊക്കെ വികൃതമായി. ബോട്ടോക്‌സ് ട്രീറ്റ്‌മെന്റ് ചെയ്ത് അവസാനം ഐശ്വര്യയെ കാണാന്‍ കൊള്ളില്ലാതെയായി. മുഖമൊക്കെ തടിച്ച് വീര്‍ത്തിരിക്കുകയാണ്. മാത്രമല്ല ഐശ്വര്യയുടെ ഡിസൈനര്‍ ഒരിക്കലും ഈ ചതി ചെയ്യാന്‍ പാടില്ലായിരുന്നു എന്നിങ്ങനെയാണ് പലരും പറഞ്ഞത്. വിമര്‍ശനം കടുത്തെങ്കിലും നടി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

More in Actress

Trending