Malayalam Breaking News
ഇന്ത്യൻ സിനിമയിൽ ഷോലെ തീർത്ത റെക്കോർഡ് തകർക്കാൻ ഒടിയൻ !!!
ഇന്ത്യൻ സിനിമയിൽ ഷോലെ തീർത്ത റെക്കോർഡ് തകർക്കാൻ ഒടിയൻ !!!
By
ഇന്ത്യൻ സിനിമയിൽ ഷോലെ തീർത്ത റെക്കോർഡ് തകർക്കാൻ ഒടിയൻ !!!
മോഹൻലാൽ ആരാധകർ കാത്തിരുന്ന ഒടിയൻ ഒക്ടോബറിൽ റിലീസ് ആകുകയാണ്. അഞ്ചു പാട്ടുകളാണ് ഓടിയനിൽ ഉള്ളത്. ഓടിയനിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കാനായത് നിയോഗമാണെന്നാണ് സംഗീത സംവിധായകന് എം ജയച്ചന്ദ്രന് തന്റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്.
”നീ സമുദ്രത്തിലെ ഒരു തുളളി ജലമല്ല,
ഒരു തുളളി ജലത്തിലെ മഹാസമുദ്രം….”
എന്നാണ് ജയചന്ദ്രൻ പാട്ടുകളെ വർണിച്ചത് .അങ്ങനെ ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തിയാണ് ‘ഒടിയന്’ റിലീസിന് തയ്യാറെടുക്കുന്നത്. റിലീസിന് മൂന്ന് മാസം മുന്‍പ് തന്നെ മുക്കം പീ സീ ടാക്കീസ് എന്ന തിയേറ്ററില്‍ ‘ഒടിയന്’ പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു എന്നും സോഷ്യല്‍ മീഡിയ സിനിമാ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
മറ്റൊരു പുതിയ വാര്‍ത്ത ഷോലെയും ഒടിയനും തമ്മിലുളള ബന്ധമാണ്, ഷോലെ എന്ന ചിത്രത്തിന് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ വളരെ വലിയ സ്ഥാനമാണ് ഉള്ളത്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇതിന്റെ ക്ലൈമാക്സ് ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും നീളമേറിയ ക്ലൈമാക്സ് എന്ന റെക്കോർഡ് കൈവശമുള്ള സിനിമയാണ് ഷോലെ.
ഏകദേശം അര മണിക്കൂറോളം ദൈർഘ്യമുള്ള ക്ലൈമാക്സ് ആക്ഷൻ സീക്വൻസ് ആണ് ഈ ചിത്രത്തിനുള്ളത്. ഷോലെ കഴിഞ്ഞാൽ ഇനി അത്തരമൊരു ക്ലൈമാക്സുമായി എത്തുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ മലയാള ചിത്രം ഒടിയൻ. ഏകദേശം 20 മുതൽ 25 മിനുറ്റ് വരെ നീണ്ടു നിൽക്കുന്ന ക്ലൈമാക്സ് സീക്വൻസ് ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് അറിയുന്നത്.
record climax of odiyan
